Get Updates
Get notified of breaking news, exclusive insights, and must-see stories!

മണൽ പരപ്പിലൂടെ വാഹനം പറപ്പിക്കണോ? മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടോ, തലശ്ശേരി കോട്ടയും കാണാം

കേരളത്തിൽ കടൽത്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റുന്ന ഒട്ടേറെ ഇടങ്ങളുണ്ട്. അതിൽ ചെറുതും വലുതുമായി കേന്ദ്രങ്ങൾ വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ കൃത്യമായി മനസിലാക്കി അവ പ്രവർത്തികമാക്കിയ ഇടങ്ങളാണ്. എന്നാൽ അധികമാരും അറിയാത്തതും വളരെയേറെ സാധ്യതകൾ ഉള്ളതുമായി ഇടങ്ങളും കേരളത്തിലുണ്ട്. അങ്ങനെയൊരു സ്ഥലമാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്.

കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽ ദേശീയ പാത 66ന് (പഴയ ദേശീയ പാത 17) സമാന്തരമായി സ്ഥിതി ചെയ്യുന്ന ഇടമാണ്. പ്രധാന പാതയിൽ നിന്ന് കടൽത്തീരത്തേക്ക് പോവാൻ തെങ്ങിൻ തോപ്പുകൾക്കിടയിലൂടെ മനോഹരമായ വഴിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്ന് നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

muzhappilangadbeach

കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയിലാണ് മുഴപ്പിലങ്ങാട് ബീച്ച് പൊതുവെ അറിയപ്പെടുന്നത്. മലബാർ തീരത്തിന്റെ മനോഹര കാഴ്‌ച കണ്ടുകൊണ്ട് പൂഴിമണൽ പരപ്പിലൂടെ വാഹനം ഓടിക്കാനുള്ള അവസരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചുകളിൽ ഒന്നാണിതെന്ന് കണക്കാക്കപ്പെടുന്നു.

ഇവിടെ എത്തിയാൽ ഒരിക്കലും നിങ്ങൾ ഭക്ഷണം വിട്ടുകളയരുത്. പ്രാദേശിക രുചികൾ തേടുന്ന ആളുകൾക്ക് മലബാർ ഭക്ഷണത്തിന്റെ ആഴം അറിയാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടാതെ കടൽ തീരത്തിന് തെക്ക് വശത്തായി 200 മീറ്റർ അകലെ ധർമ്മടം തുരുത്ത് എന്ന ഇടവും സഞ്ചാരികൾക്ക് കാഴ്‌ചയുടെ വിരുന്നൊരുക്കുന്നു.

കറുത്ത പാറകൾ കടൽത്തീരത്തെ ശക്തമായ തിരമാലകളിൽ നിന്ന് സംരക്ഷിക്കുന്നതിനാൽ ഇത് നീന്തൽക്കാർക്ക് ഇഷ്‌ടപ്പെട്ട ഇടമായി മാറുന്നു. വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ ഈ ബീച്ചിൽ വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വാട്ടർ സ്‌പോർട്‌സ്, പവർ ബോട്ടിംഗ് എന്നിവയ്‌ക്കൊപ്പം പാരാഗ്ലൈഡിംഗ്, പാരാസെയ്‌ലിംഗ്, മൈക്രോ ലൈറ്റ് ഫ്‌ളൈറ്റുകൾ തുടങ്ങിയ സാഹസിക വിനോദങ്ങളിലും സഞ്ചാരികൾക്ക് പങ്കെടുക്കും.

ഇവിടുന്ന് തലശ്ശേരിയിലേക്ക് 10 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. അതിനാൽ കണ്ണൂരിന്റെ ഏറ്റവും കണ്ണായ ഇടമാണ് തലശ്ശേരി കാണാൻ താൽപര്യപ്പെടുന്നവർക്ക് പകൽ സമയം അവിടെ ചെലവഴിച്ച് വൈകീട്ടോടെ മുഴപ്പിലങ്ങാട് എത്തുന്ന രീതിയിൽ യാത്ര ക്രമീകരിക്കാം. യൂറോപ്യൻ രാജ്യങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയായിരുന്ന തലശ്ശേരിയിൽ കോട്ട അടക്കമുള്ള വ്യത്യസ്‌തമായ കാഴ്‌ചകളും നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+