ഈ മലനിര ആരെയും അതിശയിപ്പിക്കും, താഴ്‌വരയിൽ പെയ്യുന്ന മഴ നനയാം; ബാണാസുര ഹിൽസ് വൈബ് അടിപൊളി
വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രയും വിശേഷങ്ങളുണ്ട്. ഈ മൺസൂൺ സമയത്ത് അവിടേക്ക് യാത്ര ചെയ്യാൻ തുനിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് പറ്റിയ ഒരു അടിപൊളി സ്പോട്ടിനെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. സ്ഥിരമായ കറങ്ങുന്ന സ്ഥലങ്ങൾ മടുത്തവർക്ക് പോവാൻ പറ്റിയ ഈ സ്ഥലം പക്ഷേ നിങ്ങളെ അതിശയിപ്പിക്കും എന്ന കാര്യം ഉറപ്പാണ്.
അതാണ് വയനാട്ടിലെ ബാണാസുര ഹിൽസ് നൽകുന്ന കാഴ്‌ചാനുഭവം. വയനാട്ടിൽ മികച്ച രീതിയിൽ ഒരു യൂറോപ്യൻ ശൈലിയിൽ ട്രെക്കിംഗ് ഒക്കെ നടത്താൻ കഴിയുന്ന, വിദേശരാജ്യങ്ങളിലേത് പോലെയുള്ള പുൽമേടുകളുടെ കാഴ്‌ച ഒരുക്കുന്ന ചുരുക്കം ചില ഇടങ്ങളിൽ ഒന്നാണ് ബാണാസുര ഹിൽസ് എന്ന മലനിര. മാത്രമല്ല മൺസൂൺ കാലത്ത് ഇവിടെ പെയ്യുന്ന മഴയ്ക്ക് പോലും ഒരു പ്രത്യേക ഭംഗിയാണ്.

ഇതിന്റെ താഴ്‌വരയിൽ മഴ നനഞ്ഞുകൊണ്ട് ചെലവഴിക്കാൻ കഴിഞ്ഞാൽ അത് തന്നെ വലിയ ഭാഗ്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബാണാസുര ഹിൽ പശ്ചിമ ഘട്ടത്തിലെ തന്നെ ഏറ്റവും തലക്കനമുള്ള മലനിരകളിൽ ഒന്നാണെന്ന് വേണമെങ്കിൽ പറയാം. അതൊരുപക്ഷേ നേരിട്ട് കാണുമ്പോൾ മാത്രമേ ആർക്കായാലും ബോധ്യപ്പെടുകയുള്ളൂ.
ബാണാസുരൻ എന്ന രാക്ഷസരാജാവ് ഒരിക്കൽ ശ്രീകൃഷ്‌ണനുമായി ഏറ്റുമുട്ടിയെന്നും അവരുടെ ഇതിഹാസ യുദ്ധത്തിന്റെ അനന്തരഫലമായാണ് ഈ കുന്ന് ഉണ്ടായതെന്നുമാണ് ഐതിഹ്യം. കേവലം കുന്നുകയറ്റമല്ല ബാണാസുര ഹില്ലിലേക്കുള്ള ട്രെക്കിംഗ് എന്ന് പ്രത്യേകം ഓർക്കണം. കാരണം ഇടവിട്ട പാറക്കെട്ടുകൾ, വനങ്ങൾ എന്നിങ്ങനെ പലവിധ കാഴ്‌ചകൾ നിങ്ങൾക്ക് ഈ പാതയിൽ ഉടനീളം കാണാൻ കഴിയും.
താഴെ താഴ്‌വരയിൽ നിന്ന് തുടങ്ങുന്ന ട്രെക്കിംഗ് ദൂരം പിന്നിടുന്തോറും അന്തരീക്ഷ താപനില കുറയുന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാം. ഏറ്റവുമ മുകളിൽ എത്തിയാൽ കാത്തിരിക്കുന്നത് ആവട്ടെ അതിശയിപ്പിക്കുന്ന പ്രകൃതി ഭംഗിയുടെ നേർചിത്രവുമാണ്. മൂടൽമഞ്ഞിൽ പൊതിഞ്ഞ മലനിരകൾ, പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾ എന്നിവ ഒരു അനുഭൂതി തന്നെ കാഴ്‌ചകാർക്ക് പകരും.
ഇവിടെ എത്തിയാൽ വിട്ട് കളയാൻ പാടില്ലാത്ത ചില കാഴ്‌ചകളുണ്ട്. ബാണാസുര സാഗർ അണക്കെട്ട് ഈ കൊടുമുടിയുടെ താഴ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിൽ ഒന്നാണ് ബാണാസുര സാഗർ അണക്കെട്ട്. മൺസൂൺ സമയത്ത്, ഈ ഡാമിന്റെ റിസർവോയറിൽ സന്ദർശകർക്ക് ചെറിയ ദ്വീപുകളും കാണാൻ കഴിയും.
ബാണാസുര സാഗർ അണക്കെട്ടിന് സമീപമാണ് വയനാട്ടിലെ മറ്റൊരു ആകർഷണമായ മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വയനാട്ടിൽ നിന്ന് 23 കിലോമീറ്റർ അകലെയാണ് ഇതിന്റെ സ്ഥാനം. മേഖലയിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നാണ് ഇതെന്ന് എടുത്ത് പറയേണ്ടതാണ്. ചെറിയ രീതിയിലുള്ള ട്രെക്കിംഗിന് ഒടുവിൽ ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നു. മൺസൂണിൽ ഈ പ്രദേശത്തിന്റെ കാഴ്‌ചകൾ അതിമനോഹരമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications