Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഗൂഢതകൾ ഒളിപ്പിച്ച ഭൂതത്താൻകെട്ട്; ട്രെക്കിംഗ് പാതകൾ കൊണ്ട് സമ്പന്നം, വേനലവധി ഇവിടെ ആയാലോ?

വേനൽക്കാലമാണ് ഇപ്പോൾ, കേരളത്തിൽ എല്ലായിടത്തും ഒരുപോലെ കൊടുംചൂട് അനുഭവപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോവുന്നത്. അത്തരം സമയത്ത് കൂടുതലായും ജലാശയങ്ങളും മറ്റും സന്ദർശിക്കുന്നതിന് പകരം ആളുകൾ താൽപ്പര്യപ്പെടുക ഏതെങ്കിലും തണുപ്പേറിയ ഹിൽ സ്‌റ്റേഷനുകൾ ആയിരിക്കും. എന്നാൽ അതിന് ഒരു അപവാദമുണ്ട് നമ്മുടെ നാട്ടിൽ. മധ്യ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിനെ കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.

കേരളത്തിലെ ഏറ്റവും മനോഹരമായ അണക്കെട്ടുകളിലൊന്നാണ് ഭൂതത്താൻകെട്ട് എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തി ആവില്ല. ഈ സ്ഥലത്തെ കാക്കുന്ന കുന്നുകളുടെയും വനങ്ങളുടെയും പ്രകൃതിദത്തമായ കോട്ട ഭൂതങ്ങൾ (ആത്മാവുകൾ/പ്രേതങ്ങൾ) നിർമ്മിച്ചതാണെന്നാണ് പറയപ്പെടുന്നത്. കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ് പാതകളുള്ള ഒരിടം കൂടിയാണിത്.

bhoothathankettu

ഇവിടെയുള്ള വനന്തരങ്ങൾക്ക് ഇടയിലൂടെയുള്ള ട്രെക്കിംഗ് അങ്ങേയറ്റം ആവേശകരമായ അനുഭവമാണ് എന്ന് പറയാതെ വയ്യ. ഭൂതത്താൻകെട്ടിലെ ബോട്ട് സവാരി മേഖലയുടെ സകല പ്രകൃതി ഭംഗിയും ആസ്വദിക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്നാണ്. ഇവിടെ അടുത്താണ് തട്ടേക്കാടുള്ള സലിം അലി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. ഭൂതത്താൻകെട്ട് കാണാൻ പോവുന്നവർക്ക് ഇവിടെയും കാണാവുന്നതാണ്.

പെരിയാറിന് കുറുകെ, കോതമംഗലം-തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് (ഇടത്തോട്ട്) ഇടമലയാർ വഴിയിൽ 3 കിലോമീറ്റർ അകലെയാണ് മനോഹരമായ ഭൂതത്താൻകെട്ട് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പേരിന് പിന്നിലെ നിഗൂഢതയേക്കാൾ ഉപരി ഈ ഇടത്തെ അത്രയധികം ആകർഷണീയമാക്കുന്നത് അതിന്റെ പ്രകൃതി ഭംഗി തന്നെയാണ് എന്നതാണ് വാസ്‌തവം.

വനം വകുപ്പ് തുണ്ടം റേഞ്ചിന്റെ നിയന്ത്രണത്തിലാണ് ഇവിടുത്തെ 'ഇക്കോ ടൂറിസം' പദ്ധതികൾ നടപ്പാക്കി വരുന്നത്. പഴയ ഭൂതത്താന്‍കെട്ടിലേക്കുള്ള ട്രെക്കിംഗ് വളരെ മനോഹരമായ അനുഭവങ്ങളിൽ ഒന്നാണെന്ന് പറയാതെ വയ്യ. എത്രയോ ദൂരത്തോളം പരന്നുകിടക്കുന്ന കാനന കാഴ്‌ചകൾ വലിയ അനുഭൂതിയാണ് കണ്ണുകൾക്ക് പകരുക എന്നതാണ് വാസ്‌തവം.

ഇവിടെ ഡാം ചുറ്റിക്കറങ്ങാൻ ബോട്ട് യാത്ര തന്നെയാണ് ഏറ്റവും അനുയോജ്യമായ മാർഗം. ഹൗസ് ബോട്ടും സ്‌പീഡ് ബോട്ടും ഇവിടെ എത്തുന്നവർക്ക് ലഭിക്കും. ഒരു മണിക്കൂര്‍ യാത്രയ്ക്ക് 150 രൂപയിൽ അധികമാണ് ഈടാക്കുക. ഹൗസ് ബോട്ടില്‍ 40 പേര്‍ക്കും സ്‌പീഡ് ബോട്ടില്‍ 8-10 പേര്‍ക്ക് വരെയും സഞ്ചരിക്കാം. വനമേഖലയിലൂടെ ഞായപ്പിള്ളി വരെയാണ് യാത്ര.

ഇത് കൂടാതെ ജില്ലാ ടൂറിസം വികസന കോർപറേഷന്റെ 40 ഏക്കറോളം വരുന്ന തടാകത്തില്‍ പെഡല്‍ ബോട്ട് സൗകര്യവും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. തടാകത്തില്‍ വളര്‍ത്തുന്ന മീനുകളെ ചൂണ്ടയിട്ട് പിടിക്കാനും കഴിയും. തടാകത്തോടു ചേര്‍ന്ന് ഭംഗിയോടെ പരിപാലിച്ചു പോവുന്ന ഒരു വാക്ക് വേയുമുണ്ട്. കുടുംബവുമായി വരാനും സമയം ചെലവഴിക്കാനും പറ്റിയ ഇടം കൂടിയാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+