Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണക്കാലത്ത് കിടിലൻ ബജറ്റ് ടൂറിസം പ്ലാനുകളുമായി കെഎസ്ആർടിസി; ഹൈദരാബാദും ലക്ഷദ്വീപും പരിഗണനയിൽ

കൊച്ചി: ഓണക്കാലത്ത് കുറഞ്ഞ ചെലവിൽ വിനോദയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഹൈദരാബാദിലേക്കും ലക്ഷദ്വീപിലേക്കും പുതിയ അന്തർസംസ്ഥാന യാത്രാ പാക്കേജുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നേരത്തെ നടത്തിയ ഗോവയിലേക്കുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

കേരളത്തിൽ നിന്ന് നേരിട്ട് ബസ് യാത്ര ഉൾപ്പെടുന്ന ഹൈദരാബാദ് യാത്രാ പാക്കേജ് അടുത്ത ആഴ്‌ച ആരംഭിക്കുമെന്ന് ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോഓർഡിനേറ്റർ ആർ സുനിൽ കുമാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലെ പ്രധാന ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാകും യാത്ര. രണ്ട് ദിവസത്തെ യാത്രയും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയുന്ന മൂന്ന് ദിവസത്തെ യാത്രയുമാണ് ഉണ്ടാവുക.

ksrtc

ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് നിന്നാകും ഹൈദരാബാദ് യാത്ര ആരംഭിക്കുക. ഒരാൾക്ക് ഏകദേശം 17,000 മുതൽ 18,000 രൂപ വരെയായിരിക്കും നിരക്ക്. യാത്രയുടെ ഭാഗമായി ഗോൽക്കൊണ്ട കോട്ട, സലാർ ജങ് മ്യൂസിയം, ചാർമിനാർ, മക്ക മസ്‌ജിദ്, ലുംബിനി പാർക്ക്, ഹുസൈൻ സാഗർ തടാകം, ബിർളാ മന്ദിർ, റാമോജി ഫിലിം സിറ്റി തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കും.

ഇതിനുപുറമെ, ലക്ഷദ്വീപിലേക്കുള്ള ആദ്യത്തെ പ്രത്യേക പാക്കേജും ഈ ഓണക്കാലത്ത് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ദ്വീപിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനായി വിമാന, കപ്പൽ സർവീസുകൾ പരിശോധിച്ചു വരികയാണ്. യാത്രാ സൗകര്യം, കാലാവസ്ഥ, ലഭ്യത, പ്രവർത്തനസാധ്യത തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാകും അന്തിമ തീരുമാനം. അങ്ങനെയെങ്കിൽ റോഡ് യാത്രയും വ്യോമയാത്രയും സംയോജിപ്പിച്ചുള്ള കെഎസ്ആർടിസിയുടെ ആദ്യ സംരംഭമായിരിക്കും ഇത്.

അഗത്തി ദ്വീപിനെ കേന്ദ്രീകരിച്ചായിരിക്കും മൂന്ന് ദിവസത്തെ ലക്ഷദ്വീപ് യാത്ര. ദ്വീപിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുന്നതിനൊപ്പം തീരദേശ വിനോദങ്ങളും വിവിധ ജലവിനോദ പ്രവർത്തനങ്ങളും പാക്കേജിൽ ഉൾപ്പെടുത്തും. താമസം, ഗതാഗതം, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ ക്രമീകരണം പൂർത്തിയായ ശേഷം അന്തിമ നിരക്ക് പ്രഖ്യാപിക്കും.

അതേസമയം, കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന ബജറ്റ് ടൂറിസം പദ്ധതികളുടെ ഭാഗമായി ആരംഭിച്ച ഗോവ യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 26 യാത്രകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനത്തിലൂടെ കുറഞ്ഞ ചെലവിൽ ദീർഘദൂര വിനോദയാത്രകൾ നടത്താനുള്ള ജനങ്ങളുടെ താൽപര്യം വർധിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്.

കേരളത്തിനുള്ളിലെ ബജറ്റ് ടൂറിസം യാത്രകൾക്കും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഗവിയിലേക്കുള്ള യാത്ര, നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, മൂന്നാർ തുടങ്ങിയവയാണ് നിലവിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ. അതേസമയം, പ്രധാന അന്തർനഗര പാതകളിലെ ഉയർന്ന നിരക്കിലുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് കെഎസ്ആർടിസി പ്രീമിയം എക്‌സിക്യൂട്ടീവ് വിഭാഗത്തിലുള്ള വോൾവോ സർവീസുകളും ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഞായറാഴ്‌ച ആരംഭിച്ചിരുന്നു. തിരുവനന്തപുരം-എറണാകുളം സർവീസ് വ്യാഴാഴ്‌ച മുതൽ ആരംഭിക്കും. പുതിയ 35 സീറ്റുകളുള്ള ബസുകളിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനായി ഭക്ഷണശാലയും ശുചിമുറിയും ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+