വന്ദേ ഭാരതിനെ കടത്തിവെട്ടുന്ന സൗകര്യങ്ങൾ, ടിക്കറ്റ് നിരക്കും കുറവ്; രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ വേറെ ലെവൽ
ലക്‌നൗ: അടുത്ത കാലത്തായി ഏറ്റവും അധികം മുന്നേറ്റം ഉണ്ടാക്കിയ മേഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. കുറഞ്ഞ വേഗതയുടെയും മോശം സേവനത്തിന്റെയും ഒക്കെ പേരിൽ നിരന്തരം പഴി കേട്ടുകൊണ്ടിരുന്ന ഇന്ത്യൻ റെയിൽവേ അടുത്ത കാലത്തായി നിരവധി മാറ്റങ്ങളുമായി മുഖം മിനുക്കൽ നടത്തി വരികയാണ്. വന്ദേ ഭാരത് ട്രെയിനുകൾ വരവ് ഉൾപ്പെടെ ഇതിലെ സുപ്രധാനമായ ചില ഏടുകളാണ്.
മികച്ച സർവീസും നല്ല വേഗതയും ഒക്കെയായി വന്ദേ ഭാരത് ജനഹൃദയങ്ങളെ കീഴടക്കുന്ന കാഴ്‌ച നമ്മൾ കാണുന്നുണ്ട്. അതിന് പുറമെ കൂടുതൽ ഇടങ്ങളിലേക്ക് സെമി ഹൈസ്‌പീഡ് ട്രെയിൻ സംവിധാനം അടക്കം വ്യാപിപ്പിക്കാനും അമൃത് ഭാരത് പോലെയുള്ള വേഗതയേറിയ ട്രെയിനുകൾ കൊണ്ട് വരാനും ഒക്കെയുള്ള റെയിൽവേയുടെ ശ്രമങ്ങൾ കൈയടി അർഹിക്കുന്നു.

അത്തരത്തിൽ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇടം നേടാൻ കഴിയുന്ന മറ്റൊരു മാറ്റാതെ കുറിച്ചാണ് ഇനി പറയാനുള്ളത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്താളുകളിൽ ഇടം നേടാൻ കഴിയുന്ന ഒരു സംഭവ വികാസത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ് യുപിയിൽ നിന്ന് യാത്ര തുടങ്ങുകയാണ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശനിയാഴ്‌ച ഫ്ലാഗ് ഓഫ് ചെയ്യുന്ന ഈ ട്രെയിനിന്റെ വിശേഷങ്ങൾ എത്ര പറഞ്ഞാലും തീരില്ല. ഐആർസിടിസിയാണ് ഈ ട്രെയിനിന്റെ നടത്തിപ്പിന് പിന്നിൽ പ്രവർത്തിക്കുക. ലക്‌നൗവിൽ നിന്നും ന്യൂഡൽഹിയിലേക്ക് സർവീസ് നടത്തുന്ന ഈ ട്രെയിനിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ അറിയാം.
തേജസ് എക്‌സ്പ്രസ്: സവിശേഷതകൾ എന്തൊക്കെ?
ലക്‌നൗവിൽ നിന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ തേജസിലൂടെ കഴിയും. അവർ മണിക്കൂർ 15 മിനിറ്റായിരിക്കും ഈ ദൂരം ഓടിത്തീർക്കാൻ ട്രെയിനിന് വേണ്ടത്. ഇതോടെ ഈ റൂട്ടിലെ ഏറ്റവും മികച്ച ട്രെയിനുകളിൽ ഒന്നായി ഇത് മാറുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. നിലവിലെ വേഗതയേറിയ സ്വർണശതാബ്‌ദിയേക്കാൾ വേഗത ഇതിനുണ്ടാവും.
സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്‌തമായി പ്രീമിയം സൗകര്യങ്ങൾ അടങ്ങിയതാണ് ഇവയിലെ കോച്ചുകൾ. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സഞ്ചാരം സാധ്യമാക്കാൻ ഇതിലെ സൗകര്യങ്ങൾ സഹായിക്കും. മികച്ച വൃത്തിയും ഈ ട്രെയിനിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. താരതമ്യേന വലിയ സീറ്റുകളാവും ഇതിൽ നൽകിയിരിക്കുന്നത്.
തേജസ് എക്‌സ്പ്രസ്: സമയമവും ടിക്കറ്റ് നിരക്കും
നിലവിൽ ലക്‌നൗ മുതൽ ന്യൂഡൽഹി വരെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ തന്നെ വിവിധ റൂട്ടുകളിൽ തേജസ് എക്‌സ്പ്രസ് സർവീസ് നടത്തി വരുന്നുണ്ട്. താരതമ്യേന മറ്റ് ട്രെയിനുകൾ അപേക്ഷിച്ച് വലിയ ടിക്കറ്റ് നിരക്ക് ഒന്നും തന്നെ ഇതിൽ ഇല്ല. എസി ചെയർ കാർ സീറ്റുകൾ 1280 രൂപയിലും എക്‌സിക്യൂട്ടീവ് ചെയർ കാർ സീറ്റുകൾ 2450 രൂപയിലുമാണ് ആരംഭിക്കുന്നത്.
രാവിലെ 6:10ന് ലക്‌നൗവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:25ന് ഡൽഹിയിൽ എത്തിച്ചേരുന്ന രീതിയിലാണ് ട്രെയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്രയിൽ, ഡൽഹിയിൽ നിന്ന് വൈകീട്ട് 3:35ന് പുറപ്പെട്ട് രാത്രി 10:05ന് ലക്‌നൗവിൽ എത്തിച്ചേരുന്നു, വഴിയിൽ രണ്ട് സ്‌റ്റോപ്പുകൾ മാത്രമേയുള്ളൂ-കാൺപൂരും ഗാസിയാബാദും മാത്രമാണത്. ആഴ്‌ചയിൽ ആറ് ദിവസം സർവീസ് നടത്തും.












Click it and Unblock the Notifications