ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടിക പുറത്ത്; ഇന്ത്യയിൽ നിന്ന് ഒരെണ്ണം പോലുമില്ല...
ഏറ്റവും വേഗത്തിൽ നിങ്ങളുടെ യാത്രകൾ സുഗമമാക്കുന്നതിൽ വിമാനങ്ങളുടെ പങ്ക് ചെറുതൊന്നുമല്ല. അതിപ്പോൾ ലോകത്തിന്റെ ഏത് കോണിലേക്കായാലും വിമാന സർവീസുകൾ അത്രയേറെ സാർവത്രികമായി കഴിഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. എന്നാൽ ആകാശത്തിലൂടെ അത്രയേറെ ദൂരം സഞ്ചരിക്കുന്ന വിമാനങ്ങൾ ആദ്യമായി യാത്ര ചെയ്യുന്ന ആൾക്കും, നൂറുവട്ടം സഞ്ചരിച്ച ആൾക്കും ഒരേ ഭയം നൽകുന്ന കാര്യമാണ്.
പ്രത്യേകിച്ച് ആകാശത്തിലേക്ക് പറന്നുയർന്ന ശേഷം വിമാനത്തിൽ ഉള്ളവർക്കെല്ലാം ഭയങ്കരമായ ഒരു ടെൻഷൻ അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ടെൻഷൻ പലപ്പോഴും നമ്മൾ സേവനം ഉപയോഗിക്കുന്ന എയർലൈനിന്റെ വിശ്വാസ്യതയെ കൂടി ബന്ധപ്പിച്ചിട്ടുള്ളതാണ്. എവിടെയായാലും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന എയർലൈൻസുകൾക്ക് എന്നും ഉപഭോക്താക്കൾ കൂടുതലായിരിക്കും.

ഇപ്പോഴിതാ അത്തരത്തിൽ എയർലൈനുകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഒരു പഠനം കൂടി നടന്നിരിക്കുകയാണ്. നിങ്ങൾ വിമാന യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ പത്ത് എയർലൈനുകൾ ഏതൊക്കെ എന്ന് അറിഞ്ഞിരിക്കുന്നത് വളരെയധികം നന്നയിരിക്കും.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളെ വിലയിരുത്തുന്ന വാർഷിക പട്ടിക പുറത്തിറക്കുന്ന പ്രമുഖ ഏവിയേഷൻ പ്ലാറ്റ്‌ഫോമായ 'ദി എയർലൈൻ റേറ്റിംഗ്' പ്രകാരമാണ് ഈ ലിസ്‌റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 400 എയർലൈനുകളുടെ സമഗ്രമായ വിശകലനത്തിലൂടെ, വ്യോമയാന വിദഗ്ധർ 11 മാനദണ്ഡങ്ങൾ വിലയിരുത്തുന്നു.
അതിൽ ഗുരുതരമായ സുരക്ഷാ വീഴ്‌ചകൾ, സമീപകാലത്ത് നടന്ന മാരകമായ അപകടങ്ങൾ, വ്യോമയാന ഗവേണിംഗ് ബോഡികളുടെ ഓഡിറ്റുകൾ, വിമാനങ്ങളുടെ പ്രായം, പൈലറ്റ് പരിശീലനത്തിന്റെ പ്രാവീണ്യം എന്നിവ ഉൾപ്പെടുന്നു. ഈ സൂചികകൾ പരിഗണിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയിൽ ഇടംപിടിച്ച കമ്പനികൾ എല്ലാം തന്നെ ഏതാണ്ട് ഒരേ നിലവാരത്തിൽ സുരക്ഷ പ്രദാനം ചെയ്യുന്നവയാണ് എന്നത് പ്രത്യേകം ഓർക്കണം.
ഏറ്റവും ആശങ്കാജനകമായ വസ്‌തുത എന്തെന്നാൽ പട്ടികയിൽ ഒരു ഇന്ത്യൻ എയർലൈൻ പോലും ഉൾപ്പെട്ടിട്ടില്ല എന്നതാണ്. ആദ്യ പത്തിൽ ഇടം നേടിയവയിൽ ഭൂരിഭാഗവും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള വിവിധ എയർലൈനുകളാണ്. കൂടാതെ യുഎസിൽ നിന്നുള്ളവയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ ഇവയൊക്കെയാണ്:
- എയർ ന്യൂസിലാൻഡ്
- ക്വാണ്ടാസ്
- വിർജിൻ ഓസ്‌ട്രേലിയ
- എത്തിഹാദ് എയർവേസ്
- ഖത്തർ എയർവേസ്
- എമിറേറ്റ്സ്
- ഓൾ നിപ്പോൺ എയർവേസ്
- ഫിന്നയർ
- കാഥേ പസഫിക് എയർവേസ്
- അലാസ്‌ക എയർലൈൻസ്
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications