കോട്ടത്താവളം എന്ന സഞ്ചാരികളുടെ സ്വർഗം; ഇവിടുത്തെ ഗുഹ നിങ്ങളെ ഞെട്ടിക്കും, പ്രകൃതി ഭംഗി അമ്പരപ്പിക്കും
കേരളത്തിലെ ഏറ്റവും പേരുകേട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് വാഗമൺ. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് ഇതിന്റെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നതെങ്കിലും കോട്ടയത്തെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും ഇതിന്റെ ചില ഭാഗങ്ങൾ ഉണ്ടെന്നത് പലർക്കും അറിയില്ല. മാത്രമല്ല മൂന്നാർ മുതൽ ഇടുക്കിയിലെ ഒട്ടുമിക്ക ഇടങ്ങളും കണ്ടെത്തുന്ന സഞ്ചാരികൾ ഭൂരിഭാഗം പേരും വാഗമൺ പേരിന് കണ്ട് മടങ്ങാറാണ് പതിവ്.
അതുകൊണ്ട് തന്നെയാണ് വാഗമണിന് അടുത്തുള്ള മനോഹരമായ ഒരിടം നമ്മളോട് മറന്നുപോവുന്നത്. ആ സ്ഥലമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോട്ടത്താവളം. അതിമനോഹരമായ പ്രകൃതി ഭംഗി കൊണ്ടും ചരിത്രപരമായ പ്രാധാന്യങ്ങൾ കൊണ്ടും വളരെയധികം പ്രത്യേകതകൾ ഉള്ള ഒരിടമാണ് കോട്ടത്താവളം. വാഗമണിൽ എത്തുന്ന ഭൂരിഭാഗം സഞ്ചാരികളും ഈ വഴി തിരിഞ്ഞു നോക്കാറില്ല എന്നത് തന്നെയാണ് യാഥാർഥ്യം.

എന്നാൽ കോട്ടയം ജില്ലക്കാരെ സംബന്ധിച്ചിടത്തോളം ഈ ഇടം വളരെ സവിശേഷമാണ്. ഇവിടുത്തെ വെള്ളച്ചാട്ടം തന്നെയാണ് പ്രധാന കാഴ്‌ച. വാഗമൺ കുരിശുമലയുടെ താഴ്ഭാഗത്ത് നിന്നും ഉത്ഭവിക്കുന്ന നീർച്ചാൽ ഒഴുകി താഴേക്ക് എത്തുമ്പോഴേക്കും ഒരു വലിയ വെള്ളച്ചാട്ടമായി മാറുന്ന കാഴ്‌ച അതിമനോഹരമാണ്. മഴക്കാലത്ത് ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്‌ച കൂടുതൽ ഭംഗിയേറുന്നതാവും.
മീനച്ചിലാറിന്റെ ഉത്ഭവപ്രദേശം കൂടിയാണ് ഇതെന്ന് ഓർക്കണം. കോട്ടത്താവളം വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് നോക്കിയാൽ ജില്ലയിലെ പലപ്രദേശങ്ങളും വ്യക്തമായി കാണാം എന്ന പ്രത്യേകത കൂടിയുണ്ട്. വാഗമൺ കുരിശുമലയിൽനിന്ന് കാൽനടയായും ഇവിടെയെത്താം. വഴിയിൽ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളും നിങ്ങൾക്ക് കാണാം.
കൂടാതെ പുരാവസ്‌തു മേഖലയിൽ താൽപര്യം കാണിക്കുന്ന ആളുകളെ സംബന്ധിച്ച് പരീക്ഷിക്കാവുന്ന ഒരിടം കൂടിയാണിത്. എന്തെന്നാൽ ഇവിടെയുള്ള ഗുഹയിൽ മധുരയിലെ രാജകുടുംബം വിശ്രമിച്ചു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. മുരുകൻമലയ്‌ക്ക് സമീപമുള്ള പാറ മുറിച്ച പടികളിലൂടെ എത്തിച്ചേരാവുന്ന മനോഹരമായ ഒരു ഗുഹ, എല്ലാ ദിശകളിലും വ്യാപിച്ചുകിടക്കുന്ന പ്രകൃതിദത്തമായ പച്ചപ്പിന്റെ മേൽപട്ട് പുതച്ച ദൃശ്യങ്ങൾ നമുക്കായി ഒരുക്കി വയ്ക്കുന്നു.
മധുരൈ മീനാക്ഷി, അയ്യപ്പൻ, മുരുകൻ, കണ്ണകി തുടങ്ങിയ പ്രസിദ്ധ ഐതിഹ്യങ്ങളുടെ ചിത്രീകരണത്തിനൊപ്പം കസേരയുടെ ആകൃതിയിലുള്ള കൊത്തുപണികളും ആളുകൾക്ക് അതിനുള്ളിൽ കാണാൻ കഴിയും. ചെറിയ രീതിയിലുള്ള ട്രെക്കിംഗ് ഉൾപ്പെടെ നടത്തിവേണം ഇവിടേക്ക് എത്തുവാൻ എന്ന കാര്യം പ്രത്യേകം ഓർക്കണം.












Click it and Unblock the Notifications