ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ ഒരു യാത്ര; ഞണ്ടും കക്കയും രുചി പകരും, കുട്ടനാടിന്റെ മറ്റൊരു മുഖം കാണാം...
ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ എന്നും തലയുയർത്തി നിൽക്കുന്ന പേരാണ് കേരളത്തിന്റേത്. എല്ലാംകൊണ്ടും അനുഗ്രഹീതമായ ഈ കൊച്ചു പ്രദേശത്തിൽ കാണാൻ ഏറെയുണ്ട് താനും. കാടും മലയും കുന്നുമൊക്കെ കണ്ടുമടുത്തവരാണ് നിങ്ങളെങ്കിൽ ഈ വർഷം ആലപ്പുഴയുടെ വശ്യത നുകരുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചാലോ...
അങ്ങനെയുള്ളവർക്ക് കാണാൻ ഒട്ടേറെ സ്ഥലങ്ങളുണ്ട് ആലപ്പുഴ ജില്ലയിൽ. ഇന്ത്യയുടെ ബാക്ക് വാട്ടർ ടൂറിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് ആലപ്പുഴ എന്ന ജില്ല. പലപ്പോഴും കേരളത്തെ ആലപ്പുഴ ജില്ലയുടെ പേരിൽ ബ്രാൻഡ് ചെയ്യുന്നതും നമ്മൾ കാണാറുണ്ട്. അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നിങ്ങൾ ഈ സ്ഥലങ്ങൾ സന്ദർശിച്ചാൽ മതിയാകും.

ആലപ്പുഴ ബീച്ച്
ആലപ്പുഴ ഇവിടുക്കാതെ ബീച്ച് പ്രധാന ആകർഷണങ്ങളിലൊന്നാണ്. കുട്ടികളുടെ പാർക്കും ബോട്ടിംഗ് സൗകര്യവുമുള്ള ബീച്ച് മേഖലയിലെ പ്രധാന അവധിക്കാല സ്പോട്ടുകളിൽ ഒന്ന് കൂടിയാണ്. പഴയ വിളക്കുമാടവും കടലിലേക്ക് നീണ്ടുകിടക്കുന്ന 140 വർഷം പഴക്കമുള്ള പിയറും അതിശയിപ്പിക്കുന്ന കാഴ്‌ചയാണ്. 1862ൽ ഹഗ് ക്രോഫോർഡാണ് ഈ കടവ് നിർമ്മിച്ചത്.
ഹൗസ് ബോട്ട് സഞ്ചാരം
ആലപ്പുഴയിൽ എത്തുന്നവർ ഒരിക്കലും മുടക്കാത്ത ഒരു പരിപാടിയാണ് ഹൗസ് ബോട്ടുകളിലെ യാത്ര. വളരെയേറെ സവിശേഷതകൾ നിറഞ്ഞ ഒരു അന്തരീക്ഷവും, നിമിഷങ്ങളും കുടുംബത്തോടൊപ്പമോ പങ്കാളിയോടൊപ്പമോ ചെലവഴിക്കാൻ ഏറ്റവും പറ്റിയ ഇടമാണ് ഇത്. വലിയ ഗ്രൂപ്പുകൾക്ക് കലാപരിപാടികൾ ഉൾപ്പെടെ ആസ്വദിക്കാനും. ലൈവ് ഫുഡ് ആസ്വദിക്കാനും ഒക്കെ ഇതിൽ അവസരമുണ്ട്. നൂറുകണക്കിന് ഹൗസ് ബോട്ടുകളാണ് ഇവിടെയുള്ളത്.
കുട്ടനാട്
വേമ്പനാട് കായലിന്റെ ഹൃദയ ഭാഗത്താണ് 'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന കുട്ടനാട് സ്ഥിതി ചെയ്യുന്നത്. കുട്ടനാട്ടിനെ രണ്ടായി മുറിച്ച് പടിഞ്ഞാറ് ആലപ്പുഴയും കിഴക്ക് ചങ്ങനാശ്ശേരിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യുന്നത് നന്നായിരിക്കും. ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ ഇരുവശത്തേയും ഗ്രാമീണ ഭംഗിയും, മാറ്റത്തിന്റെ അടയാളങ്ങളും ഒക്കെ വ്യക്തമായി കാണാം.
ആർ ആൻഡ് ക്യൂഎസ്‌ടി ദ്വീപുകൾ
മനുഷ്യനിർമ്മിതമായ ദ്വീപുകളിലും ആലപ്പുഴയുടെ മനോഹാരിത നിറഞ്ഞു നിൽക്കുന്നു എന്നതാണ് വാസ്‌തവം. ഈ ദ്വീപുകൾ ദേശാടന പക്ഷികളുടെ സങ്കേതമാണ്. വയലുകൾ സമുദ്രനിരപ്പിന് താഴെയാണ്. ആർ ബ്ലോക്ക് ദ്വീപുകൾ കള്ളിനും ഞണ്ടുകൾ, കക്കകൾ, ചെമ്മീൻ എന്നിവയും പലതരം പ്രാദേശിക മത്സ്യങ്ങളും കൊണ്ടുള്ള രുചികരമായ വിഭവങ്ങൾക്കും പ്രസിദ്ധമാണ്.












Click it and Unblock the Notifications