സൈലന്റ് വാലിയുടെ ഭംഗി അറിയാം..; സൈരന്ധ്രി നദിയുടെ കാഴ്‌ചകൾ കാണാം, ഈ ട്രിപ്പ് പൊളിക്കും
കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ പണ്ട് പണ്ടേ പേര് ചേർക്കപ്പെട്ട ഇടമാണ് സൈലന്റ് വാലി. പാലക്കാടിന്റെ വന്യ സൗന്ദര്യം അത്രയേറെ ചാലിച്ച മറ്റൊരു ഇടമില്ല. ജില്ലയുടെ വടക്കുകിഴക്ക് ഭാഗത്താണ് 89 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതി വരുന്ന സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. അട്ടപ്പാടിയിലെ മുക്കാലിയിലൂടെയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
മണ്ണാര്‍ക്കാടുനിന്നു അട്ടപ്പാടി ചുരം കയറിയും തമിഴ്‌നാട് ഭാഗത്തുനിന്ന് കോയമ്പത്തൂര്‍-ആനക്കട്ടി വഴിയും മുക്കാലിയിലെത്താം. അത് തന്നെ നമ്മുടെ അയ്യപ്പനും കോശിയിലും പറയുന്ന അതേ ആനക്കട്ടി. സൈലന്റ് വാലി സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികൾക്ക് സ്വന്തം വാഹനത്തിലല്ല യാത്ര എന്ന് പ്രത്യേകം ഓർക്കണം. വനംവകുപ്പിന്റെ രണ്ട് ബസുകളും ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ 17 ജീപ്പുകളുമാണ് ഇവിടെ സർവീസ് നടത്തുന്നത്.

കാടറിഞ്ഞും, കാനന ഭംഗി ആസ്വദിച്ചും താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഇവിടം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിപഠന ക്യാമ്പിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാതടപ്പിക്കുന്ന ശബ്‌ദമോ, ബഹളമോ ഇല്ലാത്ത ഒരു അന്തരീക്ഷമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. പശ്ചിമഘട്ടത്തിന്റെ സകല ഭംഗിയും ഒത്തുചേർന്ന ഇവിടം നിരവധി പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ്. അതിൽ സിംഹവാലൻ കുരങ്ങിനെ ഒട്ടുമിക്ക ആളുകളും കെട്ടുകാണും.
സൈലന്റ് വാലിയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്‌ചകളിൽ ഒന്നായിരുന്നു ഇവിടുത്തെ തൂക്കുപാലം. പ്രളയ കാലത്ത് ഇത് തകർന്നുപോയതോടെ ഈ കാഴ്‌ച മുടങ്ങി. എങ്കിലും പുതിയ തൂക്കുപാലം ഒരുങ്ങുന്നുണ്ട്. കാടിനുള്ളിലൂടെ സൗര്യമായി ഒഴുകുന്ന സൈരന്ധ്രി നദി കാണാനുള്ള അവസരമാണ് ഇവിടെ ഉണ്ടാവുക.
ഇതിന് പുറമെ സൈരന്ധ്രിയിലെ കാവൽ ഗോപുരം ദേശീയോദ്യാനത്തിന്റെ മുഴുവൻ കാഴ്‌ചകളും പകർത്താനും ആസ്വദിക്കാനും പറ്റിയ ഇടമാണ്. 100 അടി ഉയരമുള്ള ഇതിന് മുകളിൽ നിന്നാൽ പ്രദേശത്തിന്റെ മുഴുവൻ കാഴ്‌ചയും കാണാവുന്നതാണ്.
സൈലന്റ് വാലിയിൽ കീരിപ്പാറ, കരുവാര ഭാഗങ്ങളിലേക്ക് ട്രക്കിങ് സൗകര്യവും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് വാഹനത്തിലെത്തിയ ശേഷം ഏകദേശം ഒരു കിലോമീറ്ററോളം കാടിന്റെ ഉള്ളിലൂടെ നടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒരാള്‍ക്ക് 2500 രൂപ മുടക്കിയാല്‍ രണ്ട് ദിവസം ദേശീയോദ്യാനം കാണാനുള്ള സൗകര്യമുണ്ട്. രണ്ട് പേര്‍ക്ക് റിവര്‍ ഹട്ടില്‍ താമസിക്കുകയും ചെയ്യാം. കൂടാതെ സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിനടുത്തായി 16 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററി സേവനവും ലഭ്യമാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications