കക്കയം തുറന്നു മക്കളേ..; ഇനി ഈ വെള്ളച്ചാട്ടങ്ങളും അരുവികളും മലനിരകളും കൺകുളിർക്കെ കാണാം
കോഴിക്കോട്: മഴ കുറഞ്ഞതോടെ കക്കയം ഡാമും പരിസരത്തെ ടൂറിസം കേന്ദ്രങ്ങളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെയാണ് കോഴിക്കോട്ടെ പ്രധാന ടൂറിസം കേന്ദ്രമായ കക്കയം അടച്ചിട്ടത്. കനത്ത മഴയെ തുടർന്ന് കളക്‌ടർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു നടപടി.
കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രവും കെഎസ്ഇബിയുടെ കീഴിലുള്ള ഹൈഡല്‍ ടൂറിസം കേന്ദ്രവുമാണ് തുറന്ന് പ്രവർത്തിക്കുക. ഈ വർഷം ജനുവരി മാസത്തിൽ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഇവിടെ ദീർഘനാളത്തേക്ക് അടച്ചിട്ടിരുന്നു. ഏതാണ്ട് നാല് മാസത്തിന് ശേഷമാണ് പിന്നീട് കക്കയം സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.

കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ ദൂരമാണ് കക്കയത്തേക്ക് ഉള്ളത്. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ കക്കയം പോലീസ് ക്യാമ്പ് സ്ഥിതി ചെയ്‌തിരുന്ന മേഖലയാണിത്. രാജൻ കേസുമായി ബന്ധപ്പെട്ട ക്യാമ്പായിരുന്നു ഇത്. കക്കയം ഡാം, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ ജലസംഭരണി, പവര്‍ഹൗസ്, കരിയാത്തന്‍ മല, ഉരക്കുഴി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാഴ്‌ചകളുണ്ട് ഇവിടെ എന്നതാണ് പ്രത്യേകത.
ശരിക്കും ഡാം മാത്രമല്ല കക്കയത്തെ ഇത്രയേറെ പ്രശസ്‌തമാക്കിയ കാര്യം. കക്കയം ഡാം സ്ഥിതി ചെയ്യുന്നതിന് താഴെയായി നിലകൊള്ളുന്ന താഴ്‌വരയിൽ കരിയാത്തൻപാറ, തോണിക്കടവ് എന്നിവ പോലുള്ള മികച്ച ഇടങ്ങളുണ്ട്. നിരവധി സഞ്ചാരികൾ എത്തിയിരുന്ന പ്രദേശമാണ് ഇത്. മഴക്കാലത്ത് പക്ഷേ കരിയാത്തൻ പാറയിലെ കാഴ്‌ചകൾ ഒന്ന് വേറെ തന്നെയാണ്.
വനംവകുപ്പിന്റെ ചെക്ക്പോസ്‌റ്റില്‍ നിന്ന് കാല്‍നടയായി വേണം ഡാമിലെത്താം. ഇവിടെ സഞ്ചാരികള്‍ക്കായി സ്‌പീഡ് ബോട്ടും മുളച്ചങ്ങാടവും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ബോട്ട് യാത്രയ്ക്കിടയിൽ ഡാമിന്റെ വശങ്ങളിലായി വന്യ മൃഗങ്ങളെ കാണാനുള്ള അവസരവും ലഭിക്കും.
ഡാമും അതിന്റെ വൃഷ്‌ടി പ്രദേശങ്ങളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് എന്നത് പ്രത്യേകം ഓർക്കണം. കുറ്റ്യാടി നദിക്ക് കുറുകെ നിർമ്മിച്ച അണക്കെട്ട് ഒരു മനോഹരമായ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതിനോട് ചേർന്ന് തന്നെ ധാരാളം ട്രെക്കിംഗ് പാതകൾ നമുക്ക് കാണാൻ കഴിയും. ഡാമിലേക്ക് തന്നെയുള്ള നടത്തം മികച്ച അനുഭവമാണ്.
ഇതിന് പുറമെ കക്കയത്തെ മറ്റൊരു ആകർഷണമാണ് ഉരക്കുഴി വെള്ളച്ചാട്ടം. നൂറ്റാണ്ടുകളായി പാറയിൽ ശക്തമായി ജലം പതിച്ചുണ്ടായ വിടവുകൾ ഉരലുപോലെ രൂപപ്പെട്ടതിനാൽ ഉരക്കുഴി വെള്ളച്ചാട്ടം എന്ന് പേരിടുകയായിരുന്നു. വീണാൽ തിരച്ചിൽ നടത്താത്ത അപൂർവം വെള്ളച്ചാട്ടങ്ങളിൽ ഒന്ന് കൂടിയാണ് ഇത്. അതിലേക്ക് പോവാനുള്ള തൂക്കുപാലവും വ്യത്യസ്‌തമായ കാഴ്‌ച ഒരുക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications