Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്ര മൂന്നാറിലേക്കാണോ? ആനയിറങ്കൽ നിങ്ങളെ മാടിവിളിക്കുന്നു, ഇവിടെ ഡാമുണ്ട് തോട്ടമുണ്ട് പിന്നെ...

ഏത് കാലത്തും മലയാളിയുടെ യാത്രകളുടെ ആസൂത്രണങ്ങളിലെ ഏതെങ്കിലും ഒരു കോണിൽ ഇടം നേടുന്ന ഒരു സ്ഥലമാണ് മൂന്നാർ. മലയാളികൾക്ക് ഒഴിച്ചുകൂടാവാനാവാത്ത ഒരിടമായി മൂന്നാറിന്റെ വളർച്ച പെട്ടെന്നുണ്ടായ ഒന്നല്ല. മൂന്നാറിനോട് ചേർന്നുള്ള ഒട്ടേറെ ചെറിയ ടൂറിസം കേന്ദ്രങ്ങളുടെ കൂടി കരുത്ത് ഉൾക്കൊണ്ടാണ് അവിടം കുതിച്ചത്. അങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ ഇടങ്ങൾ മൂന്നാറിന് അടുത്തായുണ്ട്.

അതിൽ ഉൾപ്പെട്ട ഒരിടമാണ് ആനയിറങ്കൽ. ലോകത്തിന്റെ ഏത് കോണിൽ നിന്ന് വരുന്നവർക്ക് ആയാലും ആനയിറങ്കൽ ഡാമും അതിനോട് ചേർന്നുള്ള തേയില തോട്ടങ്ങളും നൽകുന്ന കാഴ്‌ചാനുഭവം വളരെ വ്യത്യസ്‌തമാണ്. മൂന്നാറിന് മാത്രം സ്വന്തമായുള്ള ചില ചേരുവകൾ കാര്യമായി തന്നെ കിട്ടി ബോധിച്ചിട്ടുള്ള ഇടമാണ് ആനയിറങ്കൽ.

anayirankal

ഏക്കറുകണക്കിന് നീണ്ട് കിടക്കുന്ന തേയില തോട്ടങ്ങൾക്ക് ഇടയിലൂടെയുള്ള പാതയിലൂടെ വേണം ഇവിടേക്ക് എത്തുവാൻ. ആനയിറങ്കൽ ഡാമിന് ചുറ്റും ടാറ്റ ടീ പ്ലാന്റേഷൻ ഭൂമിയും അതിന് പുറമെ നിത്യഹരിത വനങ്ങളുമാണ് എന്നത് ഇവിടം വേറിട്ട് നിർത്തുന്ന ഒരു കാര്യമാണ്. മൂന്നാറിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ് ആനയിറങ്കൽ സ്ഥിതി ചെയ്യുന്നത്. കേവലമൊരു ഡാം മാത്രമല്ല ഇവിടത്തെ കാഴ്‌ച.

ഏത് കടുത്ത വേനലിലും വെള്ളത്തിന് കാര്യമായ ക്ഷാമം തോന്നാത്ത ഒരിടം കൂടിയാണ് ആനയിറങ്കൽ ഡാം ഉൾപ്പെടുന്ന മേഖല. മൂന്നാറിന്റെ കാഴ്‌ചകളെ കുറിച്ച് പറയുമ്പോൾ തേയിലത്തോട്ടങ്ങളും, ടോപ് സ്‌റ്റേഷനും, കുണ്ടള മാട്ടുപ്പെട്ടിയും കൂടാതെ മറ്റിടങ്ങളും മാത്രമല്ല മനസിൽ വരേണ്ടത്. ആനയിറങ്കലും വ്യത്യസ്‌ത കാഴ്‌ചകൾ സമ്മാനിക്കുന്ന ഒരിടമാണ്.

കാട്ടാന കൂട്ടങ്ങൾ പതിവായി വെള്ളം കുടിക്കാൻ എത്തിയിരുന്ന ഇടമായതിനാലാണ് ആനയിറങ്കൽ എന്ന് പേര് ഇതിന് വന്നത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി പന്നിയാർ പുഴയിലാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. കടുത്ത വേനലിനെ പോലും അതിജീവിക്കാൻ കെൽപുള്ളതാണ് ഈ ഡാം.

ഇടുക്കിയിലെ തന്നെ മറ്റൊരു ടൂറിസം ആകർഷണമായ കുമളിയിൽ നിന്നും മൂന്നാറിലേക്കുള്ള പാതയ്ക്ക് സമീപമാണ് ആനയിറങ്കൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിംഗ് അടക്കമുള്ള വിനോദങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷണം. കുറഞ്ഞ ചെലവിൽ ചുറ്റുമുള്ള വനത്തിന്റെയും ഡാമിന്റെയും മനോഹരമായ കാഴ്‌ച തന്നെ നിങ്ങൾക്കായി ഒരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+