ഇതാണോ ഭൂമിയിലെ സ്വർഗം? ദാമൻ ദിയു ഒരു അഡാർ സ്ഥലം തന്നെ, അധിക ചെലവില്ലാതെ ഒരു യാത്ര
ദക്ഷിണേന്ത്യക്കാരുടെ ടൂറിസം സ്വപ്‌നങ്ങളെ സമ്പന്നമാക്കുന്ന ഒട്ടേറെ ഇടങ്ങളുണ്ട് നമുക്ക് ചുറ്റും. അതിന്റെ കെണിയിൽ നിന്ന് പുറത്ത് കടക്കുക ഒരൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, ഗോവ എന്നിങ്ങനെ സ്ഥിരം ലൊക്കേഷനുകൾ തന്നെയാണ് പലരുടെയും ബക്കറ്റ് ലിസ്‌റ്റിലുള്ളത്. എന്നാൽ അതിലൊരു മാറ്റം ആഗ്രഹിക്കുന്ന ആളുകളാവട്ടെ വളരെ ചുരുക്കവുമാണ്.
പുതിയ തേടി പോവുമ്പോൾ ഉണ്ടാവുന്ന ഭയവും ടെൻഷനും ഒക്കെയാണ് മിക്കവരെയും സ്ഥിരം കേന്രങ്ങളിലെക്ക് തന്നെ യാത്രക്ക് പ്രേരിപ്പിക്കുന്നത്. ജീവിതത്തിൽ ആയാലും യാത്ര പോവുന്നതിന്റെ കാര്യത്തിൽ ആയാലും ഇത്തിരി റിസ്‌ക് എടുക്കുന്നവർക്ക് മാത്രമേ അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവുകയുള്ളൂ.

അങ്ങനെ നിങ്ങൾ റിസ്‌ക് എടുക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇത്തവണ യാത്ര ദാമൻ ദിയുവിലേക്ക് ആക്കിയാലോ. നമ്മളിൽ പലർക്കും അറിയാത്ത, എന്നാൽ ഒരുപാട് കാണാനുള്ള ഇന്ത്യയിലെ തന്നെ മനോഹരമായ ഒരു കേന്ദ്ര ഭരണ പ്രദേശമാണ് ദാമൻ ദിയു. ഇവിടേക്കുള്ള യാത്ര ഉറപ്പായും സസ്പെൻസ് നിറഞ്ഞ ഒന്നായിരിക്കും. കാരണം ഇവിടം അങ്ങനെ അധികം പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല.
ദാമൻ ദിയുവിലേക്കുള്ള യാത്ര
ഇവിടക്ക് ഫ്‌ളൈറ്റ് മാർഗം പോവുന്നത് തന്നെയാണ് ഏറ്റവും ഉചിതം. ദാമൻ എയർപോർട്ടിൽ ചെന്നിറങ്ങാം. കോഴിക്കോട് നിന്ന് സാധാരണ ഗതിയിൽ 5000 മുതൽ ടിക്കറ്റ് റേറ്റ് ആരംഭിക്കുന്നു. കേരളത്തിൽ എവിടെ നിന്ന് പോയാലും ഏതാണ്ട് ഇതേ റേറ്റ് തന്നെയായിരിക്കും. ട്രെയിൻ യാത്ര നല്ല അനുഭവമാണ് എന്നാൽ സമയദൈർഘ്യം അൽപം കൂടും എന്നതാണ് വിമാനയാത്ര നിർദേശിക്കാനുള്ള കാരണം.
ദാമൻ ദിയു കാഴ്‌ചകൾ
അറബിക്കടൽ വേർതിരിക്കുന്ന രണ്ട് വ്യത്യസ്‌ത മേഖലകളിൽ ആയിരുന്നിട്ട് കൂടി സമാന സ്വഭാവം പ്രകടിപ്പിക്കുന്ന ഇടമാണ് ദാമൻ ദിയു. ദാമൻ ഗംഗാ നദി തീരദേശ നഗരമായ ദാമനിലൂടെ ഒഴുകുന്നു. ദിയു ഒരു ചെറിയ ദ്വീപ് കൂടി ഉൾപ്പെടുന്ന മേഖലയാണ്. മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ദാമൻ ദിയുവിലെ കാഴ്‌ചകൾ.
അതിനാൽ തന്നെ ദാമൻ ദിയുവിൽ എത്തിയാൽ ആദ്യം നമ്മൾ പോവേണ്ടത് ലോക്കൽ ബീച്ചുകളിലേക്കാണ്. ഇവിടുത്തെ പ്രധാന ബീച്ചുകളിൽ ചിലത് ഇവയാണ്. നഗോവ ബീച്ച്, ജല്ലന്ദർ ബീച്ച്, ജംബോർ ബീച്ച് എന്നിവയാണ് ഇതിൽ ചിലത്. അറബിക്കടലിന്റെ സകല ഭംഗിയും ആവാഹിച്ച ഇടങ്ങൾ തന്നെയാണ് ഇവിടുത്തെ ബീച്ചുകൾ എന്ന് പറയേണ്ടി വരും. കൂടാതെ വളരെ വൃത്തിയിൽ പരിപാലിച്ചു പോവുന്ന മേഖല കൂടിയാണിത്.
ഇത് കൂടാദി മറ്റ് പല പ്രധാന കാഴ്‌ചകളും നിങ്ങളെ കാത്ത് ഇവിടെയിരിപ്പുണ്ട്. ദിയു കോട്ട, ഐഎൻഎസ് ഖുക്രി മെമ്മോറിയൽ, സോംനാഥ് മഹാദേവ് ക്ഷേത്രം, ഗംഗേശ്വർ ക്ഷേത്രം, ജെട്ടി ഗാർഡൻ, സെന്റ് പോൾ ചർച്ച്, നൈയ്‌ദ ഗുഹകൾ എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ കാഴ്‌ചകളാണ് ദാമൻ ദിയു നിങ്ങൾക്കായി ഒരുക്കിയത്. അവയൊന്നും വിട്ടുകളയരുത്. പിന്നെ ജീവിത ചെലവ് താരതമ്യേന കുറവാണ് എന്നതും യാത്രയ്ക്ക് ഗുണം ചെയ്യും.












Click it and Unblock the Notifications