മധുവിധു ആഘോഷിക്കാൻ ആലപ്പുഴ തന്നെ ബെസ്‌റ്റ് ഓപ്‌ഷൻ; ഹൗസ് ബോട്ടിൽ കാൻഡിൽ ലൈറ്റ് ഡിന്നർ ആയാലോ?
കേരളത്തിന് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികളെ സംബന്ധിച്ച് അവർ ഏറ്റവും കൂടുതൽ കേട്ട പേരുകളിൽ ഒന്നാവും ആലപ്പുഴ. പലപ്പോഴും മറ്റ് ഭാഷകളിലെ സിനിമകളിൽ പോലും കേരളത്തെ കാണിക്കാൻ ആലപ്പുഴയുടെ മനോഹാരിത ഒപ്പിയെടുക്കുന്നത് നാം നിരന്തരം കണ്ട കാഴ്‌ചയാണ്. എങ്കിലും ഹിൽ സ്‌റ്റേഷനുകളുടെ പ്രതാപത്തിന് ഇടയ്‌ക്കൊന്ന് കാലിടറിയെങ്കിലും ശക്തമായി തിരിച്ചു വരികയാണ് കേരളത്തിലെ ഏറ്റവും വലിയ കായൽ ടൂറിസത്തിന്റെ ഇടമായ ആലപ്പുഴ.
പണ്ട് മുതലേ ആലപ്പുഴ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടിയെത്തുക കായലും പാടങ്ങളും ഒപ്പം ഹൗസ് ബോട്ടുകളുമാണ്. കാഴ്‌ചകൾ കാണാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മാത്രമല്ല മധുവിധു ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കും ഏറ്റവും അനുയോജ്യമായ ഒരിടം കൂടിയായി കഴിഞ്ഞ കാലങ്ങളിൽ ആലപ്പുഴ മാറി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ആലപ്പുഴയിലെ കാഴ്‌ചകൾ ശരിക്കും നമ്മെ മറ്റൊരു ലോകത്തേക്ക് ആനയിക്കും. കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴ, കേരളത്തിന്റെ ചരിത്രത്തിൽ എക്കാലവും സുപ്രധാനമായ സ്ഥാനം വഹിക്കുന്ന ഒരു ഇടം കൂടിയാണ്. വള്ളംകളി, കായൽ കാഴ്‌ച, ബീച്ചുകൾ, സമുദ്രോത്പന്നങ്ങൾ, കയർ വ്യവസായം എന്നിവയ്ക്ക് പേരുകേട്ട ഇടമായി ആലപ്പുഴ മാറി കഴിഞ്ഞിരിക്കുന്നു. ആലപ്പുഴ ബീച്ചും വളരെയധികം സഞ്ചാരികൾ എത്തുന്ന ഇടമാണ്.
ആലപ്പുഴയിൽ എത്തിയാൽ പിന്നെ ഹൗസ്‌ബോട്ട് യാത്രയാണ് ഏറ്റവും ആനന്ദകരമായ അനുഭവം. ഇവിടുത്തെ കായലിൽ നിങ്ങൾ കാണുന്ന ഹൗസ് ബോട്ടുകൾ യഥാർത്ഥത്തിൽ പഴയ കാലത്തെ കെട്ടുവള്ളങ്ങളുടെ പുനർനിർമ്മിച്ച പതിപ്പാണ് എന്ന് വേണമെങ്കിൽ പറയാം. എന്നാൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം അത്യാഢംബര നൗകകൾ ഇവിടെയുണ്ട്.
നിങ്ങൾ മധുവിധു ആഘോഷിക്കാനായി ആലപ്പുഴ തിരഞ്ഞെടുക്കുകയാണെങ്കിൽ റിസോർട്ടുകൾ ഒഴിവാക്കി ഹൗസ് ബോട്ടുകളിൽ താമസിച്ചാൽ മറ്റൊരു മനോഹര അനുഭവം തന്നെ നിങ്ങൾക്ക് സ്വന്തമാവും. പുതിയകാലത്തെ രീതികളായ കാൻഡിൽ ലൈറ്റ് ഡിന്നർ പോലെയുള്ളവ കുറഞ്ഞ ചിലവിൽ ഒരുക്കാനും, ലൈവ് ആയി പിടിക്കുന്ന മത്സ്യം കഴിക്കാനും ഒക്കെ ആലപ്പുഴ നിങ്ങൾക്കായി അവസരം ഒരുക്കിയിട്ടുണ്ട്.
പൂർണമായും ഫർണിഷ് ചെയ്‌ത കിടപ്പുമുറികൾ, ആധുനിക ടോയ്‌ലറ്റുകൾ, സുഖപ്രദമായ സ്വീകരണമുറികൾ, അടുക്കള, മത്സ്യബന്ധനത്തിനുള്ള ബാൽക്കണി എന്നിവയുൾപ്പെടെ ഒരു നല്ല ഹോട്ടൽ മുറിയുടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഇപ്പോഴത്തെ ഹൗസ്‌ബോട്ടുകൾ വരുന്നത്. നിങ്ങൾ കുടുംബത്തോടൊപ്പം വരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനുള്ള സൗകര്യവും ലഭിക്കും.
ഇനി ആലപ്പുഴയിൽ എത്തിയാൽ നല്ല ഭക്ഷണം കഴിക്കണം എന്ന തോന്നലുണ്ടായാൽ ഹോട്ടലുകൾ ഒഴിവാക്കി ഷാപ്പുകളെ ആശ്രയിക്കാവുന്നതാണ്. കൊഞ്ചും, കരിമീനും, ഞണ്ടും, കക്കയും ഒക്കെയായി നിരന്നു നിൽക്കുന്ന സ്വാദ് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആലപ്പുഴ യാത്ര വെറുതെയാവും. എങ്കിലും കൈയിലെ കാശ് ഒരിത്തിരി ചിലവ് വരുമെന്ന് മാത്രം.
ആലപ്പുഴയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന മറ്റൊരു കാഴ്‌ച കയർ വ്യവസായത്തിന്റേതാണ്. പ്രതാപകാലം അസ്‌തമിച്ച കേരളത്തിലെ കയർ വ്യവസായം തിരിച്ചുവരവിന്റെ പാതയിലാണ്. എങ്ങനെയാണു കയർ ഉത്‌പാദിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് ആലപ്പുഴയിലെ ഗ്രാമങ്ങളിൽ ചെന്നാൽ കാണാൻ കഴിയും, അതും പുതിയൊരു അനുഭവമായിരിക്കും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications