ഓണം അവധി പൊളിപൊളിക്കാം; ഉഗ്രൻ കപ്പൽ യാത്ര ആയാലോ? അതും കെഎസ്ആർടിസിക്കൊപ്പം കുറഞ്ഞ ചിലവിൽ
തിരുവോണം കഴിഞ്ഞെങ്കിലും നമ്മൾ മലയാളികളുടെ ഓണാവധി കഴിഞ്ഞിട്ടില്ല. പലരും ഈ സമയത്താണ് കുടുംബത്തോടൊപ്പം കൂടുതലായി യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നത്. കുട്ടികൾക്ക് ഉൾപ്പെടെ അവധി ആയതിനാൽ തന്നെ ദീർഘദൂര യാത്രകൾക്ക് ഒക്കെയും ഈ സമയം ഏറ്റവും അനുയോജ്യമാണെന്ന് വേണമെങ്കിൽ പറയാം. ഇക്കുറി പക്ഷേ അധികം ദൂരെയൊന്നും പോവാതെ തന്നെ നല്ലൊരു അനുഭവം ഉണ്ടാക്കാൻ നമ്മുടെ സ്വന്തം കെഎസ്ആർടിസി തന്നെ നിങ്ങളെ സഹായിക്കും.
സാധാരണ ലൊക്കേഷനുകൾ ഒഴിവാക്കി ഒരു വ്യത്യസ്‌ത യാത്രാനുഭവം എല്ലാവർക്കും പ്രദാനം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കുറി കെഎസ്ആർടിസി വരുന്നത്. അതും നമ്മുടെ തൊടുപുഴ ബജറ്റ് ടൂറിസം സെല്ലാണ് ഈ പദ്ധതിക്ക് പിന്നിൽ. അഞ്ച് മണിക്കൂർ നീളുന്ന ആഡംബര കപ്പൽ യാത്രാനുഭവം കുറഞ്ഞ ചിലവിൽ ലഭ്യമാക്കുകയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

തൊടുപുഴ ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആഡംബര കപ്പൽ യാത്ര ഈ മാസം 27 വെള്ളിയാഴ്‌ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നെഫെർറ്റിറ്റി ക്രൂയിസ് ആഡംബര കപ്പലിലാണ് ഈ അഞ്ച് മണിക്കൂർ കടൽ യാത്ര നടത്താനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്.
യാത്രയ്ക്കിടയിൽ രസകരമായ ഗെയിമുകളും പാട്ടും ഡാൻസും തീയേറ്ററും അപ്പർ ഡക്കിൽ നിന്ന് അറബി കടലിന്റെ അസ്‌തമയ സൂര്യന്റെ മനോഹര കാഴ്‌ചകളും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ കുടുംബത്തോടൊപ്പം ഹിൽ സ്‌റ്റേഷനുകൾ പോലെ പതിവായി സഞ്ചരിക്കുന്ന ആളുകൾക്ക് ഇതൊരു സുവർണാവസരമാണ്, അതും കുറഞ്ഞ ചിലവിൽ മികച്ചൊരു യാത്രാനുഭവം കിട്ടുകയും ചെയ്യും.
സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് 12.30ന് തൊടുപുഴയിൽ നിന്നാണ് ഈ സർവീസ് ആരംഭിക്കുന്നത്. അവിടെ നിന്ന് യാത്രക്കാരെ കെഎസ്ആർടിസി ബസിൽ കൊച്ചി ബോൾഗാട്ടി പാലസിൽ എത്തിക്കുകയാണ് ചെയ്യുക. വൈകീട്ട് മൂന്ന് മണിയോടെ ഇവിടെ നിന്ന് കപ്പലിൽ യാത്ര പുറപ്പെടും. ശേഷം കടൽ കാഴ്‌ചകളും മറ്റും കണ്ട ശേഷം ഒൻപത് മണിയോടെ തിരിച്ചെത്തും.
പ്രായപൂർത്തിയായ ഒരാൾക്ക് 3550 രൂപയാണ് ടിക്കറ്റ് ചാർജ്. കപ്പലിൽ ഒരുക്കുന്ന ഭക്ഷണം ഉൾപ്പെടെയാണ് ഈ തുക കണക്കാക്കുന്നത്. അഞ്ച് മുതൽ 10 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 1250 രൂപയായിരിക്കും ഈടാക്കുക. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പരിമിതമായ സീറ്റുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാൽ തന്നെ പെട്ടെന്ന് ബുക്ക് ചെയ്യുതാവും ഉചിതം. ഓൺലൈൻ ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല.
കുട്ടനാടിന്റെയും ആരംഭിക്കടലിന്റെയും ഭംഗി ആസ്വദിക്കാനും മീൻ വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിക്കാനുമൊക്കെ ഈ യാത്രയിൽ അവസരമുണ്ടാവും. തൊടുപുഴ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നേരത്തെയും സമാനമായ യാത്രകൾ സംഘടിപ്പിച്ചിട്ടുള്ളതാണ്. കൂടാതെ ഈ മാസം 29ന് പത്തനംതിട്ട പഞ്ച പാണ്ഡവ ക്ഷേത്രങ്ങളിലേക്കും ആറന്മുള വള്ളസദ്യക്കും അവസരമുണ്ടെന്ന് ബജറ്റ് ടൂറിസം സെൽ അധികൃതർ വൺഇന്ത്യ മലയാളത്തോട് അറിയിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications