Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്മളെ കോയിക്കോടിന്റെ മൊഞ്ച് കൂട്ടുന്ന ഇടം; സരോവരം പാർക്ക് കണ്ടിട്ടില്ലേ? മാനാഞ്ചിറയെ വെല്ലും

ഈ സമയത്ത് ദൂരയാത്ര ചെയ്യുക എന്നത് ഒരൽപം ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. എന്നാൽ കുടുംബത്തോടൊപ്പം യാത്ര പോവാനും ഒന്ന് ഉല്ലസിക്കാനും ഒക്കെ ആഗ്രഹമുള്ള ആളുകളും ഉണ്ടാവുമല്ലോ. വേനൽക്കാലത്ത് അത്തരക്കാർക്ക് ഏറ്റവും അനുയോജ്യമായ ഇടം ചുറ്റും ഒന്ന് തിരഞ്ഞാൽ കിട്ടും. വലിയ ടൂറിസം ഹോട്ട്സ്പോട്ടുകൾ അല്ല ഉദ്ദേശിച്ചത്.

സാമാന്യം ചെറുതും എന്നാൽ കാഴ്‌ചയിൽ അങ്ങനെ പ്രതീതി ജനിപ്പിക്കാത്തതുമായ ഇടങ്ങളാവും ഉചിതം. അത്തരത്തിൽ മലബാറുകാർക്ക്, പ്രത്യേകിച്ച് കോഴിക്കോട് ജില്ലക്കാർക്ക് ധൈര്യമായി പോകാവുന്ന അടുത്ത് തന്നെയുള്ള ഒരിടത്തെ കുറിച്ചാണ് നാം ഇന്ന് പരിശോധിക്കുന്നത്. കോഴിക്കോട് നഗരത്തിൽ അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന സരോവരം പാർക്കാണ് കഥാനായകൻ.

sarovaram

രാജ്യത്തെ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന 27 തണ്ണീർതടങ്ങളിൽ ഒന്നായാണ് സരോവരം ബയോ പാർക്കിങ് കണക്കാക്കുന്നത്. പ്രസിദ്ധമായ കനോലി കനാലിന്റെ തീർത്താണ് ഈ പരിസ്ഥിതി സൗഹൃദ ഉദ്യാനം നിലകൊള്ളുന്നത്. പ്രധാനമായും കണ്ടൽ വനങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ പാർക്ക് ഉണ്ടാക്കിയെടുത്തത്.

കോട്ടൂയിക്ക് സമീപം കനോലി കനാലിനോട് ചേർന്ന് ഏകദേശം 200 ഏക്കർ സംരക്ഷിത പ്രദേശം ആണിവിടെ ഉള്ളത്. വിവിധയിനം സസ്യങ്ങൾ, പക്ഷികൾ, മൃഗങ്ങൾ എന്നിവയുടെ സുരക്ഷിത താവളമാണ് സരോവരം ബയോ പാർക്ക്. 7 കണ്ടൽ ഇനങ്ങളും 29 അനുബന്ധ ഇനങ്ങളും ഉൾപ്പെടെ ഈ പ്രദേശത്ത് തഴച്ചു വളരുന്നുണ്ട്.

കനാൽ നടപ്പാത, ബോട്ടിംഗ് സൗകര്യങ്ങൾ, ബട്ടർഫ്ലൈ പാർക്ക്, പക്ഷി സങ്കേതം, അക്വേറിയം, ഫ്ലോട്ടിംഗ് റാഫ്റ്റുകൾ, ബോർഡ്-വാക്ക്, പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, ഓപ്പൺ എയർ തിയേറ്റർ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഏത് വേനലിലും ഇവിടേക്ക് ധൈര്യമായി കയറി ചെല്ലാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നിരവധി സന്ദർശകരാണ് ദിനംപ്രതി ഈ സ്ഥലത്തേക്ക് എത്തുന്നത്. കൂടുതലും കോഴിക്കോട് നഗരത്തിൽ പുറത്തുനിന്ന് മറ്റാവശ്യങ്ങൾക്ക് എത്തുന്നവരാണ് എന്നതാണ് പ്രത്യേകത. എന്തെന്നാൽ ഇവിടുത്തെ വൈബ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. കോഴിക്കോടിന്റെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന മാനാഞ്ചിറയിൽ നിന്ന് വ്യത്യസ്‌തമായി സരോവരം പാർക്കിന്റെ സാധ്യതകൾ ഏറെയാണ്.

കോഴിക്കോട് പുതിയ ബസ്‌റ്റാൻഡ് നിന്നും കേവലം രണ്ടര കിലോമീറ്റർ ദൂരം മാത്രമാണ് ഈ ഇടത്തിലേക്കുള്ളത്. റെയിൽവേ സ്‌റ്റേഷനിൽ നിന്നാവട്ടെ നാല് കിലോമീറ്ററോളം ദൂരമുണ്ടാവും. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് ദേശീയ പാത 766 വഴി അവിടേക്ക് എത്താം. നഗരത്തിന്റെ തിരക്കിൽ നിന്ന് അൽപം മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+