Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനശതാബ്‌ദിക്ക് ആലുവയിൽ സ്‌റ്റോപ്പ് അനുവദിച്ചു, വഞ്ചിനാടിന് പേട്ടയിലും; പ്രഖ്യാപിച്ച് സുരേഷ് ഗോപി

തൃശൂർ: യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായ ചില ട്രെയിനുകളുടെ സ്‌റ്റോപ്പുകൾ അനുവദിച്ചതിൽ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രയ്ക്ക് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ട്രെയിനുകളിൽ ഒന്നായ ജനശതാബ്‌ദിക്ക് എറണാകുളത്തെ സുപ്രധാന സ്‌റ്റേഷനായ ആലുവയിൽ സ്‌റ്റോപ്പ് അനുവദിച്ചത് ഉൾപ്പെടെയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

വരുന്ന മെയ് 22 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ടാഗ് ചെയ്‌തു കൊണ്ടുള്ള ഫേസ്‌ബുക്ക് പോസ്‌റ്റിൽ സുരേഷ് ഗോപി അറിയിച്ചത്. ജനശതാബ്‌ദിക്ക് കൂടാതെ വഞ്ചിനാട് എക്‌സ്പ്രസിന് പേട്ട സ്‌റ്റേഷനിലും സ്‌റ്റോപ്പ് അനുവദിച്ചതായി സുരേഷ് ഗോപി അറിയിച്ചു. ഈ പുതിയ മാറ്റം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ യാത്രക്കാരോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

suresh gopi

സുരേഷ് ഗോപിയുടെ വാക്കുകൾ

നമ്മുടെ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട്, മെയ് 22 (22.05.2026) മുതൽ താഴെ പറയുന്ന ട്രെയിനുകൾക്ക് പുതിയ സ്‌റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കിയിട്ടുണ്ട്:

​1. ജൻ ശതാബ്‌ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്‌

​കണ്ണൂർ - തിരുവനന്തപുരം - കണ്ണൂർ ജൻ ശതാബ്‌ദി എക്‌സ്പ്രസിന് (Train No. 12081/12082) ആലുവ (AWY) സ്‌റ്റേഷനിൽ താൽക്കാലികമായി സ്‌റ്റോപ്പ് അനുവദിച്ചു.

​സമയവിവരങ്ങൾ (വരുന്ന സമയം / പുറപ്പെടുന്ന സമയം):
​Train No. 12081 (കണ്ണൂർ - തിരുവനന്തപുരം): ആലുവയിൽ എത്തുന്ന സമയം 08:48 AM | പുറപ്പെടുന്ന സമയം 08:50 AM

​Train No. 12082 (തിരുവനന്തപുരം - കണ്ണൂർ): ആലുവയിൽ എത്തുന്ന സമയം 07:19 PM (19:19) | പുറപ്പെടുന്ന സമയം 07:21 PM (19:21)

​2. വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്‌റ്റോപ്പ്‌

​എറണാകുളം - തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസിന് (Train No. 16303/16304) തിരുവനന്തപുരം പേട്ട സ്‌റ്റേഷനിൽ ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്‌റ്റോപ്പ് അനുവദിച്ചു.

​സമയവിവരങ്ങൾ (വരുന്ന സമയം / പുറപ്പെടുന്ന സമയം):

​Train No. 16303 (എറണാകുളം - തിരുവനന്തപുരം): പേട്ടയിൽ എത്തുന്ന സമയം 09:30 AM | പുറപ്പെടുന്ന സമയം 09:31 AM

​Train No. 16304 (തിരുവനന്തപുരം - എറണാകുളം): പേട്ടയിൽ എത്തുന്ന സമയം 05:50 PM (17:50) | പുറപ്പെടുന്ന സമയം 05:51 PM (17:51)

​യാത്രക്കാരുടെ സൗകര്യങ്ങൾ മുൻനിർത്തി അടിയന്തരമായി ഈ തീരുമാനമെടുത്തതിന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോടും സതേൺ റെയിൽവേയോടുമുള്ള കടപ്പാട് ഒരിക്കൽ കൂടി അറിയിക്കുന്നു. ഈ പുതിയ മാറ്റം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ യാത്രക്കാരോടും അഭ്യർത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+