കന്യാകുമാരി കാണാത്തവരുണ്ടോ? ട്രെയിനിൽ ചിലവ് കുറഞ്ഞ യാത്ര മതി, വട്ടക്കോട്ടയും മാത്തൂരും ഞെട്ടിക്കും
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. പൂർവദിക്കിൽ തമിഴ്‌നാടും, പശ്ചിമ ദിശയിൽ കേരളവും അങ്ങനെ നീണ്ടുനിവർന്ന് കിടക്കുകയാണ്. അവിടെ അങ്ങേയറ്റത്ത് ഒരു മുനമ്പ് പോലെ കിടക്കുന്ന ഒരിടമുണ്ട്. രാജ്യാതിർത്തി പറയുമ്പോൾ നാമെന്നും പറയുന്ന അതേ പേര്, കാശ്‌മീർ മുതൽ കന്യാകുമാരി വരെ. അതെ, കന്യാകുമാരി എന്ന അതിമനോഹരമായ ഇടത്തേക്കുള്ള യാത്ര എന്നും വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും.
മൂന്ന് പ്രധാന കടലുകൾ- അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവ കന്യാകുമാരിയിൽ വച്ചാണ് സംഗമിക്കുന്നത്. ഭൂമിശാസ്ത്രപരമായി അനുഗ്രഹീതമായ ഇതുപോലെയൊരു ഇടം അപൂർവമാണ്, ഈ സവിശേഷതകളാണ് കന്യാകുമാരിയെ വർഷം തോറും ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നത്.

ശ്രീകൃഷ്‌ണന്റെ സഹോദരിയായി കരുതപ്പെടുന്ന ഹിന്ദു ദേവതയായ കന്യാകുമാരി ദേവിയിൽ നിന്നാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ പിൽക്കാലത്ത് ഡച്ച് ഈസ്‌റ്റ് ഇന്ത്യാ കമ്പനി പോർച്ചുഗീസ് ഈസ്‌റ്റ് ഇൻഡീസിൽ നിന്ന് പോർച്ചുഗീസ് സിലോൺ കീഴടക്കിയപ്പോൾ, കന്യാകുമാരി എന്ന പേര് കൊമോറിൻ എന്നാക്കി ചുരുക്കിയിരുന്നു. പിന്നീട് വളരെ കാലത്തിന് ശേഷമാണ് പേര് പുനഃസ്ഥാപിച്ചത്.
തീരദേശ പ്രദേശമായതിനാൽ അവധിക്കാലം ചെലവഴിക്കാൻ അനുയോജ്യമായ മികച്ച ബീച്ചുകൾ കന്യാകുമാരിയിലുണ്ട്. കൂടാതെ കന്യാകുമാരിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുന്ന മനോഹരമായ സ്‌മാരകങ്ങളും ഇവിടെയുണ്ട്. കൂടാതെ വിവിധ ക്ഷേത്രങ്ങൾ, പള്ളികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയുടെ എല്ലാം സംഗമം ഈ പ്രദേശത്തെ വൈവിധ്യത്തിന്റെ ഉറവിടമായ ഇടമാക്കി മാറ്റുന്നു.
പഴയ തിരുവിതാംകൂറിന്റെ ഭരണകാലത്ത് സുരക്ഷ മനസിൽ വെച്ചുകൊണ്ട് നിർമ്മിച്ച അതി ഗംഭീരമായ കോട്ടകളിൽ ഒന്നാണ് വട്ടക്കോട്ട. തിരുവിതാംകൂറിലെ അവസാനത്തെ കടൽത്തീര കോട്ടകളിൽ ഒന്നായ വട്ടക്കോട്ട അതിന്റെ രൂപഭംഗി കൊണ്ടും ചരിത്രപരമായ പ്രാധാന്യത്തിനാലും പേരുകേട്ട ഇടങ്ങളിൽ ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഇതിന് പുറമെ സ്ഥിരം കാഴ്‌ചകൾ കാണാൻ ആഗ്രഹിക്കാത്തവർക്ക് മാത്തൂർ തൂക്കുപാലം മികച്ചൊരു അനുഭവം നൽകും. ജലസേചന ആവശ്യങ്ങൾക്കായി ജലം കൊണ്ടുപോകുന്നതിനുള്ള ഒരു അക്വഡക്ടായി നിർമ്മിച്ച മാത്തൂർ തൂക്കുപാലം ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതും നീളമുള്ളതുമായ ഇത്തരത്തിലുള്ള nനിർമ്മിതിയാണ്. ഇവ കൂടാതെ ഗാന്ധി മണ്ഡപം, വിവേകാന്ദ സ്‌മാരകം, തിരുവള്ളുവർ പ്രതിമ എന്നിവയും ഇവിടെയുണ്ട്.
ട്രെയിൻ യാത്ര
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നിരവധി ട്രെയിനുകളാണ് കന്യാകുമാരിയിലേക്ക് സർവീസ് നടത്തുന്നത്. ഏകദേശം രണ്ടര മണിക്കൂർ യാത്ര മാത്രമാണ് ട്രെയിനിൽ ഇവിടേക്കുള്ളത്. 150 മുതൽ 200 രൂപ വരെ മാത്രമായിരിക്കും ഒരാൾക്ക് ഇതിനായി ചിലവ് വരിക. അതുകൊണ്ട് തന്നെ കന്യാകുമാരി യാത്രയ്ക്ക് ഏറ്റവും അനുയോജ്യം ട്രെയിൻ തന്നെയാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications