Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാറിൽ ഇങ്ങനെയും ഒരിടമോ? ചിത്തിരപുരം കണ്ടാൽ ആരായാലും ചോദിച്ചുപോവും, വേനലൊന്നും ഇവിടെ ഏശില്ല

മലയാളികളുടെ യാത്രാ സങ്കൽപങ്ങളിൽ മുഖ്യ ഇടം അലങ്കരിക്കുന്ന പ്രദേശമാണ് മൂന്നാർ. ഇപ്പോൾ അന്യ നാട്ടിൽ നിന്നുള്ളവരും മൂന്നാറിലേക്ക് ധാരാളമായി എത്തുന്നുണ്ട്. അതിന്റെ പ്രധാന കാരണം ഇവിടുത്തെ കാഴ്‌ചകളും അതിന്റെ ഭംഗിയും ഒക്കെയാണ്. അത്രത്തോളം ആളുകളിലേക്ക് മൂന്നാർ എത്തിക്കഴിഞ്ഞു എന്ന് വേണം കരുതാൻ. ഒരിക്കൽ ഇവിടേക്ക് വന്നവർ വീണ്ടും വീണ്ടും വരാൻ ആഗ്രഹിക്കുന്ന ഒരുതരം മാജിക് ഈ സ്ഥലത്തിനുണ്ട്.

മൂന്നാറിൽ എത്രവട്ടം പോയാലും മുഴുവനായും കണ്ടു തീർക്കാൻ കഴിയുമോ എന്ന കാര്യം സംശയമാണ്. അങ്ങനെയുള്ളപ്പോൾ സ്ഥിരം ലൊക്കേഷനുകൾ മാത്രം കറങ്ങി മടങ്ങിപോവുകയാവും മിക്കവാറും ആളുകളുടെയും പതിവ് രീതി. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. മൂന്നാറിൽ എത്തുന്നവർ നിർബന്ധമായും കാണേണ്ട ഒരിടത്തെ കുറിച്ചാണ് ഇനി പറയാനുള്ളത്.

munnarchithirapuram

ചിത്തിരപുരം എന്ന മലയോര പട്ടണമാണ് ഇത്. മൂന്നാറിൽ നിന്ന് 13 കിലോമീറ്റർ മാറിയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ചിത്തിരപുരത്തെ കാഴ്‌ചകൾ എത്രത്തോളം മനോഹരമാണെന്ന് അവിടെ ഒരിക്കലെങ്കിലും പോയവർക്ക് മാത്രമേ അറിയാൻ കഴിയുകയുള്ളൂ. മനോഹരമായ പച്ചപുതച്ച തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട ഇടമാണ് ഇത്.

പള്ളിവാസൽ ഹൈഡൽ പവർ പ്രോജക്റ്റിന്റെ ഉത്ഭവ ഭൂമിയാണ് ചിത്തിരപുരം. ശാന്തവും അതിലേറെ തിരക്കൊഴിഞ്ഞതുമായ ഇടം അവധിക്കാലം ആഘോഷിക്കാനായി തേടുന്നവർക്ക് മികച്ചൊരു ഓപ്‌ഷനാണ് ചിത്തിരപുരം എന്ന് പറയാതെ വയ്യ. ധാരാളം ഓഫ്‌റോഡ് ട്രെക്കിംഗ് സാധ്യതകൾ നിറഞ്ഞൊരു ഇടമാണ് ഈ കൊച്ചു പട്ടണം.

മൂന്നാറിലെ നാല് പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ ആറ്റുകാട് ഇവിടെ നിന്ന് അധികം ദൂരെയല്ല. സാഹസികത ഇഷ്‌ടപ്പെടുന്ന ആളുകൾക്കു ഇവിടേക്ക് ധൈര്യമായി ചെല്ലാം. അതിമനോഹരമായ കാഴ്‌ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതിന് പുറമെ പോത്തൻമേട് വ്യൂ പോയിന്റും ഇവിടെ അടുത്താണ്. ഇവിടെ നിന്ന് ഇക്കോ പോയിന്റ് അടക്കമുള്ള മൂന്നാറിലെ മറ്റ് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾക്ക് പോവാം.

സമുദ്രനിരപ്പിൽ നിന്ന് 600 അടി ഉയരത്തിൽ നിലകൊള്ളുന്ന ഇക്കോ പോയിന്റിലേക്കുള്ള യാത്ര മികച്ചൊരു അനുഭവം തന്നെയാകും. ഈ കേന്ദ്രങ്ങളിൽ എല്ലാം കയറി ശേഷി വൈകീട്ടോടെ ചിത്തിരപുരത്തേക്ക് എത്തുകയാണെങ്കിൽ നിങ്ങളെ കാത്ത് ധാരാളം ഹോം സ്‌റ്റേകളും റിസോർട്ടുകളും ഉണ്ടാവും. അതിൽ മികച്ചവ തിരഞ്ഞെടുത്താൽ ഈ മൂന്നാർ യാത്ര ഒരു അടിപൊളി അനുഭവം തന്നെയാകും എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+