Get Updates
Get notified of breaking news, exclusive insights, and must-see stories!

മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ വാ, ഇതിലും മികച്ച ട്രെക്കിംഗ് സ്വപ്‌നങ്ങളിൽ മാത്രം

വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രത്തിലെ ഡയലോഗ് നിങ്ങളൊക്കെ കേട്ടിട്ടുണ്ടാവും, 'മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ, ഇതൊക്കെ കാണാതെ സ്വർഗത്തിലോട്ട് ചെന്നാൽ അവിടുന്ന് ചോദിക്കും' എന്നായിരുന്നു ആ പ്രശസ്‌തമായ ഡയലോഗ്. അതുവരെ കേരളത്തിലെ വിനോദ സഞ്ചാരികൾക്ക് ഇടയിൽ അത്ര പോപ്പുലർ ആയ പേരായിരുന്നില്ല മീശപ്പുലിമല.

എന്നാൽ സിനിമയും അതിലെ ഈ ഡയലോഗും ഹിറ്റായതോടെയാണ് ഇന്ന് കാണുന്ന നിലയിലേക്ക് അവിടേക്ക് സഞ്ചാരികൾ എത്തി തുടങ്ങിയത്. കേരളത്തിലെ ഏറ്റവും പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായ മൂന്നാറിന് സമീപമാണ് മീശപ്പുലിമല എന്ന അധികം അറിയപ്പെടാത്ത ഈ ഒരു കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
അങ്ങേയറ്റത്തെ സാഹസികത ഇഷ്‌ടപ്പെടുന്നവരുടെ ഇഷ്‌ടപ്പെട്ട ഇടമാണിത്.

 meesapulimala

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മീശപ്പുലിമല എന്ന കാര്യം പലർക്കും അറിയില്ല. ഇവിടെ നിങ്ങൾക്ക് മേഘങ്ങൾ പൊതിഞ്ഞു നിൽക്കുന്ന മലനിരകളിലേക്ക് അവിസ്മരണീയമായ ഒരു ട്രെക്കിംഗ് അനുഭവം ആസ്വദിക്കാം. പ്രകൃതിയുടെ വിസ്‌മയം ഏറ്റുവാങ്ങിയ ഈ പ്രദേശം അത്രയേറെ മനോഹരമാണ് എന്ന കാര്യം പറയാതെ വയ്യ.

മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടിയിലൂടെ അരുവിക്കാട് എസ്‌റ്റേറ്റ് വഴി 24 കിലോമീറ്റർ സഞ്ചരിച്ചാൽ മീശപ്പുലിമലയിലെ ബേസ് ക്യാമ്പിലെത്തും. ബേസ് ക്യാമ്പിലേക്കുള്ള യാത്ര ദുഷ്‌കരവും എന്നാൽ അത്യന്തം ആവേശകരവുമാണ്. പോകുന്ന വഴിയിൽ പാണ്ഡവ ഗുഹയും നിങ്ങൾക്ക് കാണാം. ഇതിഹാസമായ മഹാഭാരതത്തിന്റെ പേരിൽ അറിയപ്പെടുന്നതാണ് ഈ ഗുഹ.

ട്രെക്കിംഗിനും ക്യാമ്പിംഗിനും വേണ്ട എല്ലാ സൗകര്യങ്ങളും കേരള ഫോറസ്‌റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎഫ്‌ഡിസി) ഒരുക്കും. അവർ നൽകുന്ന ഒരു വിദഗ്ധ ഗൈഡും നിങ്ങളോടൊപ്പമുണ്ടാകും. ബേസ് ക്യാമ്പിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് റോഡോ വാലി, ഇവിടെയാണ് നാല് ചക്ര വാഹനങ്ങളുടെ യാത്ര അവസാനിക്കുന്ന ഇടം.

ഈ അതിമനോഹരമായ സ്ഥലത്ത് തങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റോഡോ വാലിയിൽ ആവശ്യത്തിന് ടെൻ്റുകൾ ലഭ്യമാണ്. റോഡോ താഴ്‌വരയിലേക്കുള്ള നടപ്പാത പൈൻ മരങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. ക്ഷീണമകറ്റാൻ ഇവിടെയുള്ള ചെക്ക് ഡാമിലെ തെളിനീര് നിങ്ങളെ സഹായിക്കും. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ കാഴ്‌ചയും വിരുന്നൊരുക്കും.

ബേസ് ക്യാമ്പിൽ നിന്ന് നിങ്ങൾ അതിരാവിലെ യാത്ര ആരംഭിച്ചാൽ, ഉച്ചയോടെ നിങ്ങൾ കൊടുമുടിയുടെ മുകളിൽ എത്തും, അവിടെ നിങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 8661 അടി ഉയരത്തിലായിരിക്കും എന്ന കാര്യം ഓർക്കണം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയും മാട്ടുപ്പെട്ടി, ആനയിറങ്കൽ റിസർവോയറുകളുടെ വിശാലമായ കാഴ്‌ചകളും നിങ്ങൾക്ക് മുകളിൽ നിന്ന് കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+