ഇതാണ് ഊട്ടിയിൽ പോവാൻ നല്ല ബെസ്‌റ്റ് ടൈം; ഇത്തവണ യാത്രക്കാർ വളരെ കുറവ്, കാരണം എന്തെന്ന് അറിയണ്ടേ?
ദക്ഷിണേന്ത്യയുടെ ടൂറിസം കാഴ്‌ചകളെ കുറിച്ച് പറയുമ്പോൾ നമ്മുടെ ഒക്കെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാണ് ഊട്ടി. തമിഴ്‌നാട്ടിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്‌റ്റേഷൻ വർഷത്തിൽ ഏത് സമയത്തും സീസണിലും ഒരു പോലെ സഞ്ചാരികൾ എത്തുന്ന ഒരു ഇടം കൂടിയാണ്. തമിഴ്‌നാട്ടിൽ നീലഗിരി മലനിരകളുടെ മടിത്തട്ടിലാണ് ഈ സ്ഥലം കിടക്കുന്നത്.
കേരളത്തിൽ നിന്ന് പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്ന് ഊട്ടിയിൽ എത്താൻ അധിക ദൂരമില്ല. വയനാട് ചുരം കയറി കഴിഞ്ഞാൽ പിന്നെ ഊട്ടിയിലെത്താൻ കുറച്ചു ദൂരം കൂടിയേ ഉള്ളൂ. മനോഹാരിത കൊണ്ടും യാത്ര ചെയ്യേണ്ട പാത കൊണ്ടും അതിമനോഹരമാണ് ഈ വഴി. വയനാട്ടിൽ നിന്ന് ഊട്ടിയിലേക്കുള്ള വഴി ഒരിക്കല് മിസ് ചെയ്യാൻ പാടില്ലാത്തതാണ്.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹിൽ സ്‌റ്റേഷനുകളിലൊന്നായാണ് ഊട്ടി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭാരം കാലത്തെ ഒരു പഴയ വേനൽക്കാല വസ്തി കൂടിയായിരുന്നു ഈ നഗരം. പതിവ് പോലെ സായിപ്പ് തന്നെയാണ് ഊട്ടിയുടെ പശ്ചാത്തല വികസനത്തിന് തുടക്കമിട്ടതെങ്കിലും അത് ഇന്ന് കാണുന്ന നിലയിലേക്ക് വളർത്തിയത് തദ്ദേശീയർ തന്നെയാണ്.
കേവലം കുന്നുകളുടെയും മലനിരകളുടെയും കാഴ്‌ചയുടെ കാര്യം മാത്രമല്ല. എന്തെന്നാൽ ഊട്ടിയെ ആസ്വദിക്കാൻ വേണ്ടി ഇവിടെ ഒട്ടേറെ വിനോദങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ മലനിരകൾ മാത്രം കണ്ട് ഇങ്ങ് പോരാതെ ഊട്ടിയുടെ മറ്റ് മനോഹര കാഴ്‌ചകളിലേക്ക് കൂടി കണ്ണെത്തിക്കാൻ നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്.
കൂടാതെ മേട്ടുപ്പാളയത്തിൽ നിന്ന് ഊട്ടിയിലേക്കുള്ള ടോയ് ട്രെയിൻ യാത്ര ഒരിക്കലും നഷ്‌ടപ്പെടുത്തരുത്. ഇത് നീലഗിരി മലനിരകളുടെ വിസ്‌മയിപ്പിക്കുന്ന കാഴ്‌ചകൾ പ്രദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക പ്രതിദിന മീറ്റർ ഗേജ്, റാക്ക് റെയിൽവേ സംവിധാനം ആണ്. അതുകൊണ്ട് ഒരിക്കലും ഈ കാഴ്‌ചയും അനുഭവവും വിട്ടുകളയാതെ സൂക്ഷിക്കാനാണ്.
അതേസമയം, ഈ സീസണിൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവാണു ഊട്ടിയിൽ ഉണ്ടായത്. ഇ പാസ് സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനമാണ് അവർക്ക് തിരിച്ചടിയായത്. എങ്കിലും ഇപ്പോഴും വലിയ തോതിൽ സഞ്ചാരികളുടെ ഒഴുക്ക് തന്നെ ഇവിടെ നേരിടുന്നുണ്ട്.
ഊട്ടിയിലെ കാഴ്‌ചകൾ
പ്രധാനമായും ഊട്ടിയിൽ എത്തുന്നവർ വിട്ടുകളയാത്ത, എന്തായാലും സന്ദർശിക്കേണ്ട ചില ഇടങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം. ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ, ഊട്ടി ലേക്ക്, പൈൻ ഫോറസ്‌റ്റ് തുടങ്ങിയവ നിർബന്ധമായും കാണണം. ഇനി ഊട്ടിയിൽ നിന്ന് മറ്റൊരു മലയോര പട്ടണമായ ഗൂഡല്ലൂർ യാത്രയും അതി മനോഹരമാണ്.












Click it and Unblock the Notifications