Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ക്ഷീണം മാറിയാൽ ബാഗ് പാക്ക് ചെയ്തോളൂ മൂന്നാറേക്ക്; കുറഞ്ഞ ചെലവിൽ 2 ദിവസത്തെ യാത്ര, കെഎസ്ആർടിസി പാക്കേജ്

ഓണത്തിന് കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഒരു യാത്ര പോയില്ലെങ്കിൽ പിന്നെന്ത് ആഘോഷം അല്ലേ? അങ്ങനെയെങ്കിൽ ബാഗ് പാക്ക് ചെയ്തോളൂ, പിറ്റേന്ന് തന്നെ ആയിക്കോട്ടെ യാത്ര. എവിടേക്കെന്നാണോ?സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മാമലക്കണ്ടവും മങ്കുളവും ചിന്നക്കനാലുമൊക്കെ താണ്ടി ഒന്ന് മൂന്നാറ് വരെ. വെറും യാത്രയല്ല കേട്ടോ ഇത്. കെ എസ് ആർ ടി സി ബസിൽ ചെലവ് കുറഞ്ഞൊരു പാക്കേജ്. ഒരുക്കുന്നത് പാറശാല കെ എസ് ആർ ടി സി ബജറ്റ് ടൂറിം സെല്ലാണ്.

ഓ മൂന്നാറിലേക്ക് ഒരു വൺഡേ ട്രിപ്പായിരിക്കും എന്നാണോ ചിന്ത? എന്നാൽ നിങ്ങൾക്ക് തെറ്റി. രണ്ട് ദിവസത്തെ കിടിലനൊരു ടൂർ പാക്കേജാണ് കെഎസ്ആർടി ഒരുക്കിയിരിക്കുന്നത്. ഒരു രാത്രി മൂന്നാറിന്റെ കുളിരിൽ എസി ബസിലാണ് താമസം ഒരുക്കുക, സംഗതി അപ്പോൾ പൊളിക്കില്ലേ? എന്നാൽ കൂടുതൽ വിശദമായി അറിയാം.

ksrtcnew-

തിരുവനന്തപുരത്ത് നിന്ന് മൂന്നാറേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞൊരു യാത്രയാണിത്. ഓഗസ്റ്റ് 30 ന് രാത്രിയിൽ പാറശാല കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നാണ് യാത്ര ആരംഭിക്കുക. 31 ന് പുലച്ചെ കോതമംഗലത്ത് വണ്ടിയെത്തി. ആദ്യ കാഴ്ച തട്ടേക്കാടാണ്. മതിവരുവോളം കണ്ടുകഴിഞ്ഞാൽ വണ്ടി നേരെ വിടും കുട്ടമ്പുഴയിലേക്ക്. കുട്ടമ്പുഴ-മാമലക്കണ്ടം-കൊരങ്ങാടി-മാങ്കുളം റൂട്ടിൽ കാടിനുള്ളിലൂടെ ഒരു കെ എസ് ആർ ടി യാത്ര. സഞ്ചാരികളുടെ മനസ് നിറയാൻ ഈ വഴിയിലൂടെയുള്ള യാത്ര തന്നെ ധാരാളമാണ്. ഇത് വഴി പിന്നെ ലക്ഷ്മി എസ്റ്റേറ്റ് കടന്ന് ബസ് നേരെ മൂന്നാറിലെത്തും. അന്ന് രാത്രി അവിടെ താമസ സൗകര്യം ഒരുക്കും. കെഎസ്ആർടിസി ബസ്റ്റാന്ഡിലെ സ്ലീപ്പർ ബസിലാണ് രാത്രി നിദ്ര. സുഖസുന്തരമായി ഇറക്കം കഴിഞ്ഞാൽ ഒന്ന്ന് രാവിലെ മൂന്നാറിലെ കാഴ്ചകളിലേക്ക്.

കോട മഞ്ഞും തേയില തോട്ടങ്ങളും ഗ്രാമീണ കാഴ്ചകളും ഒക്കെ കൂടിയായിരുന്നു മനോഹരമായ അനുഭവമായിരിക്കും യാത്ര സമ്മാനിക്കുക. മൂന്നാറിൽ നിന്നും വ്യൂ പോയിന്‍റ്, മലയിൽ കള്ളൻ ഗുഹ, ചിന്നക്കനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നിവിടങ്ങളും കാണാം. ചതുംരംഗ പാറയാണ് ഇവിടുത്തെ അവസാന കാഴ്ച. പിന്നീട് നേരെ മടക്കം പാറശാലയിലേക്ക്.

അമ്പത് പേര്‍ക്ക് മാത്രമാണ് ഈ യാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കുക.ബുക്കിങ്ങിനായി 9633115545, 9446450725, 9048666473, 9946413071 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+