മഴ, താമരശ്ശേരി ചുരം, കട്ടൻ ചായ; ആഹാ അന്തസ്, മൺസൂണിൽ വയനാട്ടിൽ കറങ്ങാൻ പറ്റിയ സ്പോട്ടുകൾ ഇതാ
രണ്ട് മാസത്തെ ചൂട് കാലാവസ്ഥയ്ക്കും കനത്ത വെയിലിനും ശേഷം കേരളത്തിലേക്ക് മൺസൂൺ വിരുന്നെത്തിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളും പതിയെ വീണ്ടും പഴയ നിലയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. കടുത്ത വേനലിനെ തുടർന്ന് കാഴ്‌ച വറ്റിയ പല ഇടങ്ങളും മഴയിൽ ലഭിച്ച പുതുജീവനുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ്.
കഴിഞ്ഞ കാലങ്ങളിൽ മായാളികളുടെ ഹോട്ട് ലൊക്കേഷനുകളിൽ ഒന്നായി മാറിയ വയനാട് തന്നെയാണ് ഇപ്പോഴും ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്ന്. അങ്ങനെ മൺസൂൺ കാലത്ത് വയനാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മനോഹരമായ കാഴ്‌ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ഓർക്കണം.

അത്തരത്തിൽ വയനാട് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ഇതൊരു മികച്ച സമയമാണ് എന്ന കാര്യം പറയാതെ വയ്യ. താമരശ്ശേരി ചുരം വഴിയാണ് നിങ്ങളുടെ യാത്ര എങ്കിൽ ഉറപ്പായും മൺസൂൺ ഒരു മനോഹരമായ അനുഭവം ആയിരിക്കും. ഇത് കൂടാതെ വയനാട്ടിൽ ഈ മൺസൂൺ കാലത്ത് സന്ദർശിക്കാൻ പറ്റിയ ഇടങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
മുത്തങ്ങ
വയനാടിനെ കുറിച്ച് എടുത്ത് പറയുമ്പോൾ ആദ്യം മനസിലെത്തുന്ന പേരാണ് മുത്തങ്ങ എന്ന സ്ഥലത്തിന്റേത്. അത്രയേറെ മനോഹരമായ കാനന കാഴ്‌ചകൾ സഞ്ചാരികൾക്ക് മുൻപിൽ എത്തിക്കുന്ന ഇടങ്ങളിൽ ഒന്നാണ് മുത്തങ്ങ. കാരണം, വന്യമൃഗങ്ങളുടെ വേറെ എവിടെയും കാണാൻ കഴിയാത്ത തരത്തിലുള്ള കാഴ്‌ചകളാണ് ഇവിടെ ഉള്ളത്. പ്രോജക്റ്റ് എലിഫന്റ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന കേന്ദ്രമാണ് മുത്തങ്ങ. അതുകൊണ്ട് തന്നെ ആനകളെ ഇവിടെ സുലഭമായി കാണാം.
ബാണാസുര സാഗർ ഡാം
വയനാട്ടിലെ പ്രകൃതി മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ബാണാസുര സാഗർ ഡാം. ഇവിടെ തടാകത്തിന് ചുറ്റും പച്ചപ്പ് നിറഞ്ഞ കുന്നുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടുത്തെ കാഴ്‌ചകൾ ഒരു നിശ്ചല ചിത്രംപോലെ തോന്നുന്ന നിലയിലുള്ളതാണ്. ഈ തടാകത്തിൽ സ്‌പീഡ് ബോട്ടിംഗ്, പുറത്ത് കുതിര സവാരി എന്നിങ്ങനെ ഒട്ടേറെ വിനോദങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
തിരുനെല്ലി
പശ്ചിമഘട്ട മലനിരയുടെ മനോഹാരിത കാണാൻ കഴിയുന്ന ഇടങ്ങളിൽ ഒന്നാണ് ഈ കുന്നുകൾ. എങ്കിലും തിരുനെല്ലി വിഷ്‌ണു ക്ഷേത്രത്തിന്റെ സാന്നിധ്യത്തിലാണ് ഇവിടം കൂടുതൽ പ്രശസ്‌തമാവുന്നത്. വർഷംതോറും ബലിതർപ്പണത്തിനായി ആയിരക്കണക്കിന് പേർ എത്തുന്ന ക്ഷേത്രമാണ് ഇവിടെയുള്ളത്. ഇവിടേക്കുള്ള വഴിയിൽ നിറയെ മൃഗങ്ങളെ കാണാം എന്നത് കൊണ്ട് തന്നെ യാത്ര വ്യത്യസ്‌തമായ ഒരു അനുഭവം ആയിരിക്കും.
കുറുമ്പാലക്കോട്ട
പ്രകൃതി ഭംഗി കൊണ്ടും, മികച്ച കാലാവസ്ഥ കൊണ്ടും നമ്മെ ഭ്രമിപ്പിക്കുന്ന ഇടമാണ് ഇത്. ഇവിടേക്ക് പോവുന്നവർ പരമാവധി പുലർകാലം ചിലവഴിക്കാൻ ശ്രമിക്കണം. എങ്കിലും പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾക്ക് ഇടയിലെ സൂര്യന്റെ കാഴ്‌ച കാണാൻ കഴിയുകയുള്ളൂ. സൂര്യോദയവും അസ്‌തമയവും ആസ്വദിക്കാന്‍ വയനാട്ടിലെ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നാണ് ഇതെന്ന് നിസംശയം പറയാം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications