Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയുടെ യഥാർത്ഥ സൗന്ദര്യം ഒപ്പിയെടുക്കാം; സക്‌ലേഷ്പൂർ എന്ന മനോഹര ഭൂമി, ഇത് ഒളിച്ചുവെച്ച മാണിക്യം

കണ്ടുമടുത്ത ടൂറിസം കേന്ദ്രങ്ങൾക്ക് വിട ചൊല്ലാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഒട്ടും വൈകിക്കണ്ട നിങ്ങൾക്ക് പറ്റിയ ഒരു സ്‌പോട്ടിനെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. നിങ്ങൾ മൈസൂരുവും, കൂർഗും ചിക്കമംഗളൂരുവും, കുടജാദ്രിയും കണ്ടവർ ആണെങ്കിൽ കർണാടകയിൽ ഏകദേശ ഇടങ്ങൾ നിങ്ങൾ കണ്ടുകഴിഞ്ഞെന്ന് ചിലരെങ്കിലും പറഞ്ഞേക്കും.

എന്നാൽ അതൊരിക്കലും വിശ്വസിക്കരുത്, കർണാടകയിൽ നിങ്ങൾക്ക് കാണാൻ ഇനിയും എത്രയോ ഇടങ്ങൾ ബാക്കിയുണ്ട്. അതിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന ഒരു സ്ഥലമാണ് സക്‌ലേഷ്പൂർ. പലരും ഈ പേര് പോലും ആദ്യമായി കേൾക്കുകയായിരിക്കും എന്നുറപ്പാണ്. എന്നാൽ കർണാടകയിൽ അധികമാരും കയറാത്ത ഒരു മാണിക്യം എന്ന് വേണമെങ്കിൽ നമുക്ക് ഈ പ്രദേശത്തെ വിശേഷിപ്പിക്കാം.

sakleshpur

കർണാടകയിലെ ഹാസൻ ജില്ലയിലെ ഒരു പട്ടണമാണ് ഇത്. മൂടൽമഞ്ഞ് നിറഞ്ഞമലനിരകളും ഇടതൂർന്ന വനങ്ങളും മുതൽ ധാരാളമായി കാണാൻ കഴിയുന്ന കാപ്പിത്തോട്ടങ്ങളും ശാന്തമായ ക്ഷേത്രങ്ങളും വരെ ഈ സ്ഥലത്തെ വേറിട്ട് നിർത്തുന്ന ഘടകങ്ങളാണ്. മൺസൂണിൽ ഇവിടേക്കുള്ള യാത്ര ഒരു അവിസ്‌മരണീയ അനുഭവം തന്നെ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

വർഷം മുഴുവനും ആയിരക്കണക്കിന് തീർത്ഥാടകർ സന്ദർശിക്കുന്ന നിരവധി ക്ഷേത്രങ്ങൾ ഈ പട്ടണത്തിലുണ്ട്. അയ്യപ്പ സ്വാമി ക്ഷേത്രം, ശ്രീ സകലേശ്വർ സ്വാമി ക്ഷേത്രം, ബേട്ട ബൈരവേശ്വര ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ഷെട്ടിഹള്ളി റോസറി ചർച്ച് എന്നിവ ഈ പ്രദേശത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ചിലതാണ്, ഇവയാവട്ടെ ടൂറിസം കേന്ദ്രങ്ങളും കൂടിയാണ്.

കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാനും പ്രകൃതിഭംഗി അറിഞ്ഞുകൊണ്ട് അൽപ്പസമയം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക്, സകലേഷ്പൂരിലെ സാധ്യതകൾ അനന്തമാണ്. മൂർക്കണ്ണു ഗുഡ്ഡ, ഹദ്‌ലു വെള്ളച്ചാട്ടം, മഗജഹള്ളി വെള്ളച്ചാട്ടം എന്നിങ്ങനെ അതിശയിപ്പിക്കുന്ന നിരവധി വെള്ളച്ചാട്ടങ്ങൾ ഈ പ്രദേശത്ത് ഉണ്ടെന്നതാണ് പ്രത്യേകത.

ഇവിടെ ട്രെക്കിംഗിനും അവസരം ഒരുക്കിയിട്ടുണ്ട്. പാണ്ഡവർ ഗുഡ്ഡ, അഗനി ഗുഡ്ഡ ഹിൽ എന്നിങ്ങനെ ഇവിടുത്തെ ട്രെക്കിംഗ് സാധ്യതകൾ അനവധിയാണ്. ഇതിന് പുറമെ ഇവിടുത്തെ കാപ്പിത്തോട്ടങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. റക്‌സിഡി എസ്‌റ്റേറ്റ് തന്നെയാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്ന്. ഇവിടെ കർണാടകയിലെ കാപ്പി തോട്ടങ്ങളുടെ പരിച്ഛേദം നേരിട്ട് കണ്ടറിയാം എന്നതാണ് ഏറ്റവും വലിയ കാര്യം.

ഇനി ഇവിടുത്തെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ, നിങ്ങൾ വിട്ടുപോവാൻ പാടില്ലാത്ത കാഴ്‌ചകളിൽ ഒന്നിനെ കുറിച്ച് പറയാം. 1792ൽ ടിപ്പു സുൽത്താൻ പണികഴിപ്പിച്ച ഈ മനോഹരമായ കോട്ട സകലേഷ്പൂരിലെ ഏറ്റവും തിരക്കേറിയ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ്. നിരവധി തുരങ്കങ്ങൾ, അറകൾ എന്നിവ ഒക്കെയുള്ള ഈ കോട്ട നിങ്ങൾക്ക് കാഴ്‌ചയുടെ വിസ്‌മയം ഒരുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+