Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയ സരസിലേക്ക് ഒരു അത്യുഗ്രൻ ട്രെക്കിംഗ്; ചെമ്പ്ര കൊടുമുടി കയറാത്തവർ പോന്നോളീ, നമുക്ക് പൊളിക്കാം

മലയാളികളുടെ യാത്രാ സങ്കൽപങ്ങളിൽ സ്വന്തമായി ഒരിടം നേടിയിട്ടുള്ള ടൂറിസം കേന്ദ്രങ്ങളാണ് ഇടുക്കിയും വായനാടുമൊക്കെ. വർഷങ്ങളായി ഇടുക്കിയുടെ ടൂറിസം മേഖല ഗണ്യമായ വളർച്ച നേടുമ്പോൾ വയനാട് കിതയ്ക്കുക ആയിരുന്നു. എന്നാൽ ഇന്ന് ആ സാഹചര്യങ്ങളൊക്കെ മാറി. വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.

കേരളത്തിൽ നിന്ന് മാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും ധാരാളം ടൂറിസ്‌റ്റുകൾ ഇവിടേക്ക് ഒഴുകി വരുന്നുണ്ട്. അതിന്റെ പ്രധാന കാരണം എന്തെന്നാൽ വയനാടിന്റെ സവിശേഷമായ രൂപ ഭംഗിയും ഭൂപ്രകൃതിയും ഒക്കെയാണ്. അത്തരത്തിൽ ഏത് സീസണിലും വായനാട്ടിൽ ഏറ്റവും കൂടുതൽ പേർ എത്തുന്ന ഇടങ്ങളിൽ ഒന്നാണ് ചെമ്പ്ര കൊടുമുടി.

chembrawayanad

വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് ഏതാണ്ട് 17 കിലോമീറ്റർ അകലെയായാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഇതെന്ന് ഇവിടേക്ക് എത്തുന്ന ഭൂരിഭാഗം സഞ്ചാരികൾക്കും അറിയില്ല. വർഷം മുഴുവൻ ഒരേ പോലെ സഞ്ചാരികൾ എത്തുന്ന ഒരിടം കൂടിയാണത്.

സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടി പ്രകൃതി രമണീയമാണ്. പശ്ചിമ ഘട്ടത്തിന്റെയും വയനാടിന്റെയും മധ്യഭാഗത്തായാണ് ഇത് നിലകൊള്ളുന്നത്. ട്രെക്കിംഗ് പ്രേമികളുടെ ഇഷ്‌ട കേന്ദ്രം എന്ന് വേണെമെങ്കിൽ ഇവിടുത്തെ വിളിക്കാം. മൂന്ന് കിലോമീറ്ററോളം ദൈർഘ്യം വരുന്നതാണ് ഇവിടുത്തെ ട്രെക്കിംഗ്.

ശരിക്കും പറഞ്ഞാൽ ഈ കൊടുമുടിയെ ഏറ്റവും അധികം പ്രശസ്‌തിയിലേക്ക് നയിച്ചത് ഇവിടെയുള്ള ഹൃദയ തടാകം തന്നെയാണ്. ചെമ്പ്രയിലെ വാച്ച് ടവറിൽ നിന്ന് വീണ്ടും രണ്ടു കിലോമീറ്റര്‍ ദൂരമുണ്ട് ഹൃദയസരസ് എന്ന തടാകത്തിന് അടുത്തേക്ക്. വിദേശ രാജ്യത്തെ അനുസ്‌മരിപ്പിക്കുന്ന വിധം പച്ചപ്പ് നിറഞ്ഞ പുൽത്തകിടിയോട് കൂടിയ ഈ പ്രദേശം അതിമനോഹരമായ കാഴ്‌ചാനുഭവം പ്രദാനം ചെയ്യുന്നതാണ്.

വനം വകുപ്പിന്റെ ചെമ്പ്ര പീക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് പ്രദേശത്തെ ട്രെക്കിംഗ് ഉൾപ്പെടെയുള്ള ആക്റ്റിവിറ്റികൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഓഫീസില്‍ നിന്ന് ടിക്കറ്റുകളെടുത്ത് വേണം മുകളിലേക്ക് കയറുവാൻ. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ട്രെക്കിംഗിനുള്ള സമയം. മൊത്തം നാലര കിലോമീറ്ററോളം സഞ്ചരിക്കാൻ കഴിയുന്നവർ മാത്രമേ അവിടേക്ക് പോയിട്ട് കാര്യമുള്ളൂ.

മഴക്കാലം അല്ലാത്തപ്പോൾ ഏത് സമയവും ചെമ്പ്ര മല കയറുക എളുപ്പമാണ്. പൊതുവെ മഴക്കാലത്ത് മാത്രമാണ് ഇവിടെ സഞ്ചാരികളുടെ കുറവ് ഉണ്ടാവുന്നത്. വേനൽ കാലത്ത് ഇവിടേക്കുള്ള യാത്ര അത്ര എളുപ്പമല്ലെങ്കിലും നല്ല കാഴ്‌ച കാണാനും എത്തിച്ചേരാനും ഒക്കെ കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+