പൊള്ളുന്ന വേനലിലും തണുത്ത് വിറക്കുന്ന ഇടുക്കിയിലേക്ക്; ഒരു രാത്രി മൂന്നാർ, വട്ടവടയും കാണാം,പാക്കേജ്
സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. നാളേയും ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. ചൂട് കൂടിയതോടെ പലരും യാത്രാ പ്ലാനുകൾ മാറ്റിവെയ്ക്കാനൊരുങ്ങുകയാണ്. എന്നാൽ ഏത് ചൂടിലും തണുത്ത് വിറക്കുന്ന ഇടുക്കിയുള്ളപ്പോൾ എന്തിന് ഈ മാസത്തെ യാത്ര വേണ്ടെന്ന് വെക്കണം? തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറും വട്ടവടയുമൊക്കെ കണ്ട് മടങ്ങി വരാൻ കഴിയുന്നതാണ് പാക്കേജ്. കൊട്ടാരക്കര കെ എസ് ആർ ടി സിയാണ് പാക്കേജ് ഒരുക്കുന്നത്. വിശദവിവരങ്ങൾ അറിയാം
കൊട്ടാരക്കരയിൽ നിന്നും ആരംഭിക്കുന്ന യാത്ര ചതുരംഗ പാറ, പൂപ്പാറ, ഗ്യാപ്പ് റോഡ് മലൈ കള്ളൻ കേവ്, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മൂന്നാറിൽ എത്തും. വൈകീട്ടോടെ
ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാനുള്ള അവസരവും ഉണ്ട്. അന്ന് രാത്രി മൂന്നാറിൽ തന്നെയാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

രണ്ടാം ദിനം രാവിലെ ആറോടെ യാത്ര പുറപ്പെടും. വൈകീട്ട് 7.30 നാണ് വട്ടവയിൽ എത്തുക. വട്ടവടയിലെ കൃഷി കാഴ്ചകളും, ഗ്രാമ സൗന്ദര്യവും ആസ്വദിച്ചതിന് ശേഷം ഉച്ചഭക്ഷണവും കഴിച്ച് മാത്രമായിരിക്കും അവിടെ നിന്ന് മടങ്ങുക. തുടർന്ന് ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, കണ്ണൻ ദേവൻ ടീ ഫക്ടറി എന്നിവയും സന്ദർശിക്കും. അതിന് ശേഷമായിരിക്കും മടക്ക യാത്ര.
25 ന് രാവിലെ 4.30 ന് കൊട്ടക്കാരയിൽ നിന്നും യാത്ര പുറപ്പെടും. സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബസിലായിരിക്കും യാത്ര. പിറ്റേന്ന് രാത്രി തിരിച്ചെത്തുന്ന തരത്തിലാണ് പാക്കേജ്. ഒരാൾക്കുള്ള യാത്ര ചെലവ് 1950 രൂരയാണ്. മൂന്നാറിലെ താമസം ഉൾപ്പെടെയാണ് ഈ നിരക്ക്.
ഭക്ഷണം, എൻട്രി ഫീ എന്നിവ യാത്രികർ സ്വയം വഹിക്കണമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271, 9447281459.
വനിതാ ദിന പാക്കേജ്
വനിതാദിനത്തിൽ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിനോടൊപ്പം നെഫർറ്റിറ്റി ക്രൂയിസ് യാത്ര പോകാം . 140 സീറ്റുകള്‍ ആണ് ആനവണ്ടിയിലൂടെ നെഫർറ്റിറ്റിയിൽ വനിതകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊല്ലം,ചെങ്ങന്നൂര്‍, തൃശൂര്‍,കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും വിവിധ ഡിപ്പോകളെ കോര്‍ത്തിണക്കിയാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
ബുക്കിങ്ങിനായി ഉടൻ തന്നെ ബന്ധപ്പെടുക.
: 1. കൊല്ലം - 9747969768
2. കണ്ണൂർ - 8089463675
3. ത്രിശൂര്‍- 9656018514
4. ചെങ്ങന്നൂര്‍ - 9846373247. കൂടുതല്‍ വിവരങ്ങള്‍ക്ക് - - 9846475874


Click it and Unblock the Notifications