വന്ദേഭാരത് അടിമുടി മാറും; ആലപ്പുഴ വഴിയുള്ള യാത്ര വെയ്റ്റിങ് ലിസ്‌റ്റിൽ കുരുങ്ങില്ല..! കാരണം ഈ പ്രഖ്യാപനം
തിരുവനന്തപുരം: രാജ്യത്ത് വന്ദേഭാരത് സർവീസുകൾ നടക്കുന്നതിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന ഇടങ്ങളിൽ ഒന്നാണ് കേരളം. സംസ്ഥാനത്ത് കൂടി സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഭൂരിഭാഗവും നിറഞ്ഞുകവിയുന്ന കാഴ്‌ചയാണ് കാണാൻ കഴിയാറുണ്ട്. ദിവസങ്ങൾക്ക് മുൻപ് തന്നെ ബുക്കിംഗ് പൂർണമാവുന്ന അഭൂതപൂർവമായ തിരക്കാണ് പല സർവീസുകൾക്കും അനുഭവപ്പെടുന്നത്.
എന്നാൽ ഈ തിരക്കിന് വലിയ രീതിയിൽ ശമനം ഉണ്ടാവാൻ സാധ്യതയുള്ള ഒരു പ്രഖ്യാപനമാവുമായി ഇപ്പോൾ ഇന്ത്യൻ റെയിൽവേ രംഗത്ത് വന്നിരിക്കുകയാണ്. നിലവിൽ എട്ട് കോച്ചുകൾ മാത്രമായി സർവീസ് നടത്തുന്ന തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് വന്ദേ ഭാരത് ട്രെയിനിലെ കോച്ചുകളുടെ എണ്ണം ഉയർത്താനാണ് തീരുമാനം.

ഒന്നും രണ്ടുമല്ല, 20 കോച്ചുകളായി ഇത് ഉയർത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. ആലപ്പുഴ പോവുന്ന ട്രെയിനിലെ സീറ്റുകൾ വർധിക്കുമെന്ന പ്രഖ്യാപനം യാത്രക്കാർ നൽകുന്ന ആശ്വാസം ചെറുതല്ല. നിലവിൽ ഈ ട്രെയിനിൽ മുഴുവൻ സീറ്റുകളും നിറയുന്ന കാഴ്‌ചയാണ് കാണാൻ കഴിയാറുണ്ട്. 20 കോച്ചുകൾ എന്ന നിലയിലേക്ക് മാറുമ്പോൾ സീറ്റ് എണ്ണം 1246 എണ്ണമായി മാറും.
ഏറെനാളായി കേരളത്തിന്റെ യാത്രക്കാർ ആഗ്രഹിക്കുന്ന പ്രഖ്യാപനങ്ങളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ നടത്തിയിരിക്കുന്നത്. കോച്ചുകളുടെ എണ്ണത്തിലും മാത്രമല്ല വരാനിരിക്കുന്ന പുതിയ ട്രെയിൻ കാഴ്‌ചയിലും കാര്യമായ മാറ്റങ്ങളുമായാണ് എത്തുന്നത്. നിലവിലെ നീലയും വെളുപ്പ് തീമിന് പകരം ഓറഞ്ചും കറുപ്പും ചാര നിറവും ചേർന്ന രീതിയിൽ ഉള്ളതാവും ഈ ട്രെയിനിന്റെ ബോഡി.
വടക്കൻ കേരളത്തിൽ നിന്ന് തലസ്ഥാന നഗരിയിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന ഈ വന്ദേ ഭാരത് ട്രെയിനിന് ആവശ്യക്കാർ ഏറെയാണ്. ആലപ്പുഴ വഴി പോവുന്നതിനാൽ തന്നെ താരതമ്യേന കുറഞ്ഞ സമയത്തിൽ തിരുവനന്തപുരത്ത് എത്താനും കഴിയും. എന്നാൽ പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന് സാധിക്കാതെ വരുന്ന സാഹചര്യമായിരുന്നു.
അതിന് പുതിയ പ്രഖ്യാപനത്തോടെ മാറ്റമുണ്ടാകും എന്നാണ് കരുതപ്പെടുന്നത്. 8 മണിക്കൂറും 35 മിനിറ്റും ദൈർഘ്യമുള്ള സർവീസാണ് ഇത്.മംഗലാപുരം മുതൽ തിരുവനന്തപുരം വരെ ആകെ 9 സ്‌റ്റേഷനുകളിൽ മാത്രമാണ് ഇതിന് സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 620 കിലോമീറ്റർ ദൂരമാണ് ഈ കുറഞ്ഞ സമയം കൊണ്ട് വന്ദേ ഭാരത് ഓടിത്തീർക്കുന്നത്.
അടുത്തിടെയാണ് ഇന്ത്യയിലെ ആദ്യ 20 കോച്ച് വന്ദേ ഭാരത് ട്രെയിൻ റെയിൽവേ പുറത്തിറക്കിയത്. വാരണാസി-ന്യൂ ഡൽഹി റൂട്ടിലാണ് ആദ്യമായി ഈ ട്രെയിൻ സർവീസ് നടത്തിയത്. രണ്ട് മാസങ്ങൾക്കു ഇപ്പുറം ഏറ്റവും കൂടുതൽ തിരക്കുള്ള മേഖലകളിൽ ഒന്നായ കേരളത്തിലെ വന്ദേ ഭാരതിന് കൂടി 20 കോച്ചുകൾ അടങ്ങിയ ട്രെയിൻ നൽകാനുള്ള റെയിൽവേയുടെ തീരുമാനം കേരളത്തോളെ യാത്രക്കാർ വലിയ ഗുണം ചെയ്യും.
ഒരുപക്ഷേ സമീപ ഭാവിയിൽ 24 കോച്ചുകൾ അടങ്ങിയ വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ റെയിൽവേ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല. അധിക യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള പുതിയ ട്രെയിനുകൾ വരുന്നതോടെ കേരളത്തിലെ വന്ദേ ഭാരത് സർവീസ് കൂടുതൽ ലാഭകരം ആവുമെന്നാണ് കണക്കുകൂട്ടൽ.












Click it and Unblock the Notifications