Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രവും പ്രകൃതിയും അനുഗ്രഹിച്ച ഇടം; മാടായിപ്പാറ കാണാതെ പോവരുത്, മനോഹരമാണ് ഇവിടുത്തെ കണ്ണാടിക്കുളം

വൈവിധ്യമാർന്നതും മനോഹരവുമായ സ്ഥലങ്ങളാൽ സമൃദ്ധമായ ഒരിടമാണ് നമ്മുടെ കൊച്ചു കേരളം. കേരളത്തിലെ ടൂറിസം മേഖലയുടെ ഏറ്റവും വലിയ സവിശേഷതയും ഈ വൈവിധ്യം തന്നെയാണ്. കാടും മലയും കടലും കായലും ഒക്കെ ഒരുപോലെ വർണ വിസ്‌മയം തീർക്കുന്ന കാഴ്‌ച കേരളത്തിൽ അല്ലാതെ മറ്റെവിടെ കാണാനാണ്, അത്തരത്തിൽ ഒരിടമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാടായിപ്പാറ.

കണ്ണൂരിൽ നിന്ന് കേവലം 30 കിലോമീറ്റർ ദൂരത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന കുന്നാണ് മാടായിപ്പാറ. 500ലേറെ സസ്യ ഇനങ്ങൾക്കും 300 പൂച്ചെടികൾക്കും വിദേശ ഇനങ്ങൾ ഉൾപ്പെടെയുള്ള ചിത്രശലഭങ്ങൾക്കും പേരുകേട്ടതാണ് ഇവിടം. ജൈവവൈവിധ്യവും അതിനെ കൃത്യമായ നിലയിൽ പരിപാലിച്ചുപോവുന്ന പ്രദേശവാസികളും കൈയ്യടി അർഹിക്കുന്നുണ്ട്.

madayiparakannur

നൂറ്റാണ്ടുകൾക്ക് മുമ്പ് ഏഴിമല രാജാക്കന്മാരുടെ ഭരണകേന്ദ്രമായി മാടായിപ്പാറ ഉപയോഗിച്ചിരുന്നു. ഇന്ന്, ആ കാലഘട്ടത്തിൻ്റെ അവശിഷ്ടങ്ങൾ അതിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ചുള്ള കഥകൾ പറയുന്നു. അവിടെ ഉണ്ടായിരുന്ന കോട്ടയുടെ സംരക്ഷണത്തിനായി നാല് വാച്ച് ടവറുകൾ ഇപ്പോഴും നിലനിൽക്കുന്ന മാടായിപ്പാറയിൽ മുൻ രാജാക്കന്മാർ കിരീടധാരണ ചടങ്ങ് നടത്തിയിരുന്നതായി പരക്കെ വിശ്വസിച്ചു പോരുന്നു.

കൗതുകകരമെന്നു പറയട്ടെ, കയ്യിൽ പിടിക്കുന്ന കണ്ണാടിയുടെ ആകൃതിയിൽ രൂപംകൊണ്ട ഒരു കുളം ഇവിടെ സ്ഥിതിചെയ്യുന്നു. ഇത് പുരാതന യഹൂദ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ധാരാളം വിനോദസഞ്ചാരികളെയാണ് ഇത് ആകർഷിക്കുന്നത്. ഇതേ പ്രദേശത്തുള്ള വടുകുന്ദ ശിവക്ഷേത്രവും അതിനടുത്തുള്ള ഒരു തടാകവും വളരെ പ്രശസ്‌തമാണ്.

ഏത് കടുത്ത വേനലിനെയും അതിജീവിക്കുന്ന തടാകം പ്രാദേശിക ജന്തുജാലങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിൽ വറ്റാത്ത ജലസ്രോതസായി മാറുന്നുണ്ട്. മാടായിക്കാവിലെ പൂരം ഉത്സവം കൊടിയേറിയതിന് ശേഷം ഇവിടേക്ക് വന്നാൽ ഒരു പുതിയ ലോകത്ത് തന്നെ നിങ്ങൾക്ക് എത്തിച്ചേരാം. ഈ പ്രദേശത്തെ മനോഹരമായ ഭൂപ്രകൃതി ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരിക്കലും മറക്കാത്ത അനുഭവമാണ് നൽകുന്നത്.

മഴക്കാലത്താണ് ഇവിടേക്ക് എത്തുന്നതെങ്കിൽ പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി ആയിരിക്കും നിങ്ങളെ വരവേൽക്കുക. വടുകുന്ദ തടാകത്തിന് അടുത്ത് നിന്നാൽ പച്ചപ്പട്ടുടുത്ത ഏഴിമലയെ വേണ്ടുവോളം കണ്ട് ആസ്വദിക്കാൻ കഴിയും. രാവിലെ പോയാൽ നീലാകാശം പശ്ചാത്തലമായി നിൽക്കുന്ന ഏഴിമലയുടെ കാഴ്‌ച ഏത് വർണനകൾക്കും അപ്പുറമാണ്. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന ഏഴിമലക്ക് മുകളിൽ നടക്കുന്ന സൂര്യാസ്‌തമയം വ്യത്യസ്‌തമായ കാഴ്‌ചയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+