ചെതലയം സിമ്പിളാണ്, പവർഫുള്ളും; ട്രെക്കിംഗ് ആസ്വദിക്കാം, ചെന്നെത്തുക ഈ വെള്ളച്ചാട്ടത്തിന് മുൻപിൽ
വയനാട്ടിൽ ഏറ്റവും കൂടുതൽ പേർ എത്തുന്നത് ട്രെക്കിംഗ് ഉൾപ്പെടെയുള്ള വിനോദങ്ങൾ ആസ്വദിക്കാൻ തന്നെയാണ്. കുടുംബമായി എത്തുന്നവരെ വിട്ടേക്കാം, അത്തരക്കാർ കൂടുതൽ സ്ഥിരം കേന്ദ്രങ്ങൾ കണ്ടിറങ്ങി മടങ്ങുന്നവരാകും. എന്നാൽ പല ട്രാവൽ-ടൂർ ഓപ്പറേറ്റർമാരും മനപൂർവം ഒഴിവാക്കുന്ന ഒട്ടനേകം ഇടങ്ങളുണ്ട് ഈ കൊച്ചു ജില്ലയിൽ. അതിൽ ഭൂരിഭാഗം ഇടങ്ങളും സഞ്ചാരികൾ അറിഞ്ഞു തുടങ്ങുന്നേയുള്ളൂ എന്നതാണ് ഖേദകരം. അത്തരത്തിൽ ഒരിടമാണ് ചെതലയം വെള്ളച്ചാട്ടം.
വയനാട്ടിലെത്തുന്ന സന്ദർശകരുടെ ശ്രദ്ധ പതുക്കെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ് ഈ വെള്ളച്ചാട്ടം. വടക്കൻ കേരളത്തിൽ അധികം അറിയപ്പെടാത്ത മനോഹരമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണിത്. വയനാട്ടിലെ തന്നെ മികച്ചൊരു ട്രെക്കിംഗ് അനുഭവം ലഭിക്കാൻ ഈ പ്രദേശത്തേക്ക് എത്തിയാൽ മതിയാകും. പ്രകൃതി ഒരുക്കുന്ന മനോഹാരിതയുടെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ വെള്ളച്ചാട്ടം എന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല.

സുൽത്താൻ ബത്തേരി ടൗണിൽ നിന്ന് ഏകദേശം 15 കിലോമീറ്ററും, കൽപറ്റയിൽ നിന്ന് 30 കിലോമീറ്ററും അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കിടങ്ങനാട് നിന്ന് ഏകദേശം നാല് കിലോമീറ്ററോളം നീളുന്ന ട്രെക്കിംഗ് കഴിഞ്ഞുവേണം ചെതലയം വെള്ളച്ചാട്ടത്തിലേക്ക് എത്താൻ. ചെതലയം ഫോറസ്‌റ്റ് റേഞ്ച് ഓഫീസിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് പോവാനുള്ള അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. എന്നാൽ പ്രവേശന ഫീസ് ഒന്നും തന്നെ ഇവിടെ ഏർപ്പെടുത്തിയിട്ടില്ല.
സെപ്റ്റംബർ മുതൽ മാർച്ച് മാസം വരെയാണ് ചെതലയം സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം. ഈ മനോഹരമായ വെള്ളച്ചാട്ടത്തിന് അടുത്തായി അൽപ സമയം ചെലവഴിച്ചാൽ തന്നെ നിങ്ങളുടെ ജീവിതത്തിലെ തിരക്കുകളിൽ നിന്ന് ഏറ്റവും നല്ല മാറ്റമായിരിക്കും ഇതെന്ന് ഉറപ്പാണ്. എന്തെന്നാൽ അവിടുത്തെ ഭൂപ്രകൃതി അത്രത്തോളം മനോഹരമാണ്.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അവിടേക്ക് ഏകദേശം നൂറ് കിലോമീറ്ററിൽ അധികം ദൂരമുണ്ട്. കൂടാതെ അടുത്തുള്ള പട്ടണമായ സുൽത്താൻ ബത്തേരിയിലേക്ക് 15 കിലോമീറ്ററുമാണ് ദൂരം. ബസ് മാർഗവും ഇവിടേക്ക് എത്താം. എന്നാൽ കൂടുതൽ പേരും സ്വന്തം വാഹനത്തിൽ തന്നെയാണ് ചെതലയത്തിലേക്ക് എത്താറുള്ളതെന്നതാണ് പ്രത്യേകത.
ഇതിന് ചുറ്റുമായി ഏതാണ്ട് പത്ത് കിലോമീറ്റർ ചുറ്റളവിൽ വയനാട്ടിലെ മറ്റ് ചില പ്രധാന ആകർഷണങ്ങളായ ടൂറിസം കേന്ദ്രങ്ങൾ കൂടിയുണ്ട്. ജൈന ക്ഷേത്രവും, തോവാരിമല എഴുത്തുപുരയും ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളാണ് അടുത്ത് തന്നെയുള്ളത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications