Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേക്കലിൽ കോട്ട മാത്രമല്ല കേട്ടോ അടിപൊളി ബീച്ചുമുണ്ട്; മൺസൂൺ ട്രിപ്പിന് പറ്റിയ സ്പോട്ട്, വിട്ടാലോ?

നമ്മളെല്ലാവും യാത്രകൾ പോവാൻ ആഗ്രഹിക്കുന്ന ആളുകളാണ്. പലപ്പോഴും യാത്രകൾക്ക് പുതിയ അനുഭവങ്ങൾ തേടുക എന്ന അർത്ഥം കൂടിയുണ്ട്. അങ്ങനെയുള്ളപ്പോൾ സ്ഥിരമായി പോവുന്ന ഇടങ്ങളിലേക്കുള്ള മടുപ്പിക്കുന്ന യാത്രകൾ രസംകൊല്ലികളാവുക സാധാരണയാണ്. എന്നാൽ ഈ മൺസൂൺ കാലത്ത് ഒരു വെറൈറ്റി ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പറ്റിയ ഒരിടത്തെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്.

മറ്റെവിടെയുമല്ല നമ്മളൊക്കെ ഒരുപാട് കേട്ട ഒരു പേര് തന്നെയാണ് ഈ സ്ഥലത്തിന്റേത്, ബേക്കൽ. കാസർഗോഡ് ജില്ലയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇടങ്ങളിലൊന്നായ ബേക്കലിൽ എന്താണ് ഇത്ര വ്യത്യസ്‌തത എന്നാവും നിങ്ങൾ മനസിൽ ചോദിക്കുന്നുണ്ടാവുക. എന്നാൽ അവിടെ എല്ലാവരും കണ്ടുമടങ്ങുന്ന കാഴ്‌ച കോട്ടയുടേത് ആണെന്ന് അറിയാമല്ലോ.

bekalfortbeach

പക്ഷേ ശരിക്കും ബേക്കൽ ബീച്ച് പലരും വിസ്‌മരിക്കുകയാണ് പതിവ്. ബേക്കൽ കോട്ടയോടു ചേർന്നുള്ള ബീച്ച് കോട്ടയുടെ മികച്ച കാഴ്‌ചകൾ പ്രദാനം ചെയ്യുന്ന ഒരിടം കൂടിയാണ്. നിരവധി പേരാണ് ഇപ്പോൾ ബേക്കൽ ബീച്ചിലേക്ക് എത്തുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമാധാനത്തോടെ അൽപ നേരം ചിലവഴിക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ അതിന് പറ്റിയ അന്തരീക്ഷം തന്നെയാണ് ബേക്കൽ ബീച്ച് ഒരുക്കിയിരിക്കുന്നത്.

ഇവിടെയടുത്തുള്ള കണ്വതീർത്ഥ ബീച്ചിൽ കടലിൽ തന്നെയുള്ള വലിയ നീന്തൽക്കുളം സഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്. കടല്‍ ഒരു വലിയ നീന്തല്‍ക്കുളമായി രൂപപ്പെട്ട ഭാഗമാണ്‌ കണ്വതീര്‍ത്ഥ ബീച്ച്‌ എന്നറിയപ്പെടുന്നത്. മഞ്ചേശ്വരത്തു നിന്നും 3 കിലോ മീറ്ററ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഈ ബീച്ചിനെ നീന്തല്‍ക്കാരുടെ സ്വര്‍ഗമായാണ് കണക്കാക്കുന്നത്.

ഇനി ഇവിടെ നിന്നും അധികം അകലെയല്ലാത്ത മറ്റൊരു ബീച്ച് വിശേഷം കൂടി നിങ്ങളോട് പങ്കുവയ്ക്കാം. അതാണ് കാപ്പിൽ ബീച്ച്, ബേക്കലിൽ നിന്ന് വെറും ആറ് കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ഏകദേശം 25 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ബീച്ച് കാഴ്‌ചകൾ ആസ്വദിക്കാനും വിശ്രമിക്കാനും പറ്റിയ ഇടമാണ്. ബേക്കലിലെ കാഴ്‌ചകൾ കണ്ടു കഴിഞ്ഞാൽ കാപ്പിൽ കൂടി സന്ദർശിക്കുന്നത് നന്നാവും.

ഇനി ബേക്കലിലെ പ്രധാന ആകർഷണമായ കോട്ടയെ കുറിച്ച് പറയാം. ഒരു മലയാളി എന്ന നിലയിൽ ഉറപ്പായും ജീവിതത്തിൽ ഒരിക്കലെങ്കിലും കണേണ്ട അത്ഭുതം എന്ന് വേണമെങ്കിൽ ബേക്കൽ കോട്ടയെ നമുക്ക് വിശേഷിപ്പിക്കാം. ബേക്കൽ ബീച്ചിനടുത്താണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കോട്ടകളിൽ ഒന്നാണിത്.

35 ഏക്കർ വിസ്‌തൃതിയിൽ അറബിക്കടലിലേക്ക് നീണ്ടുകിടക്കുന്ന മുനമ്പിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 300 വർഷത്തിലേറെ പഴക്കമുള്ള ബേക്കൽ കോട്ട പ്രാദേശികമായി ലഭിക്കുന്ന വെട്ടുകല്ലിലാണ് നിർമ്മിച്ചിരിക്കുന്നത്. കടൽത്തീരത്തിന്റെ വിശാലമായ കാഴ്‌ചകൾ ബേക്കൽ കോട്ടയിൽ നിന്ന് നോക്കിയാൽ നിങ്ങൾക്ക് കാണാൻ കഴിയും.

കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് 130 അടി വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന നിർമ്മിതി കാഴ്‌ചയിൽ ആരിലും അത്ഭുതം ജനിപ്പിക്കും. ചെങ്കൽ സ്ലാബുകൾ ഉപയോഗിച്ച് നിർമ്മിച്ചതും ബഹുഭുജ ആകൃതിയിലുള്ളതുമായ ഈ കോട്ട കേരളത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ടൂറിസം കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. കൂടാതെ സിനിമാ-ആൽബം ചിത്രീകരണങ്ങളുടെ ഒക്കെ പ്രധാന ലൊക്കേഷൻ കൂടിയാണ് ഇവിടം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+