Get Updates
Get notified of breaking news, exclusive insights, and must-see stories!

കാടും കോടയും താണ്ടി നിലമ്പൂരിലേക്ക് ഒരു യാത്ര; ആഢ്യൻപാറ വെള്ളച്ചാട്ടം എത്ര കണ്ടാലും മതിവരില്ല

വേനലിന്റെ കാഠിന്യം ഏറുന്നതിന് മുൻപ് തന്നെ ഒരു യാത്രയ്ക്ക് ഒരുങ്ങുന്നവരാണ് നിങ്ങളെങ്കിൽ കൂടുതലായും നോക്കുക വെള്ളച്ചാട്ടങ്ങളും, അരുവികളും ഒക്കെ നിറഞ്ഞ ഭൂപകൃതി ഉള്ള ഇടങ്ങളായിരിക്കും. എന്തെന്നാൽ പല വെള്ളച്ചാട്ടങ്ങളും വേനലിന്റെ കാഠിന്യം കൂടുന്തോറും നേർത്ത അരുവികൾ മാത്രമായിപ്പോവും.

എന്നാൽ മലബാറിലെ ഒരു വെള്ളച്ചാട്ടം ഈ കാലത്തും വെള്ളം നിറഞ്ഞൊഴുകുന്ന മനോഹര കാഴ്‌ച സമ്മാനിക്കുന്ന ഇടമാണ്. ആഢ്യൻപാറ വെള്ളച്ചാട്ടമാണ് ഈ സ്ഥലം. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണിത്. നീന്താൻ ഇത്രയും അനുയോജ്യമായ ഇടം വേറെയില്ല, എന്നാൽ ഒരുപാട് മരണങ്ങൾ നടന്നതോടെ ഇതിന് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

adyanparawaterfalls

അത്രയധികം മനോഹാരിത തുളുമ്പി നിൽക്കുന്ന ഈ ഇടം ഒരുപാടൊന്നും ആളുകളുടെ ശ്രദ്ധയിപ്പെട്ടിട്ടില്ല. പതഞ്ഞൊഴുകുന്ന തൂവെള്ള നിറത്തിലുള്ള ശുദ്ധമായ വെള്ളമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണീയത. കൂടാതെ ഒട്ടേറെ ഔഷധ ഗുണങ്ങളും ഈ വെള്ളത്തിനുണ്ടെന്നാണ് കരുതപ്പെടുന്നത്. നിലമ്പൂർ പട്ടണത്തിൽ നിന്ന് ഏകദേശം 14 കിലോമീറ്റർ അകലെയുള്ള കുർമ്പലങ്ങോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആഢ്യൻപാറയിലേക്കുള്ള യാത്ര മികച്ചൊരു അനുഭവമാണ്.

പന്തീരായിരം വനത്തിലൂടെയാണ് കാഞ്ഞിരപ്പുഴ ഒഴുകുന്നത്. ഇത് ശക്തമായി പതിക്കുന്ന വെള്ളച്ചാട്ടമാണ് ആഢ്യൻപാറ എന്നറിയപ്പെടുന്നത്. വയനാടൻ മലനിരകളുമായി അതിർത്തി പങ്കിടുന്ന തേൻപാറ മഞ്ഞപ്പാറ മലകളാണ് കാഞ്ഞിരപ്പുഴയുടെ ഉത്ഭവസ്ഥാനം. ഈ മല മുകളിൽ സ്ഥിതി ചെയ്യുന്ന ചെറിയ പാറയിലെ ഭീമൻ പാറ സഞ്ചാരികൾക്ക് കൗതുകമാവും. മണിച്ചിക്കല്ല് എന്നാണ് അതിനെ വിളിക്കുന്നത്.

വെള്ളച്ചാട്ടത്തോട് ചേർന്നുള്ള വൈദ്യുതി നിലയവും സഞ്ചാരികൾക്കായി തുറന്നിരിക്കുന്നു. വന്യമായ കാടിന്റെ ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും കോടയുടെ തണുപ്പും ഒരുമിച്ച് ആസ്വദിക്കാൻ ഇതുപോലെ ചെലവ് കുറഞ്ഞ മറ്റൊരു ഇടം ഉണ്ടാവില്ല എന്നുറപ്പാണ്. വെള്ളച്ചാട്ടവും വൈദ്യുതി നിലയവും സന്ദർശിക്കാൻ 20 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്ന ഫീസ്.

ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കായി ഭക്ഷണ കേന്ദ്രങ്ങളും പാർക്കിങ് സൗകര്യങ്ങളും ധാരാളമായി ഒരുക്കിയിട്ടുണ്ട്. നാടൻ തേൻ, കല്ലുവാഴ തുടങ്ങിയ പ്രകൃതിദത്ത ഉൽപന്നങ്ങളും ഇവിടെനിന്ന് വാങ്ങാൻ പറ്റും. വെള്ളച്ചാട്ടത്തിന്റെ സമീപത്തായി താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ആവശ്യക്കാർക്ക് അതും പ്രയോജനപ്പെടുത്താവുന്നതാണ്. വാഹനങ്ങൾ കുത്തനെയുള്ള കയറ്റം കയറിയാണ് ആഢ്യൻപാറയിലേക്ക് വരേണ്ടത്. അതുകൊണ്ട് തന്നെ ഒരു സാഹസിക അനുഭവം ആഗ്രഹിക്കുന്നവർക്ക് നല്ലൊരു അവസരമായിരിക്കും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+