Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം വെക്കേഷൻ കുമ്പളങ്ങിയിൽ ആഘോഷിച്ചാലോ? കൊച്ചിയുടെ കായൽ കാഴ്‌ചകളും കാണാം, പൊളി വൈബ്

നമ്മൾ മലയാളികൾ പൊതുവേ ശാന്തത ഇഷ്‌ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ യാത്രകളും അതിന് അനുസരിച്ചുള്ള ഇടങ്ങളിലേക്കാവും നാം നിശ്ചയിക്കുക. എല്ലാ ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നുമൊക്കെ മാറി കുടുംബത്തോടൊപ്പമോ ഒറ്റയ്‌ക്കോ സ്വസ്ഥമായി സമയം ചിലവഴിക്കുക എന്നത് പലരുടെയും സ്വപ്‌നമായിരിക്കും. അത് പലപ്പോഴും അധികം ദൂരെയല്ലാത്ത ഇടങ്ങൾ തന്നെ നോക്കി തിരഞ്ഞെടുക്കാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്.

അത്തരക്കാർക്ക് പറ്റിയ ഒരിടമുണ്ട് നമ്മുടെ കൊച്ചി നഗരത്തിന് അടുത്ത് തന്നെ. കേരളത്തിലെ അതിവേഗം വളരുന്ന മെട്രോയായ കൊച്ചിയുടെ അടുത്ത് അത്രയും ശാന്തമായ ഒരു അന്തരീക്ഷം നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കില്ല. ആ ഇടമാണ് എറണാകുളംകാരുടെ സ്വന്തം കുമ്പളങ്ങി. മധു സി നാരായണൻ ഒരുക്കിയ എക്കാലത്തെയും വലിയ ക്ലാസിക് സിനിമയായ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളികൾ അടുത്തറിഞ്ഞ മായാ ലോകമാണ് ഇത്.

kumbalangikochitourism

അതിമനോഹരമായ പ്രകൃതി ഭംഗിയും ബോട്ടിങ്ങിന്റെ കൗതുകവും മീൻപിടുത്തവും ഒക്കെയായി സമാനതകളില്ലാത്ത അനുഭവം സഞ്ചാരികൾക്ക് നൽകുന്ന ഇടമാണ് ഇന്ന് കുമ്പളങ്ങി. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം ഗ്രാമം കൂടിയാണിത്. കായലുകളാൽ ചുറ്റപ്പെട്ട ഈ കൊച്ചുഗ്രാമം ഏത് സീസണിലും സഞ്ചാരികൾക്ക് ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചുരുക്കം ചില ടൂറിസം സ്പോട്ടുകളിൽ ഒന്ന് കൂടിയാണ്.

കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രോജക്‌ട് എന്ന പേരിൽ നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ ഈ ദ്വീപിനെ ഒരു മാതൃകാ മീൻപിടിത്ത, ടൂറിസം ഗ്രാമമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. കൊച്ചിയിൽ നിന്ന് കേവലം പത്ത് കിലോമീറ്റർ ദൂരം മാത്രമാണ് കുമ്പളങ്ങിയിലേക്കുള്ളത്. എന്ന് കരുതി താമസത്തിനും മറ്റും നഗരത്തിലേക്ക് വച്ച് പിടിച്ചാൽ നഷ്‌ടം നിങ്ങൾക്ക് മാത്രമായിരിക്കും. കാരണം കുമ്പളങ്ങിയിലെ ഹോം സ്‌റ്റേകൾ പ്രശസ്‌തമാണ്.

ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും ഒക്കെയായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടുത്തെ പ്രധാന വരുമാനം കൃഷിയും മീൻപിടുത്തവും ഇപ്പോഴിതാ ടൂറിസവും തന്നെയാണ്. ഇവിടുത്തെ കണ്ടൽക്കാടുകളും പ്രത്യേകത നിറഞ്ഞവയാണ്. ധാരാളം മത്സ്യ സമ്പത്തുള്ളതിനാൽ നിങ്ങൾക്ക് യാത്ര വേളയിൽ മീൻപിടിത്തം കാണാനും ഏറ്റവും ഫ്രഷായി മീൻ വിഭവങ്ങൾ കഴിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

രാവിലെ 11 മുതൽ വൈകീട്ട് ആറു വരെ നിങ്ങൾക്ക് ഇവിടെ ബോട്ടിംഗ് നടത്താനുള്ള അവസരമുണ്ടാവും. സൂര്യാസ്‌തമയം അതി മനോഹരമായി ഇവിടെ ദൃശ്യമാവും. ധാരാളം ഹോട്ടലുകൾ ഇവിടെയുണ്ട്, അതുകൊണ്ട് തന്നെ കുമ്പളങ്ങിയുടെ തനത് വിഭവങ്ങളായ കക്കയിറച്ചി, കരിമീൻ ഇലയിൽ പൊള്ളിച്ചത്, കൊഞ്ച് ഫ്രൈ എന്നിങ്ങനെയുള്ള രുചിക്കൂട്ടുകൾ കാണാതെ പോവരുത്. അവ കൂടി ചേർന്നാൽ മാത്രമേ കുമ്പളങ്ങി യാത്ര പൂർണമാവൂ.

നേരത്തെ പറഞ്ഞത് പോലെ കുമ്പളങ്ങികൊച്ചി നഗരത്തിന് അടുത്ത് തന്നെയാണ്. ഓണം അവധിക്കാലത്ത് കൊച്ചിയിൽ വരുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമായി കുമ്പളങ്ങി മാറുന്നു. കൊച്ചിയിലെ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വെല്ലിംഗ്‌ടൺ ഐലൻഡ് തുടങ്ങിയ ഇടങ്ങളും യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടാതെ കുമ്പളങ്ങിയുടെ അടുത്ത് തന്നെയുള്ള പള്ളുരുത്തിയും മികച്ചൊരു ഓപ്‌ഷനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+