രാമക്കൽമേട്ടിലേക്ക് പ്രവേശനം തടഞ്ഞോ? നിയന്ത്രണം ഒരിടത്ത് മാത്രം, ആമപ്പാറയും വ്യൂ പോയിന്റും കാണാം
രാമക്കൽമേട്: ഇടുക്കിയിലെ സുപ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേടുമായി ബന്ധപ്പെട്ട ചില ആശങ്കാജനകമായ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇവിടേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചു എന്നതുൾപ്പെടെയുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ അടക്കം നടന്നിരുന്നത്. എന്നാൽ ഇതിനെയൊക്കെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഇപ്പോൾ.
രാമക്കല്‍മേട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ലെന്നാണ് ഇടുക്കി ഡിടിപിസി ജില്ലാ സെക്രട്ടറി അറിയിച്ചത്. മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്കൽമേടിന് അടുത്തായുള്ള ഒരു ചെറിയ പ്രദേശത്ത് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് ഡിടിപിസി നൽകുന്ന വിശദീകരണം.

മാത്രമല്ല രാമക്കൽമേട്ടിലെ സുപ്രധാന ഇടങ്ങളിൽ ഇപ്പോഴും പ്രവേശനം സാധ്യമാണെന്നും ടൂറിസം കൗൺസിൽ അറിയിച്ചു. മേഖലയിലെ പ്രധാന ആകര്‍ഷണമായ കുറവന്‍ കുറത്തി ശില്‍പ്പം, വേഴാമ്പല്‍ ശില്‍പ്പം, കുട്ടികളുടെ പാര്‍ക്ക്, തമിഴ്‌നാടിന്റെ വിദൂര ദൃശ്യങ്ങൾ കാണാൻ കഴിയുന്ന വ്യൂ പോയിന്റ്, ആമപ്പാറ ടൂറിസം കേന്ദ്രം, കാറ്റാടിപ്പാടം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇടുക്കിയിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനായ രാമക്കല്‍മേട്ടിലെ ഒരു പ്രദേശം തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ അടുത്തിടെ അടച്ചിരുന്നു. രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികള്‍ പ്ലാസ്‌റ്റിക്കും മറ്റ് മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്‌നാടിന്റെ ഭൂമി മലിനപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കൂടാതെ അവിടേക്ക് അതിക്രമിച്ചു കയറുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ സംഭവത്തിന് പിന്നാലെ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഒട്ടാകെ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. രാമക്കൽമേട്ടിലേക്ക് പൂർണമായും പ്രവേശനം നിരോധിച്ചു വ്യാജ പ്രചാരണങ്ങൾ. ഇതോടെ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ കുറവ് നേരിട്ടിരുന്നു. ഇതോടെ ഡിടിപിസി തന്നെ വിശദീകരണം നൽകിയത്.
രാമക്കൽമേടും അവിടുത്തെ കാഴ്‌ചകളും
തേക്കടിയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. നെടുങ്കണ്ടത്ത് നിന്ന് 16 കിലോമീറ്റർ അകലെയുള്ള പശ്ചിമഘട്ടത്തിലെ മനോഹരമായ കുന്നുകളുടെ സാന്നിധ്യമാണ് രാമക്കൽമേട്ടിലെ ആകർഷണം. തമിഴ്‌നാട്ടിലെ ഗ്രാമീണ കാഴ്‌ചകൾ ദൂരെ നിന്ന് കാണുവാൻ ഇവിടേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
ഏഷ്യയിലെ തന്നെ ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. അതിനാൽ ഇവിടെ ഇന്ന് സംസ്ഥാന സർക്കാർ വൈദ്യുതി ഉൽപ്പാദനവും നടത്തുന്നുണ്ട്. തവളപ്പാറ, ആമപ്പാറ എന്നിങ്ങനെയുള്ള കാഴ്‌ചകളും ഈ സ്ഥലത്തെ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാക്കി മാറ്റുന്നു. കൂടാതെ കുറവൻ-കുറത്തി ശിൽപ്പവും ഒക്കെ കാണാൻ സഞ്ചാരികളുടെ തിരക്കാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications