Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാർ അല്ല ഹേ ഇത് മാങ്കുളം; ഹിൽ സ്‌റ്റേഷനുകളിലെ മാണിക്യം, ആനക്കുളത്ത് ഗജവീരന്മാരുടെ കുളിയും കാണാം

കേരളത്തിന്റെ ഹിൽ സ്‌റ്റേഷൻ ടൂറിസത്തിന് ഒരു രാജാവുണ്ടെങ്കിൽ അത് ഉറപ്പായും മൂന്നാർ തന്നെയാണ്. മഞ്ഞുപുതച്ച മലനിരകളും, ഡാം സൈറ്റുകളും, ദൃശ്യഭംഗിയുടെ അനന്ത സാധ്യതകളും ആസ്വദിക്കാൻ മൂന്നുറോളം മനോഹരമായ മറ്റൊരിടമില്ല. എന്നാൽ സ്ഥിരമായി മൂന്നാറിലേക്ക് പോയി മടുത്തവർക്ക് (ഇതുവരെ മൂന്നാർ പോകാത്തവർക്കും) അതേ ഭൂപ്രകൃതിയും അതിലേറെ വ്യത്യസ്‌ത കാഴ്‌ചകളും ഒരുക്കി വച്ച ഒരിടമുണ്ട് ഇടുക്കിയിൽ തന്നെ.

ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ മറ്റൊരിടമായ മാങ്കുളം ഗ്രാമമാണ് ഇത്തരത്തിൽ മൂന്നാറിനോട് കിടപിടിക്കുന്ന തരത്തിൽ സഞ്ചാരികളെ ആകർഷിക്കുന്നത്. അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏതാണ്ട് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളത്തിലേക്ക് എത്തും.

mankulamtourism

Pic Courtesy: Mankulam Tourism

ഏകദേശം മൂന്നാറിന് സമാനമായ കാഴ്‌ചകളും, കാലാവസ്ഥയും ഒക്കെയാണ് മാങ്കുളത്തേയും കൂടുതൽ സഞ്ചാരികളോട് അടുപ്പിക്കാൻ കാരണം. എന്നാൽ മൂന്നാറിലേത് പോലെ കെട്ടിടങ്ങളുടെ അതിപ്രസരം ഇല്ലാത്തതിനാലും, ജനസാന്ദ്രത കുറവായതിനാലും മാങ്കുളത്തിന്റെ പ്രകൃതി കുറച്ചുകൂടി വൃത്തിയോടെ പരിപാലിക്കപ്പെട്ടു പോരുന്നു.

വനംവകുപ്പ് തന്നെ നേതൃത്വം നൽകുന്ന ട്രെക്കിങ്, താമസ സൗകര്യം എന്നിവ മാങ്കുളത്തെ ഒരു സമ്പൂർണ ടൂറിസം ഗ്രാമമാക്കി മാറ്റുന്നു. എന്നാൽ ഇത്രയധികം സാധ്യതകൾ ഇവിടെ ഉണ്ടെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ, അതിനാൽ സഞ്ചാരികളുടെ വരവും പരിമിതമായി മാത്രമാണ് ഉണ്ടാകുന്നത്. എങ്കിലും കഴിഞ്ഞ കുറച്ച വർഷങ്ങളായി ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ട്.

മാങ്കുളത്തെ പ്രധാന കാഴ്‌ചകൾ

ട്രെക്കിംഗ്: വെള്ളച്ചാട്ടങ്ങൾ, നദികൾ, മഴക്കാടുകൾ, വിശാലമായ തേയിലത്തോട്ടങ്ങൾ എന്നിവയുടെ നാടാണ് മാങ്കുളം. ഇവിടേക്ക് എത്തുന്ന അതിഥികൾക്ക് മനോഹരമാക്കിയ തേയിലത്തോട്ടങ്ങളിലൂടെ നടന്നുപോവാനുള്ള സാഹചര്യവുമുണ്ടാകും. ജീപ്പ് സഫാരി നിങ്ങളെ കാട്ടിലൂടെ വെള്ളച്ചാട്ടം ഉള്ള ഇടത്തേക്ക് കൊണ്ടുപോകുന്നു. വഴിയിലുടനീളം വലിയ വെള്ളച്ചാട്ടങ്ങളും നദികളും ഇടതൂർന്ന വനങ്ങളും ഒക്കെ കാണാവുന്നതാണ്.

ആനക്കുളം: മൂന്നാർ താഴ്‌വരയിലെ വളരെ വിദൂരമായ ഒരു ചെറിയ ഗ്രാമമാണ്ആനക്കുളം. 4 വീൽ ഡ്രൈവ് വാഹനത്തിൽ മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ കഴിയൂ. ഈ ഗ്രാമത്തിലേക്ക് ആനകൾ നട്ടുച്ചയ്ക്ക് പോലും അടുത്തുള്ള വനങ്ങളിൽ നിന്ന് നീരാട്ടിനായി എത്തും. ഇവിടെ നിങ്ങൾക്ക് ആനക്കൂട്ടങ്ങളുടെ കുളിയും, അവയുടെ വിനോദങ്ങളും ഒക്കെ കൺകുളിർക്കെ കാണാൻ കഴിയും.

ആദിവാസി ഊരുകൾ സന്ദർശിക്കാം; മൂന്നാർ താഴ്‌വരയിലെ ആദിവാസികളുടെ ജീവിതം അറിയാൻ നിങ്ങൾക്ക് ആദിവാസി കോളനിളിലേക്ക് പോകാവുന്നതാണ്. ഇവിടെയുള്ള കോളനിയിൽ ശുദ്ധമായ തേൻ ലഭ്യമാണ്. ഇതും യാത്രയിലെ മറ്റൊരു വ്യത്യസ്‌ത അനുഭവമായിരിക്കും.

ഇവിടെ മൂന്ന് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് വനംവകുപ്പിന്റെ മേൽനോട്ടത്തിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. വിരിപ്പാറയിലെ കൈനകരി വെള്ളച്ചാട്ടത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ വനംവകുപ്പ് ഓഫീസിൽ 50 രൂപ ഫീസ് അടക്കേണ്ടതുണ്ട്. കൂടാതെ, ടൈഗർ കേവ്, ആനക്കുളത്തെ പാർക്ക് എന്നിവ ഉപയോഗിക്കാനും വനംവകുപ്പ് ഫീസ് ഈടാക്കുണ്ടെന്ന് മാങ്കുളത്തെ പിഎഫ്എം ഡിവിഷൻ കോർഡിനേറ്ററുടെ ഓഫീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+