Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലഗിരിയിലെ സുന്ദരിയെ കാണണ്ടേ; ഗൂഡല്ലൂരിൽ പോവാൻ മൺസൂൺ പറ്റിയ സമയം, ദേവലഹട്ടിയും കയറാം

വേനൽമാറി മഴ വന്നതോടെ ഇപ്പോൾ യാത്രകളുടെ കാലമാണ്. ഭൂരിഭാഗം പേരും അവധി ദിവസങ്ങളിൽ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾ ഒരുമിച്ചും ഒക്കെ യാത്രകൾ കാര്യമായി പ്ലാൻ ചെയ്‌തു തുടങ്ങിയ സമയമാണ് ഇത്. അത്തരമൊരു സമയത്ത് നമ്മുടെ ലക്ഷ്യ സ്ഥാനം ഏതെന്ന ചോദ്യം പലരുടെയും മനസിൽ ഉണ്ടാവും. കൂടുതൽ പേർക്കും പുതുതായി, അധികമാരും പോവാത്ത സ്ഥലങ്ങൾ സന്ദർശിക്കാൻ തന്നെയായിരിക്കും താൽപര്യം.

എന്നാൽ അങ്ങനെ ഒരുപാട് ഇടങ്ങളൊന്നും നമുക്ക് ചുറ്റുമില്ലലോ. അങ്ങനെ വിഷമിച്ചിരിക്കുന്നവർക്ക് പോവാൻ പറ്റിയ ഒരിടത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. മലയാളികൾ ഏറ്റവുമധികം സന്ദർശിച്ച തമിഴ്‌നാട്ടിലെ ഇടമായിരിക്കും ഊട്ടി എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ആ ഊട്ടിയോട് ചേർന്നുള്ള മറ്റൊരിടം നമ്മളിൽ കൂടുതൽ പേരൊന്നും കേട്ടിട്ട് കൂടിയുണ്ടാവില്ല, അതാണ് ഗൂഡല്ലൂർ.

gudalurdevalahatty

ഗൂഡല്ലൂരിലേക്ക് യാത്ര ചെയ്യുമ്പോൾ അതിനോട് ചേർത്ത് പറയേണ്ട മറ്റൊരു പേര് കൂടിയുണ്ട്, അതാണ് ദേവല ഹട്ടി. ഇതും ഒരുപാട് സഞ്ചാരികളൊന്നും എത്താത്ത, എന്നാൽ ഉയർന്നുവരുന്ന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടേക്കുള്ള യാത്ര തന്നെ അതിമനോഹരമായ വഴികളിലൂടെ ആണെന്നത് ഇരട്ടി മധുരമാണ് പോവുന്നവർക്ക്. അറിയാം ഗൂഡല്ലൂരിനെയും ദേവല ഹട്ടിയെയും കുറിച്ച് വിശദമായി.

ഗൂഡല്ലൂർ

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗൂഡല്ലൂർ ലക്ഷണമൊത്ത ഹിൽ സ്‌റ്റേഷൻ തന്നെയാണെന്ന് പറയാം, കാരണം ഇവിടെ ഇല്ലാത്തതായി ഒന്നുമില്ല. മനോഹരങ്ങളായ മലനിരകൾ, താഴ്‌വരകൾ, നിത്യഹരിത വനങ്ങൾ, തേയില-കാപ്പിത്തോട്ടങ്ങൾ എന്നിങ്ങനെ നിങ്ങളൊരു ഹിൽ സ്‌റ്റേഷനിൽ കാണാൻ ആഗ്രഹിക്കുന്നതും അതിലേറെയും കാഴ്‌ചകൾ ഗൂഡല്ലൂർ ഒരുക്കി വച്ചിട്ടുണ്ട്.

കർണാടക, തമിഴ്‌നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മൈസൂർ, ഊട്ടി, കോഴിക്കോട് നഗരങ്ങളുടെ സംഗമസ്ഥാനത്താണ് ഗൂഡല്ലൂർ സ്ഥിതി ചെയ്യുന്നത് എന്ന് വേണമെങ്കിൽ നമുക്ക് പറയാം. കോഴിക്കോട് നിന്ന് വരുന്നവർക്ക് ഊട്ടി-മൈസൂർ റോഡിലേക്കാണ് കയറേണ്ടത്. ഇവിടെ പാതകൾ തന്നെ വളരെ ഭംഗിയേറിയതാണ്.

ഗൂഡല്ലൂരിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മുതുമല കടുവാ സങ്കേതം വന്യജീവികളെ കാണാനും ഒരു ജംഗിൾ സഫാരിക്കും അനുയോജ്യമായ ഇടമാണ്. ഇവിടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ വന്യമൃഗങ്ങളെ കാണാൻ സാധിക്കും. കടുവ, പുള്ളിപ്പുലി, ഇന്ത്യൻ ഗൗർ, ഏഷ്യൻ ആനകൾ തുടങ്ങിയവയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് ഈ മേഖല.

ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള റോഡിൽ കിടക്കുന്ന നീലഗിരി മലനിരകളുടെ ഭാഗമാണ് ഫ്രോഗ് ഹിൽസ് എന്ന ഇടം. ദൂരെ നിന്ന് നോക്കുമ്പോൾ കുന്നുകൾ തവളയോട് സാമ്യമുള്ളതാണ് എന്നതിലാനാലാണ് ഈ പേര് നൽകിയത്. കൂടാതെ ഇവിട സഞ്ചാരികൾ കൂടുതൽ എത്തുന്ന മറ്റൊരിടമാണ് സന്താന മലൈ മുരുകൻ ക്ഷേത്രം,ഇതൊരു മലമുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്.

ദേവല ഹട്ടി

മേഖലയിലെ മറ്റൊരു പ്രധാന ആകർഷണമാണ് ദേവല ഹട്ടി. സഞ്ചാരികൾ അധികമെത്താത്ത ഇടം കൂടിയാണിത്. ഗൂഡല്ലൂരിൽ നിന്ന് 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 40 കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരം. മുതുമലയ്ക്കും വയനാടിനും ഇടയിലുള്ള ഒരു തോട്ടം മേഖലയാണ് ദേവല. തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് മാറി അൽപ്പ സമയം ചെലവഴിക്കാൻ അനുയോജ്യമാണ് ഈ മലയോര പട്ടണം.

മലനിരകൾക്കും ഇടതൂർന്ന വനത്തിനും വിശാലമായ തേയിലത്തോട്ടങ്ങൾക്കും പേരുകേട്ടതാണ് ദേവല ഹട്ടിയുടെ ഭൂപ്രകൃതി. ദേവല വെള്ളച്ചാട്ടവും വൈൽഡ് പ്ലാനറ്റ് റിസോർട്ടും ഇവിടെ വന്നാൽ ഉറപ്പായും കണ്ടിരിക്കേണ്ട ഇടങ്ങളാണ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന തേയില തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള യാത്രാനുഭവം തന്നെയാണ് ദേവല ഹട്ടിയിലെ പ്രധാന ആകർഷണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+