Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊടുംവേനലും ആഘോഷമാക്കാം; കുറുമ്പാലക്കോട്ട നിങ്ങളെ കാത്തിരിക്കുന്നു, ഒരു മുത്തശ്ശി കഥയുടെ നിഗൂഢതയോടെ

കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ഇടമായി മാറുകയാണ് വയനാട് ഇപ്പോൾ. മുൻപ് ഇടുക്കി മാത്രം കേന്ദ്രീകരിച്ചിരുന്ന ടൂറിസം സാധ്യതകൾ വലിയ രീതിയിൽ വയനാട് കൂടി ഏറ്റെടുത്തു കഴിഞ്ഞു. അതിന് ഉദാഹരമാണ് വേനലിന്റെ കാഠിന്യം കുതിച്ചുയരുമ്പോൾ പോലും വയനാട്ടിലേക്ക് സഞ്ചാരികൾ ഒഴുകുന്നു എന്നത്.

അത്തരത്തിൽ ധാരാളം ഇടങ്ങളിലേക്ക് സഞ്ചാരികൾ വായനാട്ടിലേക്കായി വരുന്നുണ്ട്. താമരശ്ശേരി ചുരം കയറി വരുന്നവരെ കാത്ത് ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങൾ ഉണ്ട് താനും. അതിൽ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമാണ് കുറുമ്പാലക്കോട്ട. ധാരാളം പേരാണ് വേനൽക്കാലം ആയിട്ട് പോലും ഇവിടേക്ക് എത്തുന്നത്.

wayanadkurumbalakkotta

വയനാടിന്റെ മീശപ്പുലിമല എന്നാണ് ഈ ഇടത്തെ പലരും വിളിക്കാറുള്ളത്. അങ്ങനെ വിളിക്കുന്നതിലും നല്ലത് ഈ സ്ഥലത്തെ അതിന്റെ സ്വന്തം മേൽവിലാസത്തിൽ അറിയപ്പെടുന്നതാവും എന്ന് പറയുന്ന ആളുകളും ഉണ്ട്. എന്തായാലും കുറുമ്പാലക്കോട്ടയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്, അത് ചിലപ്പോഴൊക്കെ നമ്മൾ പറഞ്ഞുകേട്ട മുത്തശ്ശി കഥകളിലെ ഏതോ അജ്ഞാതമായ ഇടം പോലെ തോന്നിപ്പിക്കും.

ഇവിടുത്തെ കാലാവസ്ഥ ഏതൊരാളെയും ആകർഷിക്കുന്ന ഒന്നാണ്. കൂടാതെ കുടുമ്പാലക്കോട്ടയിലെ പച്ചപ്പും, പ്രകൃതി ഭംഗിയും അതുപോലെ തന്നെ ആളുകളെ ഭ്രമിപ്പിക്കും. കുറുമ്പാലക്കോട്ട യാത്രയ്ക്ക് ഒരുങ്ങുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. ഉച്ചയ്ക്കും മറ്റും ഇവിടെ എത്തിയത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാവില്ല. പരമാവധി പുലർകാലത്ത് കുറുമ്പാലക്കോട്ടയുടെ പീക്കിൽ എത്തിച്ചേരാൻ ശ്രമിക്കണം.

എങ്കിൽ മാത്രമേ നിങ്ങളുടെ യാത്രയ്ക്ക് എന്തെങ്കിലും ഗുണം ഉണ്ടാവുകയുള്ളൂ. വയനാടിന്റെ ഒത്തനടുവിലായാണ് കുറുമ്പാലക്കോട്ട സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തന്നെ ഇവിടെ നിന്ന് മറ്റേത് ടൂറിസം ലൊക്കേഷനിലേക്കും നിങ്ങൾക്ക് യാത്ര തിരിക്കാം. കുറുമ്പാലക്കോട്ടയുടെ ഏറ്റവും മനോഹര കാഴ്‌ച പുലർകാലത്ത് നമുക്ക് അഭിമുഖമായി നിൽക്കുന്ന വെളുത്ത മേഘങ്ങളുടെ ദൃശ്യമാണ്. അതൊരിക്കലും മറ്റൊരിടത്തും കാണാൻ കിട്ടുന്നതല്ല.

കയറിപ്പറ്റാൻ ഒരിത്തിരി ബുദ്ധിമുട്ട് സഹിക്കേണ്ടി വന്നാലും അവിടെ എത്തിയാൽ അതിനുള്ള പ്രയോജനം ഉണ്ടാവുമെന്ന് ഉറപ്പ്. സൂര്യോദയവും അസ്‌തമയവും ആസ്വദിക്കാന്‍ വയനാട്ടിലെ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണ് കുറുമ്പാലക്കോട്ട എന്ന് നിസംശയം പറയാം. ഇവിടെ തന്നെ ടെന്റ് അടിച്ചു താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

വയനാട്ടിലെ മറ്റിടങ്ങളായ എടക്കൽ ഗുഹകൾ, തൊള്ളായിരം കണ്ടി, ബാണാസുര സാഗർ, തിരുനെല്ലി, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവയ്ക്ക് ഒന്നുമില്ലാത്ത ഒരു പ്രത്യേകത ചാരുതയുണ്ട് ഈ സ്ഥലത്തിന്. കുറുമ്പാലക്കോട്ട എന്ന പേരും കേട്ട് കോട്ടയും തപ്പി ഇറങ്ങിയാൽ അത് വെറുതെ ആവുകയേ ഉള്ളൂ. കാരണം ഇവിടെ കോട്ടയില്ല, പക്ഷേ കൊടുംവേനലിലും കുളിരേകുന്ന കോടയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+