കേരളത്തിന്റെ ഗ്രാമീണ ഭംഗി കണ്ടറിയാം; തിരുവില്വാമല നിങ്ങളെ ഞെട്ടിക്കും, കുത്താമ്പുള്ളിയും സന്ദർശിക്കാം
കേരളീയ ഗ്രാമീണ ഭംഗി ആസ്വദിക്കാൻ നമ്മുടെ നാട്ടിലുള്ളവരും അന്യ നാടുകളിൽ നിന്ന് വരുന്നവരും ഒക്കെ സ്ഥിരമായി പോവുന്ന ഇടമാണ് പാലക്കാട്. കൊല്ലങ്കോട് പോലെയുള്ള അനേകം ഗ്രാമങ്ങളാൽ സമ്പന്നമായ ഭൂമിയാണ് പാലക്കാട് എന്ന് നമുക്കറിയാം. എങ്കിലും അധികമാർക്കും അറിയാത്ത ഒട്ടേറെ മനോഹരമായ ഗ്രാമങ്ങളുള്ള ഇടമാണ് തൃശൂർ. പാലക്കാടിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഭൂമിയാണ് ഇതിൽ പ്രധാനം.
തൃശൂർ ജില്ലയിലെ അതിർത്തി ഗ്രാമമായ തിരുവില്വാമലയാണ് നിങ്ങൾക്ക് ഗ്രാമീണ ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം. തൃശൂർ നഗരത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ ദൂരത്തോളം മാറിയാണ് തിരുവില്വാമല എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. സിനിമകളിലും ഛായ ചിത്രങ്ങളിലും കാണുന്ന തരത്തിലുള്ള ഭംഗിയാണ് ഈ സ്ഥലത്തെ വേറിട്ട് നിർത്തുന്ന ഘടകം.

ചേലക്കര, ഒറ്റപ്പാലം, പഴയന്നൂർ, ഷൊർണൂർ എന്നിവയാണ് തിരുവില്വാമലയുടെ ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ. പാലക്കാടേക്കും തൃശൂരേക്കും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന മേഖല കൂടിയാണിവിടം. ധാരാളം ക്ഷേത്രങ്ങൾക്ക് പേരുകേട്ട ഇടം കൂടിയാണ് തിരുവില്വാമല. ഭാരതപുഴയുടെ തീർത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ ഏറ്റവും വലിയ ടൂറിസം ആകർഷണം ക്ഷേത്രം തന്നെയാണ്. അതിമനോഹരമായ വാസ്‌തുവിദ്യയും സൂക്ഷ്‌മമായി തീർത്ത രൂപകൽപ്പനയും ഒക്കെയുള്ള തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തൃശൂർ ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.
ക്ഷേത്രത്തിനടുത്താണ് പ്രസിദ്ധമായ പുനർജനി ഗുഹ സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ ഗുഹയിൽ പ്രവേശനം അനുവദിക്കൂ. നീളുകളിൽ ക്ഷേത്രത്തിലും പരിസരത്തും ധാരാളം വിശ്വാസികൾ എത്തുക പതിവാണ്. ക്ഷേത്രവും അതിന്റെ വാസ്‌തുവിദ്യയും നേരിട്ട് കണ്ടറിയാൻ ധാരാളം പേർ ഇവിടേക്ക് എത്തുന്നുണ്ട്.
ശരിക്കും തിരുവില്വാമലയെ ഇപ്പോൾ പ്രസിദ്ധമാക്കുന്നത് പക്ഷേ മറ്റൊരു കാരണം കൊണ്ട് കൂടിയാണ്. അതാണ് കുത്താമ്പുള്ളി എന്ന കൈത്തറി ഗ്രാമം. പരമ്പരാഗത പരുത്തി നെയ്ത്ത് ഗ്രാമമാണ് കുത്താമ്പുള്ളി, ഇവിടം സാരികൾ ഉൾപ്പെടെ നിർമ്മിക്കുന്നതിൽ രാജ്യത്ത് തന്നെ പേരുകേട്ട ഇടമാണ്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കല്യാണ പർച്ചേസുകൾക്ക് ഉൾപ്പെടെ ഇവിടേക്ക് ധാരാളം പേർ എത്തുന്നുണ്ട്.
കുത്താമ്പുള്ളി ഹാൻഡ്‌ലൂം ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1972 ൽ 102 അംഗങ്ങളുമായി രജിസ്‌റ്റർ ചെയ്‌ത സ്ഥാപനമാണ്. അഞ്ച് പതിറ്റാണ്ട് കാലം പിന്നിട്ടിട്ടും ആ പാരമ്പര്യത്തിൽ നിന്ന് പിന്നോട്ട് പോവാൻ അവർ ഒരുക്കമല്ല. തിരുവില്വാമല സന്ദർശിക്കുന്ന യാത്രക്കാർ നിർബന്ധമായും കുത്താമ്പുള്ളി കൂടി സന്ദർശിക്കണം.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications