Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയിൽ കുതിർന്ന് നിൽക്കുന്ന അതിരപ്പിള്ളിയും വാഴച്ചാലും; ഈ കാഴ്‌ച അതിശയിപ്പിക്കും, അടിച്ച് കേറി വാ...

കേരളത്തിന്റെ ഭംഗി പലപ്പോഴും പുറംനാട്ടുകാർ പകർത്തുമ്പോൾ ആലപ്പുഴയോ, പ്രത്യേകിച്ച് കുട്ടനാടും പാലക്കാടൻ ഗ്രാമങ്ങളുമാണ് നിറഞ്ഞു നിൽക്കാറുള്ളത്. അത് കാലങ്ങളായി ഒരു തുടർക്കഥ പോലെ തുടരുമ്പോഴും ഇന്ത്യൻ സിനിമയിലെ തന്നെ ഹോട്ട് ലൊക്കേഷനുകളിൽ ഒന്നായി തല ഉയർത്തി നിൽക്കുന്ന ടൂറിസം കേന്ദ്രം ഇങ്ങ് തൃശൂരിലുണ്ട്.

ഇന്ത്യൻ സിനിമയിൽ തന്നെ കൂടുതൽ ഗാനരംഗങ്ങളിൽ ഇടം നേടിയ പ്രദേശങ്ങളിൽ ഒന്നായ അതിരപ്പിള്ളിയാണ് ഈ സ്ഥലം. തെന്നിന്ത്യ മുതൽ ബോളിവുഡ് വരെ സിനിമാ വ്യവസായങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടുന്ന അതിരപ്പിള്ളി ഏവർക്കും സുപരിചതമാണ്. എന്നാൽ വേനൽക്കാലത്ത് ശോഷിച്ച വെള്ളച്ചാട്ടമായി ഇത് മാറുകയാണ് പതിവ്.

athirappillywaterfalls

ഇപ്പോഴിതാ മൺസൂൺ എത്തിയതോടെ കഥ മാറുകയാണ്. അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും ഭംഗി പ്രകടമാവുന്ന സീസണാണ് മൺസൂൺ. ശക്തമായ മഴ പെയ്യുന്നതോടെ വെള്ളച്ചാട്ടത്തിലെ ഒഴുക്ക് ഉയരുകയും താഴെ വെള്ളം കുതിച്ചു പൊങ്ങുകയും ചെയ്യുന്ന കാഴ്‌ച മനോഹരമാണ്. ദൂരെ നിന്ന് നോക്കുമ്പോൾ വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ ആയിരിക്കും വെള്ളച്ചാട്ടത്തിന്റെ കാഴ്‌ച.

വലിയ പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് കൊണ്ട് വേണം അതിരപ്പിള്ളിയുടെ സൗന്ദര്യം ആസ്വദിക്കാൻ. താഴെ നിന്നും വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും ഒരുപോലെ കാഴ്‌ചകൾ കാണാനാവും എന്നതാണ് അതിരപ്പിള്ളിയെ വ്യത്യസ്‌തമാക്കുന്ന ഘടകം.

തൃശൂരിൽ നിന്ന് 63 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിരപ്പിള്ളിയുടെ കാഴ്‌ചകളിൽ നിന്ന് പെട്ടെന്നൊരു തിരിച്ചുവരവ് അസാധ്യമാണ്. കാട്ടാന കൂട്ടങ്ങൾ വിശ്രമിക്കാനെത്തുന്ന ഇവിടുത്തെ കാടുകൾ ഒരു പ്രത്യേക അനുഭൂതിയാവും നിങ്ങൾക്ക് നൽകുക. അതിന്റെ കാരണം മഴക്കാലത്ത് അതിരപ്പിള്ളിയുടെ കാഴ്‌ചകൾ ഒരിത്തിരി ഇരുണ്ടതാവും, അതുകൊണ്ട് തന്നെ നിങ്ങൾക്ക് മറ്റൊരു തരത്തിലുള്ള ഫീലാവും ഇവിടെ നിന്ന് ലഭിക്കുക.

ഇവിടെ അതിരപ്പിള്ളി മാത്രമല്ല കേട്ടോ വെള്ളച്ചാട്ടം, മേഖലയിലെ മറ്റൊരു പ്രധാന ആകർഷണമായി തലയുയർത്തി നിൽക്കുന്നത് വാഴച്ചാലാണ്. അതിരപ്പിള്ളിയിൽ നിന്ന് കഷ്‌ടിച്ച് 5 കിലോമീറ്റർ മാത്രം അകലെയാണ് ഈ ഇടം. കുടുംബമായി എത്തുന്നവരുടെ മറ്റൊരു പ്രധാന പിക്‌നിക്ക് കേന്ദ്രമാണ് വാഴച്ചാൽ വെള്ളച്ചാട്ടം.

വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള കൊടുംകാടാണ് ഇവിടുത്തെ പ്രധാന കാഴ്‌ച. വംശനാശഭീഷണി നേരിടുന്ന വേഴാമ്പലിന്റെ നാല് ഇനങ്ങളെ ഗവേഷകർ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ അവ വളരുന്ന ഒരേയൊരു മേഖല കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ പ്രദേശം പക്ഷി നിരീക്ഷകർക്ക് അങ്ങേയറ്റം പ്രിയപ്പെട്ട ഒരിടമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+