Get Updates
Get notified of breaking news, exclusive insights, and must-see stories!

മലകളുടെ റാണി വിളിക്കുന്നു,എന്നാൽ ഷിംലയിലേക്ക് വിടുകയല്ലേ? മണാലിയും കാണാം, പാക്കേജ് ഇതാ

മലകളുടെ റാണി, അതാണ് ഷിംല. ഹിമാചലിന്റെ തലസ്ഥാനമായ ഈ ഹിൽസ്റ്റേഷൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെട്ടിരിക്കുന്ന സ്ഥലമായിരിക്കും, പ്രത്യേകിച്ച സാഹസിക സഞ്ചാരികളെങ്കിൽ. മഞ്ഞ് കാലത്ത് മാത്രമല്ല മറ്റ് കാലാവസ്ഥകളിലും അതീവ സുന്ദരിയാണ് ഷിംല. ഇവിടുത്തെ കൊളോണിയൽ കാലഘട്ടത്തിലെ വാസ്തുവിദ്യയും മനോഹരമായ പ്രകൃതിദൃശ്യങ്ങളും ഒരിക്കലും മടുപ്പിക്കാത്ത കാലാവസ്ഥയുമെല്ലാം സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കും.

ഈ മെയ് മാസത്തിൽ ഐആർസിടിസി ഷിംലയിലേക്ക് ഒരു യാത്ര ഒരുക്കുന്നുണ്ട്. ഷിംല മാത്രമല്ല, മണാലിയും ചണ്ഡീഗഡുമൊക്കെ ഈ പാക്കേജിൽ കണഅട് വരാം. ആറ് ദിവസവും ഏഴ് രാത്രിയും നീണ്ട് നിൽക്കുന്നതാണ് പാക്കേജ്. വിശദമായി നോകിയാലോ?

shimla manali travel package

ബെംഗളൂരിൽ നിന്നും രാവിലെ 4.45 ഓടെയാണ് ഷിംലയിലേക്ക് തിരിക്കുക. 11.55 ഓടെ അവിടെയെത്തും. ഐഎസ്ആർടിസി ഇവിടെ നിന്ന് പിക്ക് ചെയ്യും. യാത്രാമധ്യേ പിഞ്ചോർ ഗാർഡൻ സന്ദർശിക്കും. കൂടാതെ ഷിംലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കൂടി കണ്ടതിന് ശേഷമായിരിക്കും മുറിയിലേക്ക് പോകുക. അന്ന് രാത്രി പൂർണ വിശ്രമമാണ്.

സ്കൂൾ തുറക്കുന്നതിന് മുന്നേ പോകാം; മലക്കപ്പാറയും നെല്ലിയാമ്പതിയും നിലമ്പൂരും..പാക്കേജ് ഇതാ
രണ്ടാം ദിനത്തിലാണ് ഷിംലയിലെ തന്നെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനിലേക്ക് പോകുന്നത്. മഞ്ഞുകാലത്താണെങ്കിൽ കുർഫിയിൽ മുകളിലേക്ക് പോകുക അത്ര എളുപ്പമല്ല. കുതിരപ്പുറത്ത് കയറിയാൽ സുഖമായി മുകളിലെത്താം. ഇവിടെ സ്നോ റൈഡുകൾ ആസ്വദിക്കാനാകും. കുഫ്രി കണ്ട് കഴിഞ്ഞാൽ വൈകീട്ടോടെ ഷിംല മോസ്ക്, സ്കാന്റൽ പോയിന്റ്, ഗെയ്റ്റി തീയറ്റർ, ഗ്രിന്റ്ലെയ്സ് ബാങ്ക് എന്നിവ സന്ദർശിക്കാം.

അടുത്ത ദിവസമാണ് മണാലിയേക്ക് തിരിക്കുക. മണാലിയെന്നാൽ മഞ്ഞാണ്. സാഹസിക സഞ്ചാരികൾക്കായി നിരവധി വിനോദങ്ങളും ഇവിടെയുണ്ട്. മഞ്ഞ് കാണണമെന്നുള്ളവർ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ തിരഞ്ഞെടുക്കാം. ഇനി മൺസൂണാണ് ആസ്വദിക്കേണ്ടതെങ്കിൽ ജുലൈ മതൽ സപ്റ്റംബർ വരെയുള്ള സമയമാണ് ഉചിതം. ഇതൊന്നും അല്ല സാമാന്യം നല്ല തെളിഞ്ഞ കാലാവസ്ഥയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മാർച്ച് മുതൽ ജൂൺ വരെ പോകാം.

ഈ തെളിഞ്ഞ കാലാവസ്ഥയിലായിരിക്കും ഈ പാക്കേജിൽ നിങ്ങൾ മണാലിയിൽ എത്തുക. മണാലിയിലേക്ക് പോകുന്ന വഴിക്ക് പാണ്ഡോ അണക്കെട്ട്, ഹനോഗി മാതാ ക്ഷേത്രം എന്നിവ സന്ദർശിക്കും. ഇവിടം കണ്ടുകഴിഞ്ഞാൽ നേരെ മുറിയിലെത്തി വിശ്രമിക്കാം.

നാലാം ദിവസം മണാലിയിലെ പ്രശസ്തമായ ഹഡിംബ ക്ഷേത്രം സന്ദർശിക്കാം. കൂടാതെ മനു ടെമ്പിൾ, വശിഷ്ട് ബത്ത്, വൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ് എന്നീ സ്ഥലങ്ങളും കാണാം. ഇവിടുത്തെ പ്രാദേശിക മാർക്കറ്റ് സന്ദർശിച്ച് ചെറിയൊരു ഷോപ്പിങ് നടത്താനുള്ള അവസരവും ഉണ്ട്.

അടുത്ത ദിനവം റോഹ്താങ് പാസിലേക്കാണ് യാത്ര. മണാലിയിൽ നിന്ന് ഏകദേശം 51 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പർവത പാതയാണിത്. ഇവിടേക്കുള്ള പാസ് കിട്ടുക എളുപ്പമല്ല, അതിനാൽ നേരിട്ടാണ് പാസ് എടുക്കേണ്ടത്. റോഹ്താങ് പാസിലേക്ക് പോകാത്തവർക്ക് സോലങ് വാലിയിൽ പോകാം.

നാട്ടിലേക്ക് തിരിക്കുന്നതിന് തലേന്നാൾ ആണ് ചണ്ഡീഗഡിലേക്കുള്ള യാത്ര. പോകുന്ന വഴിയിൽ വൈഷണവോ ദേവി ക്ഷേത്രം സന്ജർശിക്കും. അന്ന് രാത്രി അവിടെയാണ് താമം. പിറ്റേന്ന് രാവിലെ സുഖാന തടാകവും റോസ് ആന്റ് റോക്ക് ഗാർഡനും കണ്ടതിന് ശേഷം നേരെ എയർപോർട്ടിലേക്ക്. രാത്രി 10.50 ഓടെ ബാംഗ്ലൂരിൽ തിരിച്ചെത്താം.

ട്രിപ്പിൾ ഒക്യുപെൻസിയിൽ ഒരാൾക്ക് ചെലവ് വരുന്നത് 43,950 രൂപയാണ്. ഡബിൾ ഒക്യുപെൻസിയിൽ 49,500, സിംഗിൾ ഒക്യുപെൻസിയിൽ 64,100 എന്നിങ്ങനെയാണ് ചിലവ്. കൂടുതൽ വിവരങ്ങൾക്ക്-

https://www.irctctourism.com/pacakage_description?packageCode=SBA01

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+