ബാണാസുര ഡാമിൽ നിന്നുള്ള അടിപൊളി കാഴ്‌ച കാണണോ? വൈബ് തന്നെ, പക്ഷേ ടിക്കറ്റ് കിട്ടാൻ ഇനി ഇങ്ങനെ ചെയ്യണം
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് വയനാട്, അവിടെയാവട്ടെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നാണ് ബാണാസുര സാഗർ ഡാം. പ്രകൃതി രമണീയമായ ഈ ഇടം സഞ്ചാരികൾക്ക് അത്രയേറെ ഇഷ്‌ടപ്പെട്ട ഒരു സ്ഥലമാണ്. ബാണാസുര സാഗർ പരിസരത്ത് നിന്നുള്ള അതി മനോഹരമായ വ്യൂ അവിടെ എത്തുന്ന സഞ്ചാരികൾക്ക് ഒന്നും മറക്കാനാവാത്ത അനുഭവം തന്നെയാണ്.
എന്നാൽ ആ വ്യൂ ആസ്വദിക്കാനായി ഇനി ബാണാസുര ഡാമിലേക്ക് വാചിപിടിക്കുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം അവിടുത്തെ പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണമാണ്. ബാണാസുര സാഗർ ഡാമിലേക്ക് പ്രവേശിക്കാൻ ഇനി ഓൺലൈൻ ടിക്കറ്റ് നിർബന്ധമാണ്. ജൂലൈ 22 മുതലാണ് ഈ നിയന്ത്രണം നിലവിൽ വന്നത്.

കേരള ഹൈഡല്‍ ടൂറിസം സെന്ററായ ബാണാസുര സാഗറില്‍ ഇനി മുതൽ പ്രവേശന ടിക്കറ്റ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. അതായത് നേരിട്ട് ടിക്കറ്റെടുക്കുക എന്നത് നടക്കില്ലെന്ന് ചുരുക്കം. കേരള ഹൈഡൽ ടൂറിസത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്.
ബാണാസുര സാഗർ ഡാമും അവിടുത്തെ കാഴ്‌ചകളും
കൽപ്പറ്റയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടും അതിനോട് ചേർന്നുള്ള മേഖലയും ദിവസേന ആയിരക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഇടമാണ്. ഡാമിന് തിരശ്ചീനമായി തല ഉയർത്തി നിൽക്കുന്ന മലനിരകൾ തന്നെയാണ് ശരിക്കും പറഞ്ഞാൽ അവിടുത്തെ ഏറ്റവും ആകർഷണീയമായ കാഴ്‌ചകളിൽ ഒന്ന്.
ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമും ഏഷ്യയിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് ബാണാസുര സാഗർ. അതായത് ഈ ദം പൂർണമായും നിർമ്മിച്ചത് കൂറ്റൻ കല്ലുകളും പാറക്കഷണങ്ങളും കൊണ്ടാണെന്ന് ചുരുക്കം. ഏത് സീസണിലും ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശിക്കാനുള്ള അനുമതിയുണ്ട്.
ബോട്ട് സവാരി തന്നെയാണ് ബാണാസുര സാഗറിനെ കൂടുതൽ ജനപ്രിയമാക്കുന്ന വിനോദങ്ങളിൽ ഒന്ന്. ഡാമിലെ ഓളവും അതിനുള്ളിലെ ചെറുദ്വീപുകളും ഒപ്പം പശ്ചാത്തലത്തിൽ ഉയർന്നു നിൽക്കുന്ന ബാണാസുര മലയും ഒക്കെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ മനസ് കീഴടക്കിയില്ലെങ്കിലേ അത്ഭുതപ്പെടാൻ കഴിയൂ.
ബാണാസുര സാഗർ അണക്കെട്ടിന് അടുത്തായി നിങ്ങൾക്ക് ട്രെക്കിംഗ് നടത്താനുള്ള അവസരവും നേരത്തെ ഉണ്ടായിരുന്നു. ട്രെക്കിംഗ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു. ബാണാസുര കൊടുമുടിയിലെ ഇരുണ്ട വനങ്ങളിലേക്കുള്ള ട്രെക്കിംഗിന് സഞ്ചാരികൾ ഏറെ എത്തുമായിരുന്നു. എന്നാൽ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടപ്പോൾ ഇവിടെയും അഹ് ബാധിക്കപ്പെട്ടു.
ബാണാസുര സാഗർ കാണാനായി ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് താമസ സൗകര്യവും സമീപത്ത് തന്നെ പലവിധത്തിൽ ലഭ്യമാണ്. ധാരാളം റിസോർട്ടുകളും ഹോം സ്‌റ്റേകളും ഒക്കെ ബാണാസുര സാഗർ ഡാമിനെ ചുറ്റിപ്പറ്റി നിലകൊള്ളുന്നുണ്ട്. കൂടാതെ അടുത്ത് തന്നെയുള്ള മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാനും കഴിയും എന്നതാണ് പ്രത്യേകത.












Click it and Unblock the Notifications