Get Updates
Get notified of breaking news, exclusive insights, and must-see stories!

മലബാർ റിവര്‍ ക്രൂയിസ് ടൂറിസത്തിന്റെ കണ്ണായ 'കവ്വായി'; കയാക്കിംഗ് ഒരു അത്ഭുതമായി തോന്നിയത് ഇവിടെയാണ്...

ടൂറിസത്തിന് അനന്ത സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ കാലങ്ങളിൽ കേവലം ഹിൽ സ്‌റ്റേഷനുകൾ മാത്രമായി ഒതുങ്ങി പോയിരുന്ന മലയാളികളുടെ ടൂറിസം സംസ്‌കാരത്തിന് ഇപ്പോൾ പാടേ മാറ്റം വന്നിരിക്കുന്നു. വ്യത്യസ്‌തത തേടി മലയാളി ഇറങ്ങുന്നു എന്നത് തന്നെയാണ് ഇപ്പോൾ പല കേന്ദ്രങ്ങളിലും കാണുന്ന തിരക്കുകൾ നൽകുന്ന കൃത്യമായി സൂചന.

ഒരുപരിധിവരെ കായൽ ടൂറിസത്തിന്റെ കടിഞ്ഞാൽ ആലപ്പുഴയുടെ കൈവശമായിരുന്നു ഇത് വരെ. എന്നാൽ മലയാളിയുടെ പട്ടികയിലേക്ക് തിരുവനന്തപുരത്തെ പൂവാറും, കോഴിക്കോട്ടെ അകലാപ്പുഴയും ഒക്കെ കടന്നുവന്നത് അടുത്ത കാലത്താണ്. അത്തരത്തിൽ ബാക്ക്‌വാട്ടർ ടൂറിസത്തിന് കേരളത്തിൽ പേരുകേട്ട ഒരിടമാണ് കവ്വായി.

kayakingkavvayi

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിന് അടുത്തുള്ള ഒരു പ്രധാന ടൂറിസ്‌റ്റ്‌ കേന്ദ്രമാണ് ഇപ്പോൾ കവ്വായി. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കായലും കടലും മലയും ഒക്കെ ഒത്തുച്ചേർന്ന, പ്രകൃതി ഒരുക്കിയ മനോഹര കാഴ്‌ചകൾ കൺകുളിർക്കെ കാണാൻ പറ്റിയ ഒരിടമാണ് കവ്വായി. വടക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ജലാശയങ്ങളിൽ ഒന്ന് കൂടിയാണ് കവ്വായി കായൽ.

പയ്യന്നൂരിലെ കൊറ്റിക്കടവിൽ നിന്നും പടന്ന വരെ നീളുന്ന ബോട്ട് യാത്രയാണ് കവ്വായി കായലിന്റെയും പരിസരത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച മാർഗം. ഇവിടെ നിലവിലുള്ള യാത്രാ ബോട്ടുകളെത്തന്നെ ഇതിനായി നമുക്ക് ആശ്രയിക്കാവുന്നതാണ്.

ഏഴ് പുഴകളുടെ സംഗമഭൂമിയാണ് ഇവിടം. കവ്വായി, പെരുമ്പ, നീലേശ്വരം, കാര്യങ്കോട്, രാമപുരം, കുണിയൻ എന്നിവയാണത്. ഇതിന് പുറമെ അപൂർവയിനം ദേശാടന പക്ഷികളുടെ താവളമാണ്. മറ്റെവിടെയും അധികം കാണാത്ത കണ്ടൽ ചെടികളുടെയും മറ്റ് ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണ് ഇവിടം.

കവ്വായി കായലിന്റെ പല ഭാഗങ്ങളിലായി ജെറ്റ് സ്‌കീയിംഗ്, സ്‌പീഡ് ബോട്ട്, കയാക്കിംഗ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങള്‍ക്കുള്ള അവസരവും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ഗ്രാമീണ അന്തരീക്ഷത്തിലൂടെയുള്ള അല്ലലില്ലാത്ത യാത്രയും, വ്യത്യസ്‌തമായ രുചിവൈഭവം തേടാനുള്ള അവസരവും ഇവിടെ എത്തുന്നവർക്ക് ഉറപ്പായും കിട്ടും.

കണ്ണൂരില്‍ നിന്ന് 40 കിലോമീറ്റർ അകലെയാണ് പയ്യന്നൂര്‍ സ്ഥിതി ചെയ്യുന്നത്. പയ്യന്നൂര്‍ ടൗണില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് കവ്വായി ദ്വീപിന്റെയും കായലിന്റെയും ഒക്കെ സ്ഥാനം. പയ്യന്നൂര്‍ ടൗണിലേക്ക് ഇവിടെ നിന്നും ബസ്, ടാക്‌സി സര്‍വീസ് ഉണ്ട്. പയ്യന്നൂര്‍ റെയിൽവേ സ്‌റ്റേഷനിലേക്ക് രണ്ടര കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. കണ്ണൂർ എയർപോർട്ടിലേക്ക് 60 കിലോമീറ്റർ ദൂരവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+