ഊട്ടിയുടെ സഹോദരി, കൂനൂരിൽ പോയിട്ടുണ്ടോ? തേയിലത്തോട്ടങ്ങളും നീലഗിരി മൗണ്ടൻ റെയിലും ആസ്വദിക്കാം
മലയാളികളുടെ മധുവിധു ലൊക്കേഷനുകളിൽ ഊട്ടി എന്ന തമിഴ്‌നാട്ടിലെ ഹിൽ സ്‌റ്റേഷന്റെ സ്ഥാനം വളരെ വലുതാണ്. അതുകൊണ്ട് തന്നെയാവണം യാത്രകളെ കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പേരുകളാണ് ഊട്ടിയും കൊടൈക്കനാലും ഒക്കെ. എന്നാൽ പലപ്പോഴും നമ്മൾ ഊട്ടിയിലേക്ക് പോവുമ്പോൾ അതിന് അടുത്ത് തന്നെയുള്ള ചില ചെറിയ സ്ഥലങ്ങളെ പൂർണമായും തിരസ്‌കരിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഇടങ്ങളിൽ മസിനഗുഡിയും ഗൂഡല്ലൂരും ഒക്കെയുണ്ട്.
അതുപോലെ തന്നെ ഊട്ടിയുടെ അടുത്തുള്ള മറ്റൊരു പ്രധാന ടൂറിസം സ്‌പോട്ടാണ് കൂനൂർ. നീലഗിരി മലനിരകളിലെ രണ്ടാമത്തെ വലിയ ഹിൽ സ്‌റ്റേഷനാണ് കൂനൂർ എന്ന കാര്യം പലർക്കും അറിയില്ല. ഊട്ടിയിൽ നിന്ന് വെറും പതിനേഴ് കിലോമീറ്റർ മാത്രമാണ് അവിടേക്കുള്ള ദൂരം. സമുദ്രനിരപ്പിൽ നിന്ന് 1850 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി സൗന്ദര്യവും കുത്തനെയുള്ള ചരിവുകളും നിറഞ്ഞതാണ്.

സഞ്ചാരികൾ ധാരാളമായി എത്തുന്ന ഇടമായിട്ട് കൂടി ഇവിടം വളരെയധികം ശാന്തത കാത്തുസൂക്ഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് കൂനൂർ. നിരവധി ടൂറിസം ആകർഷണങ്ങൾ ഉള്ള ഇടമാണിത്. സിംസ് പാർക്ക്, ഡോൾഫിൻസ് നോസ്, ഡ്രൂഗ് ഫോർട്ട്, ലാംബ്സ് റോക്ക്, ഹിഡൻ വാലി, കാറ്റാരി വെള്ളച്ചാട്ടം, സെന്റ് ജോർജ്ജ് ചർച്ച് തുടങ്ങിയവ കൂനൂരിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അവിടങ്ങളിൽ സന്ദർശിക്കാൻ ഒരിക്കലും വിട്ടുപോവരുത്.
കൂനൂരിലെ കാഴ്‌ചകൾ
തേയിലത്തോട്ടങ്ങള്‍: പച്ചപ്പ് വിരിച്ച് നീണ്ടുനിൽക്കുന്ന ഇവിടുത്തെ തേയില തോട്ടങ്ങൾ വളരെയധികം ആകർഷണീയമാണ്. മണത്തിനും, രുചിക്കും ഏറെ പേര് കേട്ട നീലഗിരി ചായ ഉത്പാദിപ്പിക്കപ്പെടുന്നത് കൂനൂരിലാണ്. ഈ ഹിൽ സ്‌റ്റേഷനിൽ ടൂറിസവും തേയില ഉത്പാദനവും ഒക്കെ തന്നെയാണ് പ്രധാന വരുമാന മാർഗങ്ങളിൽപെട്ടത്.
നീലഗിരി മൗണ്ടന്‍ റെയില്‍വേ: നീലഗിരിയിൽ അല്ലെങ്കിൽ കൂനൂരിൽ എത്തുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ട്രെയിനിലൂടെയുള്ള കൂനൂരിലേക്കും, ഊട്ടിയിലേക്കുമുള്ള യാത്ര. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഒന്നാണ് നീലഗിരി മൗണ്ടന്‍ റെയില്‍വേ. അതി മനോഹര കാഴ്‌ചകളുടെ നീണ്ടനിര തന്നെ അവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
പൂക്കളുടെ താഴ്വര: പൂന്തോട്ടം, പുഷ്‌പകൃഷി വ്യവസായങ്ങൾക്കും കൂനൂർ പ്രസിദ്ധമാണ്. കൂനൂരിലെ ഫ്ലോറി കൾച്ചർ ഫാമുകളിൽ അപൂർവയിനം ഓർക്കിഡുകളും മറ്റ് പൂച്ചെടികളും വളർത്തി വിൽക്കുന്നു. ലോകത്ത് മറ്റെവിടെയും നിങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത ഇനങ്ങൾ കാണുന്നതും വാങ്ങാൻ കഴിയുന്നതും സവിശേഷമായ അനുഭവം തന്നെയായിരിക്കും.
ഹോം മെയ്‌ഡ് ചോക്ലേറ്റ്: നീലഗിരിയുടെ മറ്റൊരു പ്രത്യേകതയാണ് ഇവിടെ തന്നെ നിർമ്മിക്കുന്ന ചോക്ലേറ്റ്. കൂനൂരും ഇക്കാര്യത്തിൽ വ്യത്യസ്‌തമല്ല. കൂനൂരിലെ തെരുവുകളിൽ നിങ്ങൾക്ക് വീട്ടിലുണ്ടാക്കുന്ന ചോക്ലേറ്റുകൾ ധാരാളമായി ലഭിക്കും.
എങ്ങനെ കൂനൂരിൽ എത്തും?
നീലഗിരി കുന്നുകളിലെ ഇടമാണെങ്കിലും കൂനൂരിലെത്തുക എന്നത് വളരെ എളുപ്പമാണ്. കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് നിന്ന് മേട്ടുപ്പാളയത്തേക്ക് ട്രെയിനിൽ കയറുക, തുടർന്ന് നീലഗിരി മൗണ്ടൻ റെയിൽവേ വഴി കൂനൂരിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കൂനൂർ യാത്ര എന്നത് പലപ്പോഴും ഊട്ടിയിലേക്കുള്ള ഒരു ചെക്ക് പോയിന്റ് കൂടിയാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications