Get Updates
Get notified of breaking news, exclusive insights, and must-see stories!

അമൃത് ഭാരത് എക്‌സ്പ്രസിൽ റെയിൽവേയുടെ പ്രഖ്യാപനം; പുതിയ 26 റൂട്ടുകൾ വരും, പട്ടികയിൽ കേരളമില്ല, കാരണം?

ന്യൂഡൽഹി: അമൃത് ഭാരത് എക്‌സ്പ്രസ് കൂടുതൽ റൂട്ടുകളിലേക് കൂടി വ്യാപിപ്പിച്ച് ഇന്ത്യ റെയിൽവേ. പുതുതായി 26 റൂട്ടുകൾ പ്രഖ്യാപിച്ചെങ്കിലും അതിൽ ഒരെണ്ണം പോലും കേരളത്തിലേക്ക് ഇതില്ലെന്നതാണ് പ്രധാന കാര്യം. വന്ദേ ഭാരത്എക്‌സ്പ്രസ് ഉൾപ്പെടെയുള്ള സർവീസുകളുടെ കാര്യത്തിൽ മികച്ച പ്രകടനം നടത്തുന്ന, താരതമ്യേന മറ്റ് സംസ്ഥാനങ്ങളേക്കാൾ യാത്രക്കാരുള്ള കേരളത്തിന് ഒരു സർവീസ് പോലും നൽകാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

വന്ദേ ഭാരതിനേക്കാൾ കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട വാഗ്‌ദാനം ചെയ്യുന്ന അമൃത് ഭാരത് എക്‌സ്പ്രസിന്റെ കാര്യത്തിലും റെയിൽവേ കേരളത്തോട് ചിറ്റമ്മനയം കാണിക്കുന്നു എന്നാണ് പൊതുവിൽ ഉയർന്നിരിക്കുന്ന ആരോപണം. തിരക്കേറിയ റൂട്ടുകളിൽ മാത്രമാണ് പുതിയ സർവീസുകൾക്ക് അനുമതി നൽകിയതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം.

amritbharattrains

എന്നാൽ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ പലതും കേരളത്തിൽ ആണെന്നതാണ് വാസ്‌തവം. കൂടാതെ സാധാരണ ട്രെയിനുകളിൽ പോലും കൃത്യമായി ടിക്കറ്റ് എടുത്തുകൊണ്ട് റെയിൽവേയുടെ വരുമാനത്തിൽ കാര്യമായ പങ്കുവഹിക്കുന്ന കേരളത്തെ തഴഞ്ഞതിൽ വിമർശനം ശക്തമാവുന്നുണ്ട്.

പുതുതായി അനുവദിച്ച 26 റൂട്ടുകളിൽ നിന്നാവട്ടെ കേരളത്തിന് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നതാണ് വാസ്‌തവം. കേരളത്തിലെ ട്രെയിൻ യാത്രികർ വളരെ പ്രതീക്ഷയോടെയാണ് അമൃത് ഭാരതിനെ നോക്കി കണ്ടിരുന്നത്. എന്നാൽ ഈ പ്രതീക്ഷകൾ ഒക്കെയും അസ്ഥാനത്താക്കി കൊണ്ടാണ് പുതിയ പ്രഖ്യാപനം വരുന്നത്.

കേരളത്തിനെ എന്തുകൊണ്ട് തഴഞ്ഞു എന്നത് വ്യക്തമല്ലെങ്കിലും ആദ്യഘട്ടത്തിൽ തിരക്കേറിയ റൂട്ടുകളിൽ മാത്രമാണ് സർവീസ് എന്ന വാദം പൂർണമായും മുഖവിലയ്ക്ക് എടുക്കാൻ കഴിയുന്നതല്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവയ്ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.

കൂടുതലായും വടക്കേ ഇന്ത്യൻ നഗരങ്ങളെ തന്നെയാണ് റെയിൽവേ പരിഗണിച്ചിരിക്കുന്നത്. നിലവിലെ വന്ദേ ഭാരത് സർവീസുകളുടെ മികച്ച പ്രതികരണം കൊണ്ട് തന്നെ കേരളത്തിന് ഇക്കാര്യത്തിൽ ഒട്ടേറെ പ്രതീക്ഷകൾ ഉണ്ടായിരുന്നു. വന്ദേ ഭാരതിന്റെ അത്രയും വേഗതയില്ലെങ്കിൽ കൂടി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അമൃത് ഭാരതിലൂടെ കഴിയുമായിരുന്നു.

അമൃത് ഭാരത് ട്രെയിൻ സർവീസ്

രാജ്യത്തെ സൂപ്പർഫാസ്‌റ്റ് പാസഞ്ചർ ട്രെയിനുകളുടെ ഒരു പുതിയ വിഭാഗമാണ് അമൃത് ഭാരത് എക്‌സ്പ്രസ് എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു സാധാരണ അമൃത് ഭാരത് തീവണ്ടിയില്‍ 12 സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറല്‍ കോച്ചുകളും രണ്ട് ലഗേജ് കോച്ചുകളും ഉൾപ്പെടെ ആകെ 22 കോച്ചുകൾ ഉണ്ടാവും. മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് ഈ ട്രെയിനുകളുടെ വേഗത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+