ഈ വേനലവധി കല്ലാറിൽ ആഘോഷിച്ചാലോ? പൊന്മുടിയിലേക്ക് പോവുന്നവർ വിട്ടുകളയല്ലേ, കാരണം ഇത്
തിരുവനന്തപുരം ജില്ലയിൽ അധികം ടൂറിസം കേന്ദ്രങ്ങൾ ഇല്ലെന്നതാണ് പലരുടെയും പരാതി. അത് കൂടുതൽ അന്യജില്ലകളിൽ നിന്നെത്തുന്ന ആളുകൾക്കായിരിക്കും അവിടുത്തെ അധികം സ്ഥലങ്ങളും അറിയാത്തത് എന്നതാണ് സത്യം. എന്നാൽ ശരിക്കും തിരുവനന്തപുരത്ത് കാണാനും അറിയാനും ഭംഗി ആസ്വദിക്കാനും ഒക്കെ അവസരം നൽകുന്ന ഒട്ടേറെ ടൂറിസം കേന്ദ്രങ്ങളുണ് എന്നത് ഇപ്പോഴും ഈ ജില്ലക്കാർക്ക് പോലും അറിയാത്ത കാര്യമാണ്.
പൊന്മുടിയും പേപ്പാറയും അഗസ്ത്യമലയും ഒക്കെ കണ്ടുമടുത്തവർക്ക് പോവാൻ പറ്റിയ ഇടങ്ങളുണ്ട് ഇവിടെ. ഇനി നിങ്ങൾ തിരുവനന്തപുരത്തെ ഹോട്ട് ലൊക്കേഷനായി പൊന്മുടിയിലേക്കാണ് പോവാൻ ഒരുങ്ങുന്നതെന്ന് ഇരിക്കട്ടെ അങ്ങനെയെങ്കിൽ അത്തരക്കാർക്ക് പറ്റിയ ഒരിടമുണ്ട് ആ വഴിയിൽ. മറ്റെവിടെയുമല്ല അത്. കല്ലാർ എന്ന അതിമനോഹരമായ ഇടമാണ് ആ പറഞ്ഞ ഇടം.

തിരുവനന്തപുരം നഗരത്തിൽ നിന്ന് പൊൻമുടിയിലേക്കുള്ള യാത്രാ വഴിയിലാണ് കല്ലാർ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തുകൂടി ഒഴുകുന്ന കല്ലാർ നദിയിൽ നിന്നാണ് ഇതിന്റെ പേര് ലഭിച്ചത്ട്രെക്കിംഗ്, ആംഗ്ലിംഗ്, പക്ഷി നിരീക്ഷണം തുടങ്ങിയവയിൽ താൽപ്പര്യമുള്ള ആളുകളെ കൂടുതലായി ആകർഷിക്കുന്ന സ്ഥലമാണിത്.
ഇവിടുത്തെ പുഴയിൽ ആകർഷകവും വൃത്താകൃതിയിലുള്ളതുമായ പാറകളും തിളങ്ങുന്ന നിറത്തിലുള്ള ഉരുളൻ കല്ലുകളും ഒക്കെയുള്ള കാഴ്ച്ച വ്യത്യസ്‌തമാണ്. അതുകൊണ്ട് തന്നെ കല്ലാർ എന്ന പേര് കാഴ്‌ചയിൽ അന്വർത്ഥമാവുന്നതായി നമുക്ക് തോന്നും. അധികം ആഴത്തിൽ ഒഴുങ്ങുന്ന പുഴയല്ലാത്തതിനാൽ തന്നെ ഈ കല്ലുകൾ എല്ലാം നിങ്ങൾക്ക് തെളിഞ്ഞ് കാണാൻ കഴിയും.
ഇവിടെ സമീപത്ത് തന്നെയുള്ള ഗോൾഡൻ വാലിയിലേക്കും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കും ധാരാളം ആളുകളാണ് പോവുന്നത്. മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിംഗ് ഒരു പ്രത്യേക അനുഭവമാണ് എന്നത് പറയാതിരിക്കാൻ കഴിയില്ല. ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ, അപൂർവ പക്ഷിമൃഗാദികളെയും പല തരത്തിലുള്ള ചിത്രശലഭങ്ങളെയും കാണാം.
ഇനി അടുത്ത ലക്ഷ്യം പൊന്മുടി ആണെങ്കിൽ പിന്നെ അവിടുത്തെ കാഴ്‌ചകളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലലോ. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലായി പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് എത്തുന്ന സഞ്ചാരികൾക്ക് പോകാൻ പറ്റിയ സുന്ദരമായ ഒരു ഹിൽസ്‌റ്റേഷനാണിത്. കല്ലാറിലേക്കുള്ള ഉറപ്പായും നിങ്ങൾ പൊന്മുടി കൂടി കയറിയിട്ടേ മടങ്ങാവൂ, ഇല്ലെങ്കിൽ അത് വലിയ നഷ്‌ടമാവും.












Click it and Unblock the Notifications