Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേ ഭാരതേ വഴി മാറിക്കോ; ഡൽഹിയിൽ നിന്ന് ജയ്‌പൂരിലേക്ക് വെറും 30 മിനിറ്റ്? ഹൈപ്പർലൂപ്പ് വരുന്നു, എപ്പോൾ?

ന്യൂഡൽഹി: കഴിഞ്ഞ കാലത്തായി ഗതാഗത മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ റോഡുകൾ വികസിപ്പിക്കുകയും മെട്രോ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും ഒക്കെ ചെയ്യുന്ന വേളയിലാണ് വന്ദേ ഭാരത് പോലെയുള്ള വേഗത ട്രെയിനുകൾ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോഴിതാ ഒരുപടി കൂടി കടന്ന് മുന്നേറുകയാണ് രാജ്യം.

അതിവേഗ ഗതാഗത സംവിധാനത്തിലേക്ക് ഇന്ത്യ മറ്റൊരു സുപ്രധാന ചുവടുവെപ്പ് നടത്തിയെന്ന് റെയിൽവേ മന്ത്രാലയമാണ് അറിയിച്ചത്. ഹൈപ്പർലൂപ്പ് സംവിധാനം എന്ന നൂതനമായ യാത്രാമാർഗമാണ് ഇന്ത്യയിൽ പരീക്ഷണത്തിന് വിധേയമാകുന്നത്. മാറുന്ന സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ് രാജ്യമെന്ന് ഇതിലൂടെ റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നു.

hyperlooptest

ഇന്ത്യയിലെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്‌റ്റ് ട്രാക്ക്

റെയിൽവേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ്, 422 മീറ്റർ നീളമുള്ള, ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് ടെസ്‌റ്റ് ട്രാക്ക് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇതോടെ വെറും 30 മിനിറ്റ് കൊണ്ട് 350 കിലോമീറ്റർ പിന്നിടാൻ കഴിയുമെന്നതാണ് ശ്രദ്ധേയമായ കാര്യം. അതായത് അരമണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് ജയ്‌പൂരിലേക്ക് ഏകദേശം 300 കിലോമീറ്റർ യാത്ര ചെയ്‌ത്‌ എത്തിച്ചേരാമെന്ന് സാരം.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് എക്‌സിലൂടെ ഇക്കാര്യം പങ്കുവച്ചത്. ടെസ്‌റ്റ് ട്രാക്കിന്റെ വീഡിയോ സഹിതമാണ് അദ്ദേഹം പങ്കുവച്ചത്. '422 മീറ്ററുള്ള ആദ്യത്തെ പോഡ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ വളരെയധികം മുന്നോട്ട് പോകും. ഒരു മില്യൺ ഡോളർ വീതമുള്ള ആദ്യ രണ്ട് ഗ്രാന്റുകൾക്ക് ശേഷം, ഹൈപ്പർലൂപ്പ് പ്രോജക്റ്റ് കൂടുതൽ വികസിപ്പിക്കുന്നതിനായി ഐഐടി മദ്രാസിന് ഒരു മില്യൺ ഡോളറിന്റെ മൂന്നാമത്തെ ഗ്രാന്റ് നൽകേണ്ട സമയം ആഗതമായെന്ന് ഞാൻ കരുതുന്നു.' അദ്ദേഹം വ്യക്തമാക്കി.

എന്താണ് ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യ?

ഹൈപ്പർലൂപ്പ് എന്നത് ഒരു പ്രത്യേക വാക്വം ട്യൂബിനുള്ളിൽ ഒരു ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുന്ന സാങ്കേതികവിദ്യയാണ്. ഈ സാങ്കേതികവിദ്യ യാത്രക്കാർക്ക് വേഗതയേറിയതും സുരക്ഷിതവുമായ യാത്രാനുഭവം പ്രദാനം ചെയ്യും. റിപ്പോർട്ടുകൾ പ്രകാരം, ഹൈപ്പർലൂപ്പ് സംവിധാനത്തിൽ, ട്രെയിനുകൾ മണിക്കൂറിൽ 1100 കിലോമീറ്റർ വേഗതയിൽ വരെ ഓടും. എന്നാൽ ബുള്ളറ്റ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 450 കിലോമീറ്റർ മാത്രമാണ് എന്നോർക്കണം.

ഇന്ത്യയിൽ ഇതിന്റെ സാധ്യത

ഹൈപ്പർലൂപ്പ് ട്രാക്കിന്റെ ട്രയൽ റൺ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരീക്ഷണം വിജയിച്ചാൽ ഈ നൂതന സാങ്കേതികവിദ്യ ഇന്ത്യയിൽ വലിയ തോതിൽ നടപ്പാക്കാനാകും. ഇത് ഇന്ത്യക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ ഏറ്റവും അനുയോജ്യമാവും. മാത്രമല്ല കൂടുതൽ പരിസ്ഥിതി സൗഹൃദവും അതിനൊപ്പം ഇന്ധന ലാഭവും വേഗതയും ഒക്കെ ഇതിന്റെ ഗുണങ്ങളിൽ ഉൾപ്പെടുന്നു. നിലവിൽ ചുരുക്കം ചില രാജ്യങ്ങളാണ് ഇതിന്റെ പരീക്ഷണത്തിന് പിന്നിലുള്ളത്. ഇന്ത്യയും ഈ പട്ടികയിൽ ഇടം നേടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+