പൊന്മുടി എന്ന മനോഹരി; കോടയും കാടും, കണ്ണിനും മനസിനും കുളിരേകും, ഒരു അടിപൊളി യാത്ര പോവാം
തിരുവനന്തപുരത്തുകാർക്ക് ഏറ്റവും പ്രിയപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് പൊന്മുടി. അതിന് തക്കതായ കാരണമുണ്ട് താനും. തെക്കൻ കേരളത്തിലെ സകല ഹിൽ സ്‌റ്റേഷനുകൾ തൂക്കി എടുത്താലും പൊന്മുടിയുടെ തട്ട് താണ് തന്നെ ഇരിക്കും. അത്രയ്ക്ക് മനോഹരമായ ഭൂപ്രകൃതിയും, ഭംഗിയും പേറുന്ന ഇടമാണിത്. മലകയറ്റവും, ഹെയർപിൻ വളവുകളിലൂടെ ഉള്ള യാത്രയും ഇഷ്‌ടപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പൊന്മുടി.
കോടമഞ്ഞിൽ പൊതിഞ്ഞ ചരിവുകൾ കാഴ്‌ചക്കാരിൽ അത്ഭുതവും വിസ്‌മയവും നിറയ്ക്കുന്നു. പർവത പൂക്കൾ, കാട്ടു ഓർക്കിഡുകൾ, വിദേശ ചിത്രശലഭങ്ങൾ എന്നിവയുൾപ്പെടെ ധാരാളം അപൂർവ സസ്യ ജന്തുജാലങ്ങളെ ഇവിടെ കാണാൻ കഴിയും. വർഷം മുഴുവൻ ഇവിടുത്തെ കാലാവസ്ഥയും, താപനിലയും ഒക്കെ ഒരുപോലെയാണ്. അതുകൊണ്ട് തന്നെ എപ്പോ പോയാലും ഇവിടെ കോട കാണാൻ കഴിയും.

സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികൾക്ക് പോകാൻ പറ്റിയ സുന്ദരമായ ഒരു ഹിൽസ്‌റ്റേഷനാണ് ഇത്. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്‌ത് വേണം പൊന്മുടിയിൽ എത്തിച്ചേരാൻ. റോഡിന് സമാന്തരമായി എതിർദിശയിൽ ഒഴുകുന്ന കല്ലാർ നദി കാണാൻ നിങ്ങൾക്ക് എപ്പോഴും വാഹനം നിർത്താം, കുറച്ച് ദൂരം മാത്രം മുന്നിലായി മനോഹരമായ മീൻമുട്ടി വെള്ളച്ചാട്ടവും ദൃശ്യമാകും.
കഴിഞ്ഞ കാലങ്ങളിൽ പ്രദേശത്ത് ധാരാളം കോട്ടേജുകളും റിസോർട്ടുകളും ഉയർന്നുവന്നിട്ടുണ്ട്. ട്രീ ഹൗസ് വ്യൂ ടവർ സന്ദർശിക്കാൻ പറ്റിയ മറ്റൊരു സ്ഥലമാണ്. ഇവിടെ ഒരു ദിവസം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം റിസോർട്ടുകൾ അനുഗ്രഹം തന്നെയാണ്. എങ്കിലും കഴുത്തറപ്പൻ റേറ്റിൽ വീഴാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.
ട്രെക്കിംഗിന് അനന്തമായ സാധ്യതകളും പൊന്മുടി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പൊൻമുടിയിലെ ഏറ്റവും പ്രശസ്‌തമായ ട്രെക്കിംഗ് പാതയായ വരയാടുമൊട്ടയിലേക്കുള്ള ട്രെക്കിംഗ് പുതിയൊരു അനുഭവമായിരിക്കും. ഗോൾഡൻ വാലി, പേപ്പാറ വന്യജീവി സങ്കേതം, മിനി സൂ എന്നിവയാണ് പൊൻമുടിയിലെ മറ്റ് പ്രധാന കാഴ്‌ചകൾ.
പശ്ചിമഘട്ട മലനിരകളിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാർ കൂടം സ്ഥിതി ചെയ്യുന്നത് പൊന്മുടിക്ക് അടുത്താണ്. എന്നാൽ ഇവിടേക്കുള്ള സഞ്ചാരം പരിമിതപ്പെടുത്തിയിരിക്കുന്നു. വർഷത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമേ അവിടേക്ക് പോവാൻ കഴിയുകയുള്ളൂ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications