Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടമഞ്ഞിറങ്ങുന്ന കൊടൈക്കനാൽ ഓർമ്മകൾ; മഴയിലും സുന്ദരി, വൈബാണ് ലേക്ക് വ്യൂ പോയിന്റും പൂമ്പാറൈയും

മലയാളികളുടെ യാത്രാ സ്വപ്‌നങ്ങളിൽ എന്നും പ്രധാനപ്പെട്ട ഇടം നേടിയിരുന്ന ഒരു ടൂറിസം കേന്ദ്രമാണ് കൊടൈക്കനാൽ. തമിഴ്‌നാട്ടിലെ തന്നെ ഏറ്റവും മനോഹരമായ ഹിൽ സ്‌റ്റേഷനുകളിൽ ഒന്നായ ഇവിടെ വർഷംതോറും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. അധികം മലയാളികൾ തന്നെയാവും എണ്ണത്തിൽ അധികം.

അത്രയധികം നമുക്ക് പ്രിയപ്പെട്ട കൊടൈക്കനാലിൽ ഇപ്പോൾ ഈ മൺസൂൺ കാലത്ത് ഒന്ന് പോയാലോ, എങ്കിൽ കാണാൻ ഒട്ടേറെ കാഴ്‌ചകളുണ്ട് ഇവിടെ. ഊട്ടി പോലെ തന്നെ നമുക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കൊടൈക്കനാലിൽ സ്ഥിരമായി കാണാറുള്ള കാഴ്‌ചകൾക്ക് പുറമെ അധികമാരും ചെല്ലാത്ത ഇടങ്ങളും ഒട്ടേറെയുണ്ട്. അത്തരത്തിൽ ചില ഇടങ്ങളും നമുക്ക് പരിശോധിക്കാം.

kodaikanaltourism

കൊടൈക്കനാലിന് ഭംഗിയേകുന്നതിൽ തടാകങ്ങൾക്ക് ഉള്ള പങ്ക് വളരെ അധികമാണ്. അത്തരത്തിൽ ഒന്നിലധികം തടാകങ്ങൾ ഈ ഹിൽ സ്‌റ്റേഷനിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ടവയാണ് കൊടൈ ലേക്കും ബെരിജാം ലേക്കും. അതിൽ കൊടൈ ലേക്ക് തന്നെയാണ് പ്രധാനപ്പെട്ടത്. കൊടൈക്കനാൽ എന്ന പേര് ഉരുത്തിരിഞ്ഞത് കൊടൈ തടാകത്തിൽ നിന്നാണെന്നാണ് പറയപ്പെടുന്നത്. ഇവിടെ ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിങ്ങൾക്ക് ലഭ്യമാവും.

3 കിലോമീറ്റർ നീളമുള്ള ഈ തടാകം കൊടൈക്കനാലിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ്. വിശ്രമ കേന്ദ്രമായി ധാരാളം സഞ്ചാരികൾ ഇവിടം ഉപയോഗിക്കുന്നു. ഇതിന് ചുറ്റുമുള്ള നടത്തം പോലും മനോഹരമായ ഒരു അനുഭവമാണ്. എന്നാൽ ഇവിടെയെത്താൻ ടൂറിസം ഡിപ്പാർട്മെന്റിന്റെ അനുമതി കൂടിയേ തീരൂ.

കൊക്കേഴ്‌സ് വാക്ക്, ഡോൾഫിൻ നോസ്, സൈലന്റ് വാലി വ്യൂ പോയിന്റ് എന്നിങ്ങനെ ഒട്ടേറെ വ്യൂ പോയിന്റുകൾ ഇവിടെയുണ്ട്. ലേക്ക് വ്യൂ പോയിന്റും ഇതിൽ ഉൾപ്പെടുന്നു. അതിൽ തന്നെ ഡോൾഫിൻ നോസിലെ കാഴ്‌ച മനോഹരമായ അനുഭവമാണ്. തടാകത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. 6,600 മീറ്റർ (21,700 അടി) താഴേക്കുള്ള കൊക്കയുടെ കാഴ്‌ച ഇവിടെ നിന്ന് ആസ്വദിക്കാം.

കോക്കേഴ്‌സ് വാക്കിന് സമീപം സ്ഥിതി ചെയ്യുന്ന ലേക്ക് വ്യൂ പോയിന്റ് കൊടൈക്കനാലിൽ എത്തുന്ന ഒരാൾ പോലും വിട്ടുകളയാൻ പാടില്ലാത്ത കാഴ്‌ചയാണ്. ഈ ഹിൽ സ്‌റ്റേഷൻ്റെ മാത്രമല്ല അവിടുത്തെ തടാകത്തിന്റെയും അവിസ്‌മരണീയമായ കാഴ്‌ച ഇവിടെ നിന്ന് ലഭിക്കും. അതും ഒരു ഛായാ ചിത്രം പോലും മനോഹരമായിരിക്കും അത്.

ഇതിന് പുറമെ ധാരാളം വെള്ളച്ചാട്ടങ്ങളും ഇവിടെ കാഴ്‌ചയുടെ അത്ഭുതം ഒരുക്കാനായി കാത്തിരിക്കുന്നുണ്ട്. ബിയർ ഷോല വെള്ളച്ചാട്ടം, തലയാർ വെള്ളച്ചാട്ടം, പാമ്പാർ വെള്ളച്ചാട്ടം, സിൽവർ കാസ്കേഡ് വെള്ളച്ചാട്ടം, വട്ടക്കനാൽ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ. സാധാരണയായി കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികൾ ഈ വെള്ളച്ചാട്ടങ്ങൾ ഒഴിവാക്കാറാണ് പതിവ്, പ്രത്യേകിച്ച് കേരളത്തിൽ നിന്ന് എത്തുന്നവർ. എന്നാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളാണ് ഇവയൊക്കെ.

ഇനി കൊടൈക്കനാലിൽ എത്തുന്നവർ ഇനി ഉറപ്പായും കാണാൻ ശ്രമിക്കേണ്ട ഒരിടമുണ്ട് അവിടെ, അതാണ് പൂമ്പാറൈ വില്ലേജ്. കൊടൈക്കനാലിൽ നിന്ന് 18 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൂമ്പാറൈ കഴിയുമെങ്കിൽ വിട്ടുകളയാതെ കാണേണ്ട ഇടമാണ്. 1400 മീറ്ററിലധികം ഉയരത്തിൽ പഴനി കുന്നുകളുടെ പച്ചപ്പിന് നടുവിലാണ് ഈ ചെറിയ ഗ്രാമം നിലകൊള്ളുന്നത്. മൂവായിരം വർഷത്തിൽ അധികം പഴക്കമുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+