മൂന്നാർ വിട്ടേക്ക്; വേനലിൽ യാത്ര ഇരവികുളത്തേക്ക് ആയാലോ? ലക്കം വെള്ളച്ചാട്ടവും കണ്ടിങ്ങ് പോരാം
എത്രയൊക്കെ ജോലി തിരക്കിനിടയിലും ഒരു ദൂര യാത്ര പോവാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പ്രധാനമായും മറ്റ് മാനസിക പ്രശ്‌നങ്ങളിൽ നിന്നൊക്കെ ഒരൽപ കാലത്തേക്ക് മാറി നിൽക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തരം യാത്രകൾ നമ്മളൊക്കെ ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ട് തന്നെ പോവുന്ന ഇടത്തിന്റെ കാര്യത്തിൽ ഒരു ഭാഗ്യപരീക്ഷണം നടത്തുന്നതിൽ കാര്യമില്ല.
അങ്ങനെയെങ്കിൽ കുടുംബവുമായോ ഒറ്റയ്‌ക്കോ നിങ്ങൾക്ക് പോവാൻ കഴിയുന്ന ഒരിടമാണ് ഇരവികുളം എന്ന മനോഹരമായ പ്രദേശം. എല്ലാവർക്കും അറിയുന്നത് പോലെ ഇടുക്കി ജില്ലയിലെ ഒരു ദേശീയോദ്യാനമാണ് ഇരവികുളം. അവിടേക്കെത്തുന്ന ഏതൊരു സഞ്ചരിക്കും വൈവിധ്യമാർന്ന ഒട്ടേറെ കാഴ്‌ചകാൾ കാണിക്കാൻ ശേഷിയുള്ള ഒരു സവിശേഷമായ ഭൂമി എന്ന് ഇവിടത്തെ വിശേഷിപ്പിക്കാം.

മനോഹരമാ ട്രെക്കിംഗ് അനുഭവം തന്നെയാണ് ഇരവികുളത്തിന്റെ പ്രത്യേകത. എന്നാൽ ഇരവികുളം പുറംലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്നത് വരയാടുകളുടെ സാന്നിധ്യം കൊണ്ടാണ്. നീലഗിരി ഥാർ എന്ന പേരുള്ള കൂറ്റൻ ആടുകൾ ഇവിടെ മാത്രമാണ് കേരളത്തിൽ കൂടുതലായി കാണപ്പെടുന്നത്. ചെങ്കുത്തായ മലനിരകളിലൂടെ അവ പോകുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്.
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഹൃദയഭാഗത്ത് നിന്ന് അതിമനോഹര കാഴ്‌ചകൾ ഒരുക്കുന്ന ലക്കം വെള്ളച്ചാട്ടം മലനിരകളിൽ നിന്ന് താഴേക്ക് പതിക്കുന്ന രീതി പ്രത്യേക അനുഭൂതി പകരുന്നതാണ്. മൂന്നാറിൽ നിന്ന് മറയൂരിലേക്കുള്ള പാതയിലെ റോഡരികിലുള്ള ഈ വെള്ളച്ചാട്ടത്തിലേക്ക് യാത്രക്കാർ എളുപ്പത്തിൽ എത്തിച്ചേരാം.
ഇതിന് പുറമെ കുറിഞ്ഞി ട്രെയൽസ് എന്നറിയപ്പെടുന്ന ട്രെക്കിംഗ് പാക്കേജും ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിപ്പുണ്ട്. മൂന്ന് മണിക്കൂർ നീളുന്ന ഇടത്തരം ട്രെക്കിംഗ് അനുഭവമാണ് നിങ്ങൾക്ക് ഇത് ഒരുക്കിയിരിക്കുന്നത്. വരയാടുകളുടെ സഞ്ചാര പഥങ്ങളിലൂടെയും, നീലക്കുറിഞ്ഞി വളരുന്ന പുൽമേടിലൂടെയും നിങ്ങൾ യഥേഷ്‌ടം നടന്നുനീങ്ങാം.
ഇനി ഇരവികുളത്ത് എത്തുന്നവരെ കാത്തിരിക്കുന്ന മറ്റൊരു പുതിയ പ്രത്യേകതയാണ് വെർച്വൽ തിയേറ്റർ. ഇരവികുളം ദേശിയോദ്യാനത്തിലെ ഈ വെർച്വൽ റിയാലിറ്റി പാർക്ക് അടുത്തിടെയാണ് പ്രവർത്തനം ആരംഭിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വെർച്വൽ റിയാലിറ്റി ദൃശ്യങ്ങൾ സഞ്ചാരികൾക്ക് മുന്നിലെത്തിക്കുകയാണ് ഇതിന്റെ ഉദ്ദേശം. കുട്ടികളെ ഉൾപ്പെടെ ആകർഷിക്കാൻ ഇത് തന്നെ ധാരാളമാണ്.
ഇരവികുളം ദേശീയോദ്യാനത്തിന്റെ പ്രവേശനകവാടമെന്ന് അറിയപ്പെടുന്ന രാജമലയിലാണ് ഈ സംവിധാനം ലഭ്യമാവുക. ഇരവികുളം ഹട്ട്, ഇരവികുളം കുളം, വലിയ പുൽമേടുകൾ, ആനമുടി വ്യൂ തുടങ്ങിയ ഒട്ടേറെ കാഴ്‌ചകൾ സഞ്ചാരികൾക്ക് നേരിട്ട് കാണാൻ അനുവാദമില്ല. എന്നാൽ അതൊക്കെയും ഇവിടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യമാകും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications