ആവേശമേകാൻ ബോട്ടിംഗും ട്രെക്കിംഗും ക്യാമ്പിംഗും; സഞ്ചാരികളെ മാടിവിളിച്ച് ഗവി, വീണ്ടും തുറന്നു
കേരളത്തിന്റെ ടൂറിസം ഭൂപടം വളരെ വ്യാപ്‌തിയുള്ള ഒന്നാണ്. കാരണം ചെറിയൊരു സംസ്ഥാനം ആയിരുന്നിട്ട് കൂടി ഇവിടെ ഒട്ടനവധി മികച്ച ടൂറിസം കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാൽ അവിടെ എല്ലാം ഏത് സമയത്തും കയറി ചെല്ലാൻ പറ്റുന്ന ഇടങ്ങൾ മാത്രമല്ല ഉള്ളത്. ഭംഗി കൊണ്ടും ഭൂപ്രകൃതി കൊണ്ടും ആരുടേയും മനം കീഴടക്കുന്ന ചില ഇടങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.
അത്തരത്തിൽ ഒരിടമാണ് പത്തനംതിട്ട ജില്ലയിലെ ഗവി. വർഷങ്ങൾക്ക് മുൻപ് കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷങ്ങളിൽ എത്തിയ ഓർഡിനറി എന്ന ചിത്രത്തിലൂടെയാണ് ഗവിയുടെ പെരുമ കേരളം മുഴുവൻ അറിഞ്ഞത്. അതിന് ശേഷം ആയിരക്കണക്കിന് സഞ്ചാരികളാണ് വർഷം തോറും ഗവി കാണാനായി എത്തുന്നത്.

എന്നാൽ അടുത്തിടെ ഇവിടം സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചു കൊണ്ട് അടച്ചിട്ട നിലയിലായിരുന്നു. കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച് 11നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടയാൻ ഉത്തരവിട്ടത്. ഈ പ്രദേശത്തെ കാടുകള്‍ ഉണങ്ങിക്കരിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഈ നിയന്ത്രണം നീക്കിയിരിക്കുകയാണ് ഇപ്പോൾ വനംവകുപ്പ്.
പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഓണ്‍ലൈനില്‍ ബുക്ക് ചെയ്‌ത ശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്‌റ്റ് ചെക്‌പോസ്‌റ്റില്‍ പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. നീണ്ട ഇടവേളയ്ക്ക് ശേഷം തുറക്കുന്നതിനായി അതിമനോഹരമായിരിക്കും ഇവിടുത്തെ കാഴ്‌ചകൾ എന്നുറപ്പാണ്.
ഗവിയിലെ ആകർഷണങ്ങൾ
ഗവിയിലെത്തിയാല്‍ കേരള വനം വികസന കോര്‍പ്പറേഷന്റെ ഇക്കോ ലോഡ്‌ജ് ആയ 'ഗ്രീന്‍ മാന്‍ഷന്‍' നിങ്ങള്‍ക്ക് ആതിഥ്യമരുളും. ഗ്രീന്‍ മാന്‍ഷനില്‍ നിന്നു നോക്കിയാല്‍ ഗവി തടാകവും അതിനോട് ചേര്‍ന്നുള്ള വനങ്ങളും കാണാം. അല്ലെങ്കില്‍ മരങ്ങള്‍ക്ക് മുകളില്‍ ഒരുക്കിയ വീടുകളും, കാടിനകത്തു ടെന്റ് കെട്ടി പാര്‍ക്കലും നിങ്ങൾക്ക് പരീക്ഷിക്കാം.
ട്രെക്കിംഗ്, ബോട്ടിംഗ്, ക്യാമ്പിംഗ് എന്നിങ്ങനെ എല്ലാവിധ വിനോദങ്ങൾക്കും ഗവിയിൽ അവസരമുണ്ട് എന്നതാണ് പ്രത്യേകത. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും ഒക്കെയായി പ്രകൃതി ഒരുക്കിയ അത്ഭുതം തന്നെയാണ് ഗവി എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല.
രാത്രി വനയാത്രകള്‍ ഇഷ്‌ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്. ഇതിൽ തന്നെ കൊച്ചുപമ്പയിലാണ് നിങ്ങൾക്ക് ബോട്ടിംഗ് ആസ്വദിക്കാൻ കഴിയുക.












Click it and Unblock the Notifications