പുതുവർഷമൊക്കെ അല്ലേ, ഒരു യാത്ര ആയാലോ..? കേരളത്തിലെ ഈ നാലിടങ്ങളിൽ തകർത്താഘോഷിക്കാം...
യാത്ര എന്ന് പറയുന്നത് ഏറ്റവും പുതുമയുള്ള കാര്യമാണ്. ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങൾ നമുക്ക് ലഭിക്കാൻ ഇടയുള്ള ഒരു കാര്യവുമാണ് യാത്ര. ഏത് നാട്ടിലേക്കായാലും ഓരോ യാത്രയും ഓരോ കഥകൾ പറയാനുള്ളതായിരിക്കും. അങ്ങനെയുള്ളപ്പോൾ പുതുവർഷത്തിലും നമ്മൾ യാത്രയെ മറക്കരുത്. ഒട്ടുമിക്ക മലയാളികളും യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കാണും.
അങ്ങനെയെങ്കിൽ സ്ഥിരം ലൊക്കേഷനുകൾ ഒന്ന് മാറ്റിപിടിച്ചാലോ. പറയാൻ കാരണമുണ്ട്. ഇന്ന് കേരളത്തിൽ ഏറെ ജനകീയമായ ടൂറിസം കേന്ദ്രങ്ങളിൽ ഒട്ടുമിക്ക ഇടത്തും നമ്മളിൽ പലരും ഒരുപാട് തവണ പോയതായിരിക്കും. പിന്നെ ഈ പുതുവർഷത്തിലെ യാത്രയ്ക്ക് എന്താണ് പ്രസക്തി എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. അതുകൊണ്ടാണ് സ്ഥിരം ലൊക്കേഷനുകൾ ഒന്ന് മാറി ചിന്തിക്കാമെന്ന് പറഞ്ഞത്.

കോവളം
അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച കേരത്തിലെ ബീച്ച് ആണ് കോവളം. പ്രധാന തീരം കൂടാതെ ചന്ദ്രക്കല ആകൃതിയില്‍ മറ്റ് മൂന്ന് തീരങ്ങള്‍ കൂടിയുണ്ട് ഇവിടെ. നീന്തലും, വെയിൽ കായലും, ആയുര്‍വേദ സൗന്ദര്യ സംരക്ഷണം, തിരുമ്മല്‍, കട്ടമരത്തില്‍ കടല്‍യാത്ര തുടങ്ങി ഒട്ടേറെ സാധ്യതകളുണ്ട് ഇവിടെ സഞ്ചാരികൾക്കായി.
ചെലവു കുറഞ്ഞ കോട്ടേജുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, യോഗ, ആയുര്‍വ്വേദ തിരുമ്മല്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍ എന്നിങ്ങനെ കോവളത്ത് വിനോദസഞ്ചാരികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങളില്ല.
കുമരകം
കേരളത്തിന്റെ മാത്രം പ്രത്യേകതയായ ബാക്ക് വാട്ടർ ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തെളിഞ്ഞു നിൽക്കുന്ന ഇടമാണ് കുമരകം. വേമ്പനാട് കായല്‍തീരത്ത് സ്ഥിതി ചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ദ്വീപുകളുടെ സമൂഹമാണിത്. കോട്ടയത്ത് നിന്ന് 12 കിലോമീറ്റര്‍ പിന്നിട്ടാൽ കുമരകത്ത് എത്തിച്ചേരാം. സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ കേരളത്തിന്റെ നെതര്‍ലാൻഡ്സ് എന്നും ഈ മേഖല അറിയപ്പെടുന്നു.
ബേക്കൽ കോട്ട
കാസർഗോഡ് ജില്ലയിലാണ് വിശാലമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വൻ കോട്ടകളിൽ ഒന്നായ ബേക്കൽ ശ്രദ്ധാപൂർവം സംരക്ഷിച്ചു വരികയാണ്. സമുദ്രനിരപ്പിൽ നിന്നും 130 അടി ഉയരത്തിലാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കടലിനോടു ചേർന്നുള്ള കുത്തനെയുള്ള കുന്നിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്.
തുഷാരഗിരി
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി, പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് നിലകൊള്ളുന്നത്. പ്രകൃതിസുന്ദരമായ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ഏതാണ്ട് ഒരു ചെറിയ രീതിയിലുള്ള ട്രെക്കിങ് തന്നെയാണ്. നവംബർ വരെയുള്ള കാലയളവാണ് ഏറ്റവും മികച്ച സമയമെങ്കിലും ജനുവരിയിലും ഇവിടെ വിനോദ സഞ്ചാരികൾ ഏറെയാണ്.












Click it and Unblock the Notifications