Get Updates
Get notified of breaking news, exclusive insights, and must-see stories!

നട്ടുച്ചയ്ക്ക് പോലും മഴ പെയ്യും..! ഇത് ദക്ഷിണേന്ത്യയുടെ സ്വന്തം ചിറാപുഞ്ചി, അഗുംബെ കാഴ്‌ചകൾ മനം നിറയ്ക്കും

കർണാടകയിലെ സമതലങ്ങളെ തീരപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഭാഗത്തായി ഷിമോഗയിൽ സ്ഥിതി ചെയ്യുന്ന അഗുംബെ എന്ന കൊച്ചു ഗ്രാമം കാഴ്‌ചകൾ കൊണ്ട് മറ്റെല്ലാ ഇടങ്ങളെക്കാളും വ്യത്യസ്‌തമാണ്. അത്രയധികം ഭംഗി പേറുന്ന ഈ ഇടത്തിനെ കുറിച്ച് പറയുമ്പോൾ നമ്മൾക്ക് ഭൂമിശാസ്ത്രത്തിന് ഒപ്പം തന്നെ വഅവിടുത്തെ കാലാവസ്ഥാ പ്രത്യേകതകൾ കൂടി പറയേണ്ടി വരും.

പച്ചപ്പ് നിറഞ്ഞ കാടുകളാലും മനോഹരമായ അരുവികളാലും ചെറിയ വെള്ളച്ചാട്ടങ്ങളാലും നിറഞ്ഞ ഒരിടമാണ് അഗുംബെ, പശ്ചിമഘട്ടത്തിലെ ഈ പ്രദേശത്തിന് മാത്രമായി ഒട്ടേറെ പ്രത്യേകതകളുണ്ട്. ഇവിടെ ശരാശരി 8000 മില്ലിമീറ്റർ മഴ ലഭിക്കുന്നതിനാൽ "ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി" എന്ന പേരിലും അഗുംബെ അറിയപ്പെടുന്നുണ്ട്.

agumbekarnataka

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 643 മീറ്റർ ഉയരത്തിലായി പശ്ചിമഘട്ട നിരയിലെ ബെൽറ്റിലാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ധാരാളം ട്രെക്കിംഗ് ഓപ്‌ഷനുകൾ ഉൾപ്പെടെയുള്ള ഇടം കൂടിയാണ് അഗുംബെ. ട്രെയിൻ വഴി വരുന്നവർക്ക് ഉഡുപ്പിയാണ് അടുത്തുള്ള സ്‌റ്റേഷൻ. അവിടെ നിന്ന് ഏകദേശം 50 കിലോമീറ്റർ ദൂരമാണ് അഗുംബെയിലേക്കുള്ളത്.

ഒട്ടേറെ ടൂറിസം ലൊക്കേഷനുകളാൽ സമ്പന്നമാണ് ഇവിടം. പ്രകൃതിസ്‌നേഹികൾക്കും സാഹസികത ഇഷ്‌ടപ്പെടുന്നവർക്കും ഒരുപോലെ ആകർഷകമായ ഇടങ്ങളുടെ നീണ്ട നിരയുമായാണ് അഗുംബെ കാത്തിരിക്കുന്നത്. അതിമനോഹരമായ ബർക്കാന വെള്ളച്ചാട്ടം, ജോഗി ഗുണ്ടി വെള്ളച്ചാട്ടം, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കുഞ്ചിക്കൽ വെള്ളച്ചാട്ടം എന്നിവയുൾപ്പെടെ ഇവിടുത്തെ കാഴ്‌ചകളിൽ ചിലത് മാത്രമാണ്.

അതുകൊണ്ടൊന്നും തീർന്നില്ല. ഇവിടെയുള്ള സൺസെറ്റ് പോയിന്റും ശാന്തമായ കുന്ദാദ്രി കുന്നും പോലെയുള്ള മനോഹരമായ വ്യൂപോയിന്റുകൾ, സമൃദ്ധമായ വനത്തിന്റെയും താഴ്‌വരയുടെയും വിശാലമായ കാഴ്‌ചകൾ ഉൾപ്പെടെ വാഗ്‌ദാനം ചെയ്യുന്ന ഒന്നാണ്. അവിടെ എത്തിയാൽ ഛായാ ചിത്രം പോലെ മനോഹരമായത് ഫ്രയിമുകൾ പകർത്താൻ യഥേഷ്‌ടം സാധിക്കും.

അഗുംബെയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരിടമാണ് അഗുംബെ റെയിൻ ഫോറസ്‌റ്റ് റിസർച്ച് സ്‌റ്റേഷൻ. ഇത് മഴക്കാടുകളുടെ ആവാസവ്യവസ്ഥയെയും അവിടുത്തെ വൈവിധ്യമാർന്ന വന്യജീവികളെയും കുറിച്ച് പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്ന ഒരു വന്യജീവി സങ്കേതമാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷമുള്ള പാമ്പായ രാജവെമ്പാലയെ കുറിച്ച് പഠിക്കുന്ന ഒരിടം കൂടിയാണ് ഇത്.

ഒരൽപ്പം ചാരിത്രപരമായും സാംസ്‌കാരികപരമായും വൈവിധ്യങ്ങൾ നിറഞ്ഞ ഇടം കൂടിയാണ് ഇത്. ആർകെ നാരായന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്‌ത "മാൽഗുഡി ഡേയ്‌സ്" എന്ന ടിവി പരമ്പരയുടെ പശ്ചാത്തലമെന്ന നിലയിൽ സാംസ്‌കാരിക പ്രാധാന്യവും അഗുംബെയ്ക്കുണ്ട്. ഈ പരമ്പര ചിത്രീകരിച്ച മാൽഗുഡി ഹൗസ്, ഈ പാരമ്പര്യത്തിന്റെ തെളിവായി ഇപ്പോഴും സന്ദർശകരെ കാത്തിരിപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+